ലോകത്തിലെ സുന്ദരമായ സെല്‍ഫ് ഗോളിനുടമ എന്ന ദുഷ്‌പേര് ഇനി ചെല്‍സിയുടെ പ്രതിരോധ താരം ഫാന്‍ഗറ്റി ഡാബോയുടെ പേരില്‍. ഈ സീസണില്‍ ചെല്‍സിയില്‍ നിന്ന് ലോണടിസ്ഥാനത്തില്‍ ഡച്ച് ക്ലബ് എസ്.ബി.വി വിറ്റ്സ്സിയിലെത്തിയ താരം ഡച്ചു ലീഗിലെ മത്സരത്തിനിടയിലാണ് മനോഹരമായ ഗോള്‍ സ്വന്തം പോസ്റ്റില്‍ അടിച്ചു കയറ്റിയത്.

കളിയുടെ രണ്ടാം പകുതിയുടെ അമ്പത്തിയെട്ടാം മിനുട്ടിലായിരുന്നു സംഭവം. ഗ്രോനിജന്‍ എഫ്. സിക്കെതിരെ ഒരു ഗോളിന് മുന്നിട്ടു നിന്ന എസ്.ബി.വി വിറ്റ്സ്സിനായി കളിച്ച ഫാന്‍ഗറ്റി ഡാബോയ്ക്ക് സ്വന്തം ഹാഫില്‍ നിന്ന് സഹതാരത്തില്‍ നിന്നും പാസ്സു സ്വീകരിച്ചു. തുടര്‍ന്ന് എതിര്‍ ടീമിന്റെ കളിക്കാരന്‍ പന്തിനായി ഡാബോയ്ക്ക് നേരെ നീങ്ങിയ വെപ്രാളത്തില്‍ ഗോള്‍ കീപ്പറിനു ബാക്ക് പാസ്സ് നല്‍കാന്‍ ശ്രമിച്ച പന്ത് അഡ്വാന്‍സ് ചെയ്ത ഗോളിയെ കാഴ്ചക്കാരനാക്കി
വലയില്‍ വിശ്രമിക്കുകയായിരുന്നു.ഡബോയ്ക്കും ടീമിലെ സഹതാരങ്ങള്‍ക്കും അവിശ്വസനീയമായിരുന്നു ആ കാഴ്ച. കളിയില്‍ ഡാബോയുടെ ടീം 4-2ന് തോല്‍ക്കുകിയും ചെയ്തു.
സെല്‍ഫി ഗോളിലൂടെ ദുഷ്‌പേര് നേടിയെങ്കിലും ഡാബോയുടെ 40 വാരം അകലെ നിന്ന് തൊടുത്ത ഷോട്ട് പോസ്റ്റില്‍ മനോഹരമായി ഇറങ്ങുന്ന ദൃശ്യം ഫുട്‌ബോള്‍ പ്രേമികള്‍ക്കിടയില്‍ വൈറലാണ് ഇപ്പോള്‍. പലരും സമൂഹ മാധ്യമങ്ങളില്‍ ഫിഫയുടെ മികച്ച ഗോളിനുള്ള പുരസ്‌കാരത്തിന് ഈ ഗോള്‍ പരിഗണിക്കണമെന്ന് പരിഹസിച്ചു.

വീഡിയോ കാണാം