ആലപ്പുഴ: ബിജെപിക്ക് കേരളത്തില്‍ ഒരിഞ്ച് സ്ഥലം പോലും കേരളജനത കൊടുക്കില്ല എന്ന് തെളിയിക്കപ്പെടാന്‍ പോകുന്ന തെരഞ്ഞെടുപ്പാണിതെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. യുഡിഎഫ് വമ്പിച്ച വിജയം നേടും. കേരളമൊട്ടാകെ ഈ അഴിമതി സര്‍ക്കാരിനെതിരായി വിധിയെഴുതാന്‍ പോവുന്ന സന്ദര്‍ഭമാണെന്നും അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചു.

കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്കെതിരായി ജനങ്ങള്‍ അതിശക്തമായ വികാരം പ്രകടിപ്പിക്കാന്‍ പോകുന്ന ഒരു കാഴ്ചയാണ് നമ്മള്‍ കണ്ടുകൊണ്ടിരിക്കുന്നത്. യുഡിഎഫിലാണ് ജനങ്ങളുടെ പ്രതീക്ഷ മുഴുവന്‍. ആ പ്രതീക്ഷ ഈ തെരഞ്ഞെടുപ്പില്‍ പ്രതിഫലിക്കും.

കേരളത്തില്‍ അഴിമതിയുടെ ചുരുളുകള്‍ ഓരോന്നായി അഴിയുകയാണ്. ഉന്നതനാരാണെന്ന് എന്നുള്ള ചോദ്യം താന്‍ വീണ്ടുമുന്നയിക്കുന്നു. അത് മുഖ്യമന്ത്രി വ്യക്തമാക്കണമെന്നും അദ്ദേഹം പറഞ്ഞു.