Connect with us

india

കുടുംബ വഴക്ക്; ഹൈദരാബാദില്‍ ഗര്‍ഭിണിയായ ഭാര്യയെ വെട്ടിനുറുക്കി പുഴയില്‍ തള്ളി ഭര്‍ത്താവ്

കുടുംബവഴക്കിനെത്തുടര്‍ന്ന് അഞ്ച് മാസം ഗര്‍ഭിണിയായ ഭാര്യയെ വെട്ടിക്കൊന്ന് ശരീരഭാഗങ്ങള്‍ ഭര്‍ത്താവ് പുഴയില്‍ തള്ളി.

Published

on

കുടുംബവഴക്കിനെത്തുടര്‍ന്ന് അഞ്ച് മാസം ഗര്‍ഭിണിയായ ഭാര്യയെ വെട്ടിക്കൊന്ന് ശരീരഭാഗങ്ങള്‍ ഭര്‍ത്താവ് പുഴയില്‍ തള്ളി. കര്‍ണാടക സ്വദേശി സ്വാതി(21)യാണ് കൊല്ലപ്പെട്ടത്. ഭര്‍ത്താവ് മഹേന്ദര്‍ റെഡ്ഡിയെ പൊലീസ് കസ്റ്റഡിയിലെടുത്തു. ശനിയാഴ്ച രാത്രിയാണ് സംഭവം സംഭവം നടന്നത്.

ആഗസ്റ്റ് 22ന് വികാരാബാദിലെ മെഡിക്കല്‍ ചെക്കപ്പിനുശേഷം മാതാപിതാക്കള്‍ താമസിക്കുന്ന വീട്ടിലേക്ക് പോകുവാന്‍ സ്വാതി പറഞ്ഞിരുന്നു. എന്നാല്‍ മോഹന്‍ റെഡ്ഡി ഇത് സമ്മതിച്ചില്ല. ഇതിനെത്തുടര്‍ന്നുണ്ടായ കലഹമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പറയുന്നത്.

ഭാര്യയെ വെട്ടിക്കൊലപ്പെടുത്തിയശേഷം കഷ്ണങ്ങളാക്കി വെട്ടിനുറുക്കി പുഴയില്‍ ഉപേക്ഷിക്കുകയായിരുന്നു. ആക്‌സോ ബ്ലേഡ് ഉപയോഗിച്ചാണ് ശരീരഭാഗങ്ങള്‍ മുറിച്ചത്. തടര്‍ന്ന് ഇവ ബാഗിലാക്കി മുസി നദയില്‍ ഉപേക്ഷിക്കുകയായിരുന്നു. യുവതിയുടെ തലയും കൈയും കാലുകളുമാണ് പ്ലാസ്റ്റിക് കവറുകളിലാക്കി പുഴയില്‍ ഉപേക്ഷിച്ചത്. മഹേന്ദര്‍ റെഡ്ഡി ശരീരഭാഗങ്ങളുമായി വീടിന് പുറത്തേക്കിറങ്ങുന്നത് സമീപത്തെ സിസി ടിവിയില്‍ പതിഞ്ഞിരുന്നു. വീട്ടില്‍ നിന്ന് കണ്ടെടുത്ത ശരീരാവശിഷ്ടങ്ങള്‍ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. മറ്റ് ശരീരാവശിഷ്ടങ്ങള്‍ക്കായി പുഴയില്‍ തിരച്ചില്‍ തുടരുകയാണ്.

തലയില്ലാത്ത യുവതിയുടെ മൃതദേഹം ഇയാള്‍ മുറിയില്‍ സൂക്ഷിച്ചിരുന്നത് പൊലീസ് കണ്ടെടുത്തു. കൊലപാതകത്തിന് ശേഷം ഭാര്യയെ കാണാനില്ലെന്ന് മഹേന്ദര്‍ റെഡ്ഡി ഭാര്യസഹോദരിയെ വിളിച്ച് പറഞ്ഞിരുന്നു. ഇതില്‍ സംശയം തോന്നിയ സഹോദരി ബന്ധുവിനെ വിളിച്ച് വിവരം പറയുകയും ബന്ധു മഹേന്ദറിനേയും കൂട്ടി സ്റ്റേഷനില്‍ ഹാജരാവുകയുമായിരുന്നു. എന്നാല്‍ പൊലീസ് ആദ്യം ചോദ്യം ചെയ്തപ്പോള്‍ കൊലപാതകം ചെയ്ത വിവരം ഇയാള്‍ സമ്മതിച്ചിരുന്നില്ല. ഭാര്യയെ കാണാനില്ലെന്ന വാദത്തില്‍ ഉറച്ച് നില്‍ക്കുകയായിരുന്നു. തുടര്‍ച്ചയായ ചോദ്യം ചെയ്യലിന് ഒടുവിലാണ് ഇയാള്‍ കുറ്റം സമ്മതിച്ചത്.

മഹേന്ദറുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ ബി.എന്‍.എസ് പ്രകാരം കൊലപാതകം, തെളിവ് നശിപ്പിക്കല്‍ എന്നീ വകുപ്പുകള്‍ പ്രകാരം പൊലീസ് കേസെടുത്തു. നിലവില്‍ ഇയാള്‍ പൊലീസ് കസ്റ്റഡിയിലാണ്. തെലങ്കാനയിലെ വികാരബാദ് ജില്ലയിലെ താമസക്കാരായ മഹേന്ദ്രയുടേയും സ്വാതിയുടെയും പ്രണയവിവാഹമായിരുന്നു. വിവാഹത്തിന് ശേഷം ഇരുവരും ഹൈദരാബാദിലേക്ക് താമസം മാറ്റി. വിവാഹം കഴിഞ്ഞ് ഒരു മാസത്തിന് ശേഷം തന്നെ ഇരുവരും തമ്മില്‍ പ്രശ്‌നങ്ങള്‍ ഉണ്ടാവാറുണ്ടായിരുന്നു. 2024 ഏപ്രിലില്‍ മഹേന്ദറിനെതിരെ വികാരാബാദ് പൊലീസില്‍ സ്വാതി ഗാര്‍ഹിക പീഡനത്തിന് കേസും നല്‍കിയിരുന്നു. പിന്നീട് നടന്ന മധ്യസ്ഥ ചര്‍ച്ചകളെത്തുടര്‍ന്ന് ഇരുവരും ഒരുമിച്ച് ജീവിക്കാന്‍ തീരുമാനിക്കുകയും ഹൈദരാബാദിലെ ഒരു സ്വകാര്യ കോള്‍ സെന്ററില്‍ സ്വാതി മൂന്ന് മാസത്തോളം ജോലി ചെയ്യുകയും ചെയ്തു. എന്നാല്‍ മഹേന്ദറിന്റെ സംശയത്തെ തുടര്‍ന്ന് സ്വാതി ജോലി ഉപേക്ഷിക്കുകയായിരുന്നു.

india

ആംബുലന്‍സിന് തീ പിടിച്ചു; പിഞ്ചുകുഞ്ഞും ഡോക്ടറും നേഴ്‌സുമടക്കം 4 മരണം

പരിക്കേറ്റ മൂന്ന് പേരെയും പൊള്ളലേറ്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

Published

on

ഗുജറാത്തിലെ മൊദാസയില്‍ ചികിത്സയ്ക്കായി യാത്ര ചെയ്യുകയായിരുന്ന സ്വകാര്യ ആശുപത്രിയുടെ ആംബുലന്‍സിന് തീപിടിച്ച് നവജാത ശിശുവും ഡോക്ടറും നഴ്‌സും ഉള്‍പ്പെടെ നാല് പേര്‍ ദാരുണമായി മരിച്ച സംഭവത്തില്‍ മൂന്ന് പേര്‍ക്ക് പരിക്കേറ്റു. സംഭവം പുലര്‍ച്ചെ 12:45ഓടെ മൊദാസ പട്ടണത്തില്‍ നിന്ന് ഒരു കിലോമീറ്റര്‍ മാറിയിടത്താണ് നടന്നത്. മഹിസാഗറിലെ ലുനാവാഡയില്‍ നിന്നെത്തിയ കുടുംബം ആദ്യമായി മൊദാസയിലേക്കാണ് കുഞ്ഞിനെ ചികിത്സയ്ക്കായി കൊണ്ടുവന്നത്. കുഞ്ഞിന്റെ നില വഷളായതിനെ തുടര്‍ന്ന് അഹമ്മദാബാദിലേക്ക് മാറ്റാന്‍ തീരുമാനിച്ചപ്പോള്‍, യാത്രാമധ്യേ ആംബുലന്‍സില്‍ തീപിടിത്തമുണ്ടായി. രോഗബാധിതനായ കുഞ്ഞിനെയും കുടുംബത്തെയും മാറ്റിക്കൊണ്ടുപോകുന്നതിനിടെയായിരുന്നു അപകടമെന്ന് ആരവല്ലി ജില്ലാ പൊലീസ് സൂപ്രണ്ട് മനോഹര്‍സിങ് ജഡേജ അറിയിച്ചു. തീപിടുത്തത്തിന്റെ കൃത്യമായ കാരണം ഫോറന്‍സിക് വിദഗ്ധരുടെ പരിശോധനയ്ക്ക് ശേഷം മാത്രമേ വ്യക്തമാകൂവെന്ന് എസ്.പി കൂട്ടിച്ചേര്‍ത്തു. പരിക്കേറ്റ മൂന്ന് പേരെയും പൊള്ളലേറ്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

Continue Reading

india

കൊല്‍ക്കത്തയില്‍ ആറുമാസം പ്രായമുള്ള കുഞ്ഞ് തട്ടിക്കൊണ്ടുപോയി; വ്യാജ നേഴ്‌സായി നടിച്ച യുവതി അറസ്റ്റില്‍

അമ്മയോട് നഴ്‌സാണെന്ന് ധരിപ്പിച്ച് സൗഹൃദം സൃഷ്ടിച്ച ശേഷം കുഞ്ഞിനെ കൈക്കലാക്കിയാണ് യുവതി ഒളിവിലായത്.

Published

on

കൊല്‍ക്കത്ത: കൊല്‍ക്കത്തയിലെ ബി.സി. റോയ് ആശുപത്രിയില്‍ ആറുമാസം പ്രായമുള്ള കുഞ്ഞിനെ തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ സബീന ബീബി എന്ന യുവതിയെ പൊലീസ് അറസ്റ്റ് ചെയ്തു. അമ്മയോട് നഴ്‌സാണെന്ന് ധരിപ്പിച്ച് സൗഹൃദം സൃഷ്ടിച്ച ശേഷം കുഞ്ഞിനെ കൈക്കലാക്കിയാണ് യുവതി ഒളിവിലായത്. ചികിത്സയ്ക്കായി ആശുപത്രിയില്‍ എത്തിയ അമ്മയോടൊപ്പം ബസ്സില്‍ യാത്ര ചെയ്യുന്നതിനിടെയാണ് സബീന ബന്ധം സ്ഥാപിച്ചത്. ആശുപത്രിയില്‍ ഒത്തുചെന്ന ശേഷം, ഡോക്ടറെ കാണാന്‍ പോയതിനു പിന്നാലെ അമ്മയോട് മരുന്ന് വാങ്ങാന്‍ പോകണമെന്ന് പറഞ്ഞ് കുഞ്ഞിനെ കൈയില്‍ വാങ്ങി നിന്ന ഇവര്‍ അതിനിടെ കുഞ്ഞുമായി കടന്നുകളയുകയായിരുന്നു.കുഞ്ഞിനെ കാണാതായതോടെ പൊലീസില്‍ പരാതി നല്‍കുകയും, ആശുപത്രിയത്തിലെ സി.സി.ടി.വി ദൃശ്യങ്ങള്‍ പരിശോധിച്ച് നീല ജാക്കറ്റ് ധരിച്ച സബീനയെ തിരിച്ചറിയുകയും ചെയ്തു. അതിന്റെ അടിസ്ഥാനത്തില്‍ എല്ലാ പൊലീസ് സ്‌റ്റേഷനുകളിലും വിവരങ്ങള്‍ പങ്കുവെച്ചതോടെ, ഒരു കടയുടമ ഇവരെ തിരിച്ചറിയുകയായിരുന്നു. സബീന താന്‍ ഗര്‍ഭിണിയാണെന്നും പ്രസവശേഷം കുഞ്ഞിനെയും കൊണ്ട് എത്തിയതാണെന്നും അയല്‍ക്കാരോട് പറഞ്ഞിരുന്നതായി കടയുടമ പൊലീസിനോട് അറിയിച്ചു. തുടര്‍ന്ന് നടത്തിയ തിരച്ചിലില്‍ ആശുപത്രിയില്‍ നിന്ന് 33 കിലോമീറ്റര്‍ അകലെയുള്ള സബീനയുടെ വീടിലാണ് പൊലീസ് കുഞ്ഞിനെ കണ്ടെത്തിയത്. ഇവരെ പിന്നീട് ഫുല്‍ബഗന്‍ പൊലീസിനു കൈമാറി. സംഭവത്തെ തുടര്‍ന്ന് ബി.സി. റോയ് ആശുപത്രി പ്രിന്‍സിപ്പല്‍ ഡോ. ദിലീപ് പാല്‍ മാതാപിതാക്കളോട് പ്രത്യേക ജാഗ്രത പാലിക്കണമെന്നു നിര്‍ദേശിച്ചു. ഒ.പി.ഡിയില്‍ അന്യര്‍ക്കു കുഞ്ഞിനെ കൈമാറുന്നത് ഒഴിവാക്കണമെന്ന് അദ്ദേഹം മുന്നറിയിപ്പ് നല്‍കി.

Continue Reading

india

‘വോട്ടര്‍പട്ടികയില്‍ നിന്ന് എങ്ങെനെ ആളുകളെ പുറത്താക്കാം എന്ന ലക്ഷ്യത്തോടെയാണ് sir കൊണ്ടുവന്നത്’: അഡ്വ. ഹാരിസ് ബീരാൻ എംപി

Published

on

സമഗ്ര വോട്ടര്‍പട്ടിക പരിഷ്‌കരണത്തിനെതിരെ അഡ്വ. ഹാരിസ് ബീരാന്‍ എം.പി. കേരളത്തില്‍ ഇപ്പോള്‍ ഒരു മാസത്തിനുള്ളില്‍ മൂന്ന് തവണ ഒരു ബിഎല്‍ഒ വീടുകള്‍ കയറിയിറങ്ങണം. ഫോമുകള്‍ പൂരിപ്പിച്ച് വാങ്ങണം. അവര്‍ക്ക് ടാര്‍ഗറ്റുകള്‍ കൊടുത്തുകൊണ്ടിരിക്കുകയാണ്. ഇതൊരു മനുഷ്യത്വരഹിതമായ പ്രവൃത്തിയായിട്ടാണ് നാം കാണുന്നതെന്ന് അദ്ദേഹം പറഞ്ഞു. വോട്ടര്‍പട്ടികയില്‍ നിന്ന് എങ്ങെനെ ആളുകളെ പുറത്താക്കാം എന്ന ലക്ഷ്യത്തോടെയാണ് ഈ സമഗ്ര വോട്ടര്‍പട്ടിക പരിഷ്‌കരണമെന്ന് നാം ഭയപ്പെടേണ്ടിയിരിക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.

Continue Reading

Trending