Connect with us

main stories

അന്വേഷണം മുഖ്യമന്ത്രിയിലേക്കെത്തുമെന്ന് സര്‍ക്കാരിന് ഭയം: ചെന്നിത്തല

എല്ലാ ഘട്ടത്തിലും അന്വേഷണത്തെ പ്രകീര്‍ത്തിക്കുകയും തന്നിലേക്ക് അന്വേഷണം എത്തുന്നു എന്ന് കണ്ടപ്പോള്‍ അന്വേഷണ ഏജന്‍സികളെ നിശിതമായി വിമര്‍ശിക്കുകയും ചെയ്തതോടെ മുഖ്യമന്ത്രിയുടെ നിലപാട് എല്ലാവര്‍ക്കും ബോധ്യപ്പെട്ടു കഴിഞ്ഞു.

Published

on

കൊല്ലം: ഞങ്ങള്‍ അഴിമതി നടത്തും ആരും അന്വേഷിക്കേണ്ട എന്ന നിലപാടാണ് സിപിഎം സ്വീകരിച്ചിരിക്കുന്നതെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. സ്വര്‍ണക്കടത്തിനും അഴിമതിക്കും മയക്കുമരുന്നിനും സിപിഎം അംഗീകാരം നല്‍കിയിരിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.

സംസ്ഥാനത്ത് നടക്കുന്ന അഴിമതിയെക്കുറിച്ച് ഒരു അന്വേഷണവും പാടില്ല. ഏതുതരത്തിലുളള കൊളള നടന്നാലും ആരും അന്വേഷിക്കാന്‍ പാടില്ല. ഞങ്ങള്‍ക്കിഷ്ടമുളളതുപോലെ ഞങ്ങള്‍ ചെയ്യും ആരും ചോദിക്കാന്‍ പാടില്ലെന്ന നിലപാടാണ് സംസ്ഥാനത്തെ സിപിഎം നേതൃത്വവും ഇടതുമുന്നണിയും ഇന്ന് സ്വീകരിച്ചിരിക്കുന്ന നിലപാട്. വളരെ പരിതാപകരമായ അവസ്ഥയിലാണ് സിപിഎം എത്തിച്ചേര്‍ന്നിട്ടുളളത്. അഴിമതിക്കും കൊളളക്കും കൂട്ടുനില്‍ക്കുന്ന പാര്‍ട്ടി കേന്ദ്ര ഏജന്‍സികള്‍ വികസന പ്രവര്‍ത്തനങ്ങളെ അട്ടിമറിക്കുന്നു എന്ന് ആരോപിക്കുന്നു.

എല്ലാ ഘട്ടത്തിലും അന്വേഷണത്തെ പ്രകീര്‍ത്തിക്കുകയും തന്നിലേക്ക് അന്വേഷണം എത്തുന്നു എന്ന് കണ്ടപ്പോള്‍ അന്വേഷണ ഏജന്‍സികളെ നിശിതമായി വിമര്‍ശിക്കുകയും ചെയ്തതോടെ മുഖ്യമന്ത്രിയുടെ നിലപാട് എല്ലാവര്‍ക്കും ബോധ്യപ്പെട്ടു കഴിഞ്ഞു. സ്വര്‍ണക്കളളക്കടത്തിനെയും മയക്കുമരുന്നു കടത്തിനെയും കുറിച്ച് അന്വേഷിക്കുന്നത് ഏത് വികസനത്തെയാണ് അട്ടിമറിക്കുകയെന്നും ചെന്നിത്തല ചോദിച്ചു. ബിനീഷ് കോടിയേരി നടത്തിയ എല്ലാ ഇടപാടുകള്‍ക്കും ഭരണത്തിന്റെയും പാര്‍ട്ടി സെക്രട്ടറിയുടെയും തണലുണ്ടായിരുന്നുവെന്നും അദ്ദേഹം ആരോപിച്ചു.

 

News

സെനഗലിനെ വീഴ്‌ത്തി ഇംഗ്ലീഷ് പടയോട്ടം

പിന്നീടൊരു തിരിച്ചുവരവ് സ്വപ്‌നം കാണാന്‍ പോലും സാധിക്കാതെയാണ് ആഫ്രിക്കന്‍ രാജാക്കന്മാര്‍ ഖത്തറിലെ പോരാട്ടം അവസാനിപ്പിച്ചത്.

Published

on

ദോഹ : ഖത്തര്‍ ലോകകപ്പില്‍ ആഫ്രിക്കന്‍ കരുത്തരായ സെനഗലിനെ വീഴ്ത്തി ഇംഗ്ലണ്ട് ക്വാര്‍ട്ടറില്‍. അല്‍ ബെയ്‌ത്ത് സ്‌റ്റേഡിയത്തില്‍ നടന്ന പ്രീ ക്വാര്‍ട്ടര്‍ പോരാട്ടത്തില്‍ എണ്ണം പറഞ്ഞ മൂന്ന് ഗോളുകള്‍ സെനഗല്‍ വലയിലേക്കെത്തിച്ചായിരുന്നു ഇംഗ്ലീഷ് പടയോട്ടം. ജോര്‍ദാന്‍ ഹെന്‍ഡേഴ്‌സണ്‍, ഹാരി കെയ്‌ന്‍, ബുകായോ സാക എന്നിവരുടെ വകയായിരുന്നു ഗോളുകള്‍.

ക്വാര്‍ട്ടര്‍ ഫൈനലില്‍ ലോക ചാമ്ബ്യന്മാരായ ഫ്രാന്‍സാണ് ഇംഗ്ലണ്ടിന്‍റെ എതിരാളി. ഡിസംബര്‍ 11നാണ് മത്സരം.
മികച്ച അറ്റാക്കിങ് റണ്ണുകളിലൂടെ തുടക്കം മുതല്‍ തന്നെ ഇംഗ്ലണ്ട് താരങ്ങള്‍ സെനഗല്‍ ഗോള്‍ മുഖത്തേക്ക് പാഞ്ഞടുത്തിരുന്നു. എന്നാല്‍ കലിദൗ കൗലിബലിയുടെ നേതൃത്വത്തില്‍ ആഫ്രിക്കന്‍ രാജാക്കന്മാര്‍ പ്രതിരോധ കോട്ട തീര്‍ത്തതോടെ ഫൈനല്‍ തേര്‍ഡില്‍ മികച്ച പ്രകടനം നടത്താന്‍ ആദ്യം ഇംഗ്ലീഷ് പടയ്‌ക്കായില്ല. മറുവശത്ത് പതിയെ കളി പിടിച്ച സെനഗല്‍ ആദ്യ പകുതിയില്‍ തന്നെ മികച്ച മുന്നേറ്റങ്ങള്‍ നടത്തുകയും ചെയ്‌തു.മത്സരത്തിന്‍റെ നാലാം മിനിട്ടില്‍ തന്നെ മുന്നിലെത്താനുള്ള അവസരം സെനഗലിന് ലഭിച്ചിരുന്നു.

ത്രൂ ബോളുമായി ബുലായ ഡിയ ഇംഗ്ലണ്ട് പ്രതിരോധത്തെ മറികടന്ന് മുന്നേറിയെങ്കിലും ഹാരി മഗ്വയറിന്‍റെ ഇടപെടലിലൂടെ ത്രീ ലയണ്‍സ് രക്ഷപ്പെടുകയായിരുന്നു. തുടര്‍ന്നും സെനഗല്‍ ആക്രമണം കടുപ്പിച്ചുകൊണ്ടേയിരുന്നു.38ാം മിനിട്ടില്‍ ഇംഗ്ലണ്ട്, സെനഗല്‍ പ്രതിരോധം തകര്‍ത്ത് ആദ്യ നിറയൊഴിച്ചു. ജോര്‍ദാന്‍ ഹെന്‍ഡേഴ്‌സണിലൂടെയാണ് ത്രീ ലയണ്‍സ് ലീഡ് നേടിയത്. ഹാരി കെയ്‌ന്‍ ജൂഡ് ബെല്ലിങ്ങാമിന് നല്‍കിയ പന്തില്‍ നിന്നായിരുന്നു ഗോള്‍ പിറന്നത്. ഡിഫന്‍ഡര്‍മാരെ വെട്ടിച്ച്‌ മുന്നേറിയ ബെല്ലിങ്ങാമിന്‍റെ കട്ട്‌ബാക്ക് പാസ് ഹെന്‍ഡേഴ്‌സണ്‍ കൃത്യമായി വലയിലെത്തിക്കുകയായിരുന്നു.ഗോള്‍ വീണതോടെ ഇംഗ്ലണ്ട് ആക്രമണങ്ങള്‍ക്ക് കരുത്ത് കൂടി. മറുവശത്ത് സെനഗല്‍ കളി കൈവിടാനും തുടങ്ങി. ഇതിനിടെ ഹാരി കെയ്‌ന്‍ ഉള്‍പ്പടെയുള്ള ഇംഗ്ലീഷ് താരങ്ങള്‍ സെനഗല്‍ ബോക്‌സില്‍ വെല്ലുവിളി സൃഷ്‌ടിച്ചുകൊണ്ടേയിരുന്നു.

പിന്നാലെ ആദ്യ പകുതിയുടെ ഇഞ്ച്വറി ടൈമില്‍ ക്യാപ്‌റ്റന്‍ ഹാരി കെയ്‌നിലൂടെ ഇംഗ്ലണ്ടിന്‍റെ രണ്ടാം ഗോള്‍ പിറന്നു. ബെല്ലിങ്ങാം തുടങ്ങിവെച്ച കൗണ്ടര്‍ അറ്റാക്കാണ് ഗോളില്‍ കലാശിച്ചത്. ബെല്ലിങ്ങാമിന്‍റെ പാസ് ഫോഡനിലേക്ക്, ഫോഡന്‍ സമയം കളയാതെ പന്ത് ഹാരി കെയ്‌ന് മറിച്ച്‌ നല്‍കി.

പന്തുമായി സെനഗല്‍ ബോക്‌സിലേക്കെത്തിയ കെയ്‌ന്‍, ഗോളി മെന്‍ഡിക്ക് യാതൊരു അവസരവുമൊരുക്കാതെ ലക്ഷ്യം കണ്ടു. ഖത്തര്‍ ലോകകപ്പില്‍ താരത്തിന്‍റെ ആദ്യ ഗോള്‍.57ാം മിനിട്ടിലാണ് മത്സരത്തിലെ മൂന്നാം ഗോള്‍ പിറന്നത്. ബുകായോ സാക്കയാണ് ഗോള്‍ നേടിയത്.
മധ്യഭാഗത്ത് കെയ്‌ന് നഷ്‌ടപ്പെട്ട പന്ത് റാഞ്ചിയെടുത്ത ഫില്‍ ഫോഡന്‍ ഇടതു വിങ്ങിലൂടെ നടത്തിയ മുന്നേറ്റമാണ് ഗോളില്‍ കലാശിച്ചത്. ഫോഡന്‍ നല്‍കിയ പാസ് സാക്ക അനായാസം വലയിലെത്തിക്കുകയായിരുന്നു. മൂന്നാം ഗോളും വഴങ്ങിയതോടെ പിന്നീടൊരു തിരിച്ചുവരവ് സ്വപ്‌നം കാണാന്‍ പോലും സാധിക്കാതെയാണ് ആഫ്രിക്കന്‍ രാജാക്കന്മാര്‍ ഖത്തറിലെ പോരാട്ടം അവസാനിപ്പിച്ചത്.

Continue Reading

main stories

നീണ്ട 7 വര്‍ഷങ്ങള്‍ക്ക് ശേഷം ഏകദിന ക്രിക്കറ്റില്‍ ഇന്ത്യയെ തോല്‍പ്പിച്ച്‌ ബംഗ്ലാദേശ്

ഒരു ഘട്ടത്തില്‍ കൈവിട്ട മത്സരത്തില്‍ പത്താം വിക്കറ്റിലെ കൂട്ടുകെട്ടിലൂടെയാണ് ബംഗ്ലാദേശ് തിരിച്ചുപിടിച്ചത്

Published

on

ഒരു ഘട്ടത്തില്‍ കൈവിട്ട മത്സരത്തില്‍ പത്താം വിക്കറ്റിലെ കൂട്ടുകെട്ടിലൂടെയാണ് ബംഗ്ലാദേശ് തിരിച്ചുപിടിച്ചത്.ഇതോടെ നീണ്ട ഇടവേളയ്ക്ക് ശേഷം ഇന്ത്യയ്ക്കെതിരെ ഏകദിന ക്രിക്കറ്റില്‍ വിജയം കുറിച്ചിരിക്കുകയാണ് ബംഗ്ലാദേശ്. ഇതിന് മുന്‍പ് 2015 ലാണ് ബംഗ്ലാദേശ് അവസാനമായി ഏകദിന ക്രിക്കറ്റില്‍ ഇന്ത്യയെ തോല്‍പ്പിച്ചത്.

അതിന് ശേഷം ഇരു ടീമുകളും ഏറ്റുമുട്ടിയ മത്സരങ്ങളില്‍ ഇന്ത്യയായിരുന്നു വിജയിച്ചത്. ഒടുവില്‍ മെഹിദി ഹസന്‍്റെ ഒറ്റയാള്‍ പോരാട്ടമികവില്‍ കാത്തിരിപ്പ് അവസാനിപ്പിച്ചിരിക്കുകയാണ് ബംഗ്ലാദേശ്. ഏകദിന ക്രിക്കറ്റില്‍ ഇന്ത്യയ്ക്കെതിരായ ബംഗ്ലാദേശിന്‍്റെ ആറാം വിജയം കൂടിയാണിത്.മത്സരത്തില്‍ ഇന്ത്യ ഉയര്‍ത്തിയ 187 റണ്‍സിന്‍്റെ വിജയലക്ഷ്യം 46 ഓവറിലാണ് ബംഗ്ലാദേശ് മറികടന്ന്. ഒരു ഘട്ടത്തില്‍ 136 റണ്‍സിന് 9 വിക്കറ്റ് നഷ്ടപെട്ട ശേഷമായിരുന്നു ബംഗ്ലാദേശ് മത്സരത്തില്‍ വിജയം പിടിച്ചെടുത്തത്.

പത്താം വിക്കറ്റില്‍ മെഹിദി ഹസനും മുസ്തഫിസൂര്‍ റഹിമും 51 റണ്‍സ് കൂട്ടിച്ചേര്‍ത്തു.നിശ്ചിത ഇടവേളകളില്‍ വിക്കറ്റ് വീഴ്ത്തികൊണ്ട് മികച്ച പ്രകടനം ഇന്ത്യന്‍ ബൗളര്‍മാര്‍ പുറത്തെടുത്തുവെങ്കിലും ടീമിനെ വിജയത്തിലെത്തിക്കാന്‍ സാധിച്ചില്ല. ദീപക് ചഹാര്‍ സൃഷ്ടിച്ച രണ്ട് അവസരങ്ങള്‍ കെ എല്‍ രാഹുലും വാഷിങ്ടണ്‍ സുന്ദറും പാഴാക്കി.

Continue Reading

main stories

ഗോള്‍വല തീര്‍ത്ത് നെതര്‍ലാന്‍ഡ് ; അമേരിക്കയെ തോല്‍പ്പിച്ച് ക്വാര്‍ട്ടര്‍ ഫൈനലില്‍

പത്താം മിനിറ്റില്‍ മെംഫിസ് ഡിപെയുടെ ഗോളിലൂടെ നെതര്‍ലന്‍ഡ്സാണ് ആദ്യം മുന്നിലെത്തിയത്.

Published

on

ഖത്തര്‍ ലോകകപ്പില്‍ ക്വാര്‍ട്ടര്‍ ഫൈനലില്‍ ഇടം നേടുന്ന ആദ്യ ടീമായി നെതര്‍ലന്‍സ്. ഇന്ന് നടന്ന ‘റൗണ്ട് 16’ പോരാട്ടത്തില്‍ യുഎസ്എയെ 3-1 നാണ് നെതര്‍ലന്‍ഡ്സ് തകര്‍ത്തത്.പത്താം മിനിറ്റില്‍ മെംഫിസ് ഡിപെയുടെ ഗോളിലൂടെ നെതര്‍ലന്‍ഡ്സാണ് ആദ്യം മുന്നിലെത്തിയത്.

ആദ്യ പകുതിയുടെ ഇഞ്ചുറി ടൈമില്‍ ഡാലി ബ്ലിന്‍ഡ് ലീഡ് രണ്ടാക്കി. എന്നാല്‍ 76-ാം മിനിറ്റില്‍ ഹജി റൈറ്റ് നേടിയ ഗോളിലൂടെ യുഎസ്എ തിരിച്ചുവരവിന് ശ്രമിച്ചെങ്കിലും, 81-ാം മിനിറ്റില്‍ ഡെന്‍സില്‍ ഡംഫ്രൈസ് നേടിയ ഗോളിലൂടെ നെതര്‍ലന്‍ഡ്സ് മത്സരത്തിലെ ആധിപത്യം ഉറപ്പിക്കുകയായിരുന്നു.

മത്സരത്തിലുടനീളം നിരവധി ഗോളവസരങ്ങള്‍ സൃഷ്ടിച്ച് അക്രമണ ഫുട്ബോള്‍ കളിച്ചെങ്കിലും, ഫിനിഷിംഗിലെ പോരായ്മയാണ് യുഎസ്എയ്ക്ക് തിരിച്ചടിയായത്. പുലര്‍ച്ചെ 12.30 ന് നടക്കുന്ന അര്‍ജന്റീന-ഓസ്ട്രേലിയ മത്സരത്തിലെ വിജയികളാകും ക്വാര്‍ട്ടര്‍ ഫൈനലില്‍ നെതര്‍ലന്‍ഡ്സിന്റെ എതിരാളികള്‍.

 

Continue Reading

Trending