കുന്ദമംഗലം: ചെത്തുക്കടവില്‍ ഒരാള്‍ വെട്ടേറ്റ് മരിച്ചു. തമിഴ്നാട് മാര്‍ത്താണ്ഡം സ്വദേശി കനകരാജ് (50) ആണ് മരിച്ചത്. ഇന്ന പുലർച്ചെയാണ് ചെത്തുക്കടവ് ബസ്സ്‌ കാത്തിരിപ്പ് കേന്ദ്രത്തിന് സമീപമുള്ള തട്ടുക്കടക്ക് സമീപം രക്തം വാര്‍ന്ന നിലയില്‍ കണ്ടെത്തിയത്. നാട്ടുകാര്‍ അറിയിച്ചതിനെ തുടര്‍ന്ന് പോലീസെത്തി ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. കുന്ദമംഗലം പോലീസ് അന്വേഷണം ആരംഭിച്ചു. മണിക്കൂറുകൾക്കകം പ്രതിയെ അറസ്റ്റ് ചെയ്തു മദ്യപിച്ച് ഉണ്ടായ വഴക്കാണ് കൊലപാതകത്തില്‍ കലാശിച്ചെതെന്ന് കൊല നടത്തിയ കുന്ദമംഗലം ശിവഗിരി സ്വദേശി സുരേഷ് (48) പോലീസിനോട് പറഞ്ഞു കുന്ദമംഗലം പോലീസ് സബ് ഇൻസ്പെക്ടർകൈലാസ് നാഥ് അറസ്റ്റ് രേഖപെടുത്തി കുന്ദമംഗലം മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കും