തിരുവനന്തപുരം: തന്റെ കുടുംബത്തില്‍ പുതിയ അംഗം എത്തിയതിന്റെ സന്തോഷം പങ്കുവെച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. താന്‍ അപ്പൂപ്പനായ വിവരം തന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെയാണ് ചെന്നിത്തല അറിയിച്ചത്.

ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:

വ്യക്തിപരമായി ഒരു സന്തോഷവാർത്ത. ഞങ്ങളുടെ കുടുംബത്തിൽ ഒരു പുതിയ അംഗം എത്തി. മകൻ ഡോ. രോഹിത്തിന്റെയും ഡോ. ശ്രീജയുടെയും മകനാണ് പുതിയ അംഗം. അമ്മയും കുഞ്ഞും സുഖമായിരിക്കുന്നു.
ഞാനും അനിതയും അപ്പൂപ്പനും അമ്മൂമ്മയുമായ വിവരം സ്നേഹപൂർവ്വം അറിയിക്കുന്നു.