Connect with us

More

ചെങ്ങന്നൂര്‍: എല്‍.ഡി.എഫിന് ആധിപത്യം; മുവ്വായിരം വോട്ടുകള്‍ക്ക് മുന്നില്‍

Published

on

ചെങ്ങന്നൂര്‍: ചെങ്ങന്നൂരില്‍ വോട്ടെണ്ണല്‍ പുരോഗമിക്കുന്ന സാഹര്യത്തില്‍ എല്‍.ഡി.എഫിന് ആധിപത്യം. യു.ഡി.എഫിന്റെ ശക്തികേന്ദ്രങ്ങളിലെല്ലാം എല്‍.ഡി.എഫ് വ്യക്തമായ മേല്‍ക്കൈ നേടിക്കൊണ്ടിരിക്കുന്ന കാഴ്ച്ചയാണ് കാണാന്‍ കഴിയുന്നത്. നിലവില്‍ 3127 വോട്ടിന് മുന്നിലാണ് എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി സജി ചെറിയാന്‍.

മാന്നാര്‍ പഞ്ചായത്തിലെ ആദ്യ 13 ബൂത്തുകള്‍ എണ്ണിക്കഴിഞ്ഞപ്പോള്‍ സജി ചെറിയാന്‍ ആയിരത്തിലധികം വോട്ടുകളുടെ ലീഡ് സ്വന്തമാക്കി. രണ്ടാം റൗണ്ടില്‍ പാണ്ടനാട് പഞ്ചായത്തിലെ വോട്ടുകള്‍ കൂടിയായപ്പോള്‍ ഇടതുപക്ഷം ലീഡ് രണ്ടായിരത്തിനും അപ്പുറത്തേക്ക് എത്തിച്ചു. മൂന്നാം റൗണ്ടില്‍ തിരുവന്‍വണ്ടൂര്‍ പഞ്ചായത്തിലെ വോട്ടുകളാണ് ഇപ്പോള്‍ എണ്ണിക്കൊണ്ടിരിക്കുന്നത്. 4012 വോട്ടുകള്‍ക്ക് മുന്നിലുണ്ടായിരുന്ന ഇടതുമുന്നണി ലീഡ് അല്‍പ്പം താഴ്ന്ന് ഇപ്പോള്‍ 3127 വോട്ടുകള്‍ക്ക് മുന്നിലാണ്.

kerala

ലഹരിക്കേസ് സംഭവത്തിന് പിന്നാലെ ഇൻസ്റ്റഗ്രാം സ്റ്റോറിയുമായി പ്രയാഗ മാർട്ടിൻ

Published

on

ഗുണ്ടാനേതാവ് ഓംപ്രകാശ് പ്രതിയായ ലഹരിക്കേസിലെ റിമാൻഡ് റിപ്പോർട്ടിൽ പേര് വന്നതിന് പിന്നാലെ ഇൻസ്റ്റഗ്രാം സ്റ്റോറിയുമായി നടി പ്രയാഗ മാർട്ടിൻ. കേസിൽ പോലീസ് അന്വേഷണം നടക്കുന്നതിനിടെ ഹാ..ഹാ..ഹി..ഹു എന്നാണ് പ്രയാഗ മാർട്ടിൻ ഇൻസ്റ്റഗ്രാമിൽ സ്റ്റോറി ഇട്ടത്. ഇപ്പോഴത്തെ സംഭവവികാസങ്ങളെ പരിഹസിച്ചാണ് നടിയുടെ ഇൻസ്റ്റഗ്രാം സ്റ്റോറിയെന്നാണ് വിലയിരുത്തൽ.

Continue Reading

More

പാരീസിലെ ആഗോള ശാസ്ത്ര ജംബോരിയിലേക്ക് മലപ്പുറം സ്വദേശിനിയും.

ലോകമെമ്പാടുമുള്ള വിദ്യാർത്ഥികൾക്കായി വർഷം തോറും സംഘടിപ്പിക്കുന്ന ഈ എക്സ്പോയിൽ പങ്കെടുക്കാനായി കൊൽക്കത്ത ഐ.ഐ.എസ്.ഇ.ആർ (ഐസർ ) ടീമിൻ്റെ പ്രതിനിധിയായാണ് മലപ്പുറം കൂട്ടിലങ്ങാടി സ്വദേശിനിയായ ഇ.സി.ഫാത്തിമ അൻജും തിരഞ്ഞെടുക്കപ്പെട്ടത് .

Published

on

റഹൂഫ് കൂട്ടിലങ്ങാടി

മലപ്പുറം: സിന്തറ്റിക് ബയോളജിയിലെ നൂതന ആശയങ്ങൾ പ്രദർശിപ്പിക്കുന്നതിന് പാരീസിൽ നടക്കുന്ന ആഗോള വേദിയായ ഇൻറർനാഷണൽ ജനിറ്റിക് എഞ്ചിനീയറിംഗ് മെഷീൻ ( ഐ.ജി.ഇ എം) ഗ്രാൻ്റ് ജംബോരിയിൽ മത്സരിക്കുന്നതിന് മലപ്പുറം കൂട്ടിലങ്ങാടി സ്വദേശിനിയായ ഗവേഷക വിദ്യാർത്ഥിനിയും.

ലോകമെമ്പാടുമുള്ള വിദ്യാർത്ഥികൾക്കായി വർഷം തോറും സംഘടിപ്പിക്കുന്ന ഈ എക്സ്പോയിൽ പങ്കെടുക്കാനായി കൊൽക്കത്ത ഐ.ഐ.എസ്.ഇ.ആർ (ഐസർ ) ടീമിൻ്റെ പ്രതിനിധിയായാണ് മലപ്പുറം കൂട്ടിലങ്ങാടി സ്വദേശിനിയായ ഇ.സി.ഫാത്തിമ അൻജും തിരഞ്ഞെടുക്കപ്പെട്ടത് . ഈ മാസാവസാനം നടക്കുന്ന പത്ത് ദിവസത്തെ മേളയിലേക്ക് 21 ന് സംഘം യാത്രതിരിക്കും . സംഘത്തിൻ്റെ യാത്രയുൾപ്പെടെ മുഴുവൻ ചെലവുകളും ഐസർ വഹിക്കും.

കൊൽക്കത്ത ഐസറിലെ പത്തംഗ യുവ ശാസ്ത്രജ്ഞരുടെ ടീമിലെ ഏക മലയാളിയും നായികയും കൂടിയാണ് ഫാത്തിമ അൻജും.

കാലുകളിലെ ഫംഗസ് അണുബാധകളെ പ്രതിരോധിക്കാൻ ഉതകുന്ന പാദരക്ഷകൾ എങ്ങനെ വികസിപ്പിച്ചെടുക്കാം എന്ന തങ്ങളുടെ കണ്ടെത്തലുകൾ ജംബോരിയിൽ ടീം അവതരിപ്പിക്കും. ജനിതക എൻജിനീയറിംഗിലൂടെ മാനവരാശിക്ക് വിപ്ലവകരമായ മാറ്റങ്ങൾ വരുത്താൻ കഴിയുന്ന സാങ്കേതിക വിദ്യകളെ പ്രോത്സാഹിപ്പിക്കുക എന്നതാണ് ഈ ആഗോള ശാസ്ത്ര മേളയുടെ ലക്ഷ്യങ്ങളിൽ പ്രധാനം.

മലപ്പുറം കൂട്ടിലങ്ങാടി മൊട്ടമ്മൽ സ്വദേശി റിട്ട: ആർമി ഉദ്യോഗസ്ഥൻ ഏലച്ചോല അബ്ദുൽ റഷീദിൻ്റയും തറയിൽ നുസീബയുടെയും മൂന്നാമത്തെ മകളായ ഫാത്തിമ അൻജും മലപ്പുറം കേന്ദ്രീയ വിദ്യാലയത്തിലാണ് ഒന്ന് മുതൽ പ്ലസ് ടു വരെ പഠിച്ചത്.
തുടർന്ന് എൻട്രൻസിലൂടെയാണ് കൽക്കത്തയിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് എജുകേഷൻ ആൻഡ് റിസർച്ചിൽ പ്രവേശനം നേടിയത്. ഐസറിലെ നാലാം വർഷ ബി.എസ് എം എസ് വിദ്യാർത്ഥിനിയാണ് അൻജും.

Continue Reading

kerala

മഴ മുന്നറിയിപ്പിൽ മാറ്റം; സംസ്ഥാനത്ത് നാല് ജില്ലകളിൽ ഓറഞ്ച് അലേർട്ട്

പത്തനംതിട്ട, കോട്ടയം, ഇടുക്കി, മലപ്പുറം ജില്ലകളിൽ കേന്ദ്രകാലാവസ്ഥാ വകുപ്പ് ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചു

Published

on

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം. പത്തനംതിട്ട, കോട്ടയം, ഇടുക്കി, മലപ്പുറം ജില്ലകളിൽ കേന്ദ്രകാലാവസ്ഥാ വകുപ്പ് ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, തൃശൂർ, പാലക്കാട്, കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിലിന്ന് യെല്ലോ അലേർട്ട് ആണ്. തെക്കൻ കേരളത്തിന്‌ മുകളിൽ ചക്രവാതച്ചുഴി രൂപപ്പെട്ടുവെന്നും കാലാവസ്ഥാ വിഭാഗം അറിയിച്ചു.

തെക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടൽ മുതൽ ലക്ഷദ്വീപ് വരെ തെക്കൻ കേരളം, തെക്കൻ തമിഴ്നാട് വഴി ന്യൂന മർദ്ദ പാത്തി (Trough) സ്ഥിതി ചെയ്യുന്നുണ്ട്. നിലവിലെ ചക്രവാതച്ചുഴി ഒക്ടോബർ ഒമ്പതോടെ ലക്ഷദ്വീപിന് മുകളിൽ ന്യൂനമർദ്ദമായി ശക്തി പ്രാപിക്കാനും സാധ്യതയുണ്ട്. ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. ഇടിമിന്നലോടു കൂടിയ മഴയാണ് പ്രതീക്ഷിക്കുന്നത്.

Continue Reading

Trending