ചെങ്ങന്നൂര്‍: ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പിന്റെ ഫലം എണ്ണിത്തുടങ്ങിയപ്പോള്‍ ആദ്യ ലീഡ് എല്‍.ഡി.എഫിന്. വോട്ടെണ്ണല്‍ തുടങ്ങി അരമണിക്കൂര്‍ പിന്നിടുമ്പോള്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ഥി സജി ചെറിയാനാണ് 224 വോട്ടിന് മുന്നില്‍. രണ്ടാം സ്ഥാനത്ത് യു.ഡി.എഫ് ഉണ്ട്. ഇഞ്ചോടിഞ്ച് പോരാട്ടമാണ് മണ്ഡലത്തില്‍ നടക്കുന്നത്. എട്ടുമണിയോടെയാണ് വോട്ടെണ്ണല്‍ ആരംഭിച്ചത്. പോസ്റ്റല്‍ വോട്ടുകളില്‍ ഇപ്പോഴും അനിശ്ചിതത്വം തുടരുകയാണ്.