Connect with us

kerala

മുഖ്യമന്ത്രി കളിക്കുന്നത് വൃത്തികെട്ട വര്‍ഗീയത: പി.എം.എ സലാം

ജിഫ്രി തങ്ങളെ പരിഹസിച്ചു എന്ന വാർത്ത വ്യാജമാണെന്നും പ്രസ്താവനയിൽ ഒരു വാക്കിലോ കോമയിലോ തങ്ങളുടെ പേരില്ലെന്നും പിണറായി വിജയനെ മാത്രമാണ് ഉദ്ദേശിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി

Published

on

മുസ്ലിംലീഗിനെതിരായ വിമർശനത്തിലൂടെ മുഖ്യമന്ത്രി പിണറായി വിജയൻ കളിക്കുന്നത് വൃത്തികെട്ട വർഗീയതയാണെന്നും സ്വന്തം കാലിലെ മന്ത് മറച്ചുവെയ്ക്കാനാണ് ലീഗിനെ പിണറായി വിജയൻ വിമർശിക്കുന്നതെന്നും സംസ്ഥാന ജനറൽ സെക്രട്ടറി പി.എം.എ സലാം പറഞ്ഞു. കോഴിക്കോട്ട് മാധ്യമങ്ങളുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം.

ജിഫ്രി തങ്ങളെ പരിഹസിച്ചു എന്ന വാർത്ത വ്യാജമാണെന്നും പ്രസ്താവനയിൽ ഒരു വാക്കിലോ കോമയിലോ തങ്ങളുടെ പേരില്ലെന്നും പിണറായി വിജയനെ മാത്രമാണ് ഉദ്ദേശിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി. എൽ.ഡി.എഫും യു.ഡി.എഫും തമ്മിലുള്ള വിഷയത്തിൽ ജിഫ്രി തങ്ങളെ പരാമർശിക്കേണ്ട കാര്യമില്ലെന്നും അദ്ദേഹം പറഞ്ഞു. ജിഫ്രി തങ്ങളെ രാഷ്ട്രീയത്തിലേക്ക് വലിച്ചിഴക്കേണ്ട കാര്യമില്ല. സമസ്തയും മുസ്ലിംലീഗും തമ്മിലുള്ള ബന്ധം തകർക്കാൻ ചിലർ നടത്തുന്ന ബോധപൂർവ്വമായ ശ്രമത്തിന്റെ ഭാഗമാണിത്. അത് നടക്കാൻ പോകുന്ന കാര്യമല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

kerala

വയനാട് പനമരത്ത് ഇടത് പ്രസിഡന്റിന് മര്‍ദനമേറ്റു: സിപിഎം- ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ക്കെതിരെ പരാതി നല്‍കി

പനമരം പഞ്ചായത്ത് ഇടത് പ്രസിഡൻ്റിനെതിരായ അവിശ്വാസ പ്രമേയത്തിനനുകൂലമായി ഇടത് അംഗമായ ബെന്നി വോട്ട് ചെയ്തിരുന്നു.

Published

on

വയനാട് പനമരത്ത് പഞ്ചായത്തംഗത്തിന് മർദനമേറ്റു. പഞ്ചായത്തംഗമായ ബെന്നി ചെറിയാനാണ് മർദനമേറ്റത്. ആക്രമണത്തിന് പിന്നില്‍ സിപിഎം-ഡിവൈഎഫ്ഐ പ്രവർത്തകരെന്ന് ബെന്നി ആരോപിച്ചു.

പനമരം പഞ്ചായത്ത് ഇടത് പ്രസിഡൻ്റിനെതിരായ അവിശ്വാസ പ്രമേയത്തിനനുകൂലമായി ഇടത് അംഗമായ ബെന്നി വോട്ട് ചെയ്തിരുന്നു. ഭരണം നഷ്ടപ്പെട്ടതിലെ അമർഷമാണ് ആക്രമണത്തിന് പിന്നിലെന്നും ബെന്നി ആരോപിച്ചു.

രാത്രി എട്ടുമണിയോടെ ഫോൺ ചെയ്യുന്നതിനിടെ പനമരം ടൗണിൽ വച്ച് യാതൊരു പ്രകോപനവുമില്ലാതെ ആയുധങ്ങളുമായി എത്തി ആക്രമിച്ചെന്നാണ് പരാതി. പരിക്കേറ്റ ബെന്നിയെ മാനന്തവാടി മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Continue Reading

kerala

പി.പി.ഇ കിറ്റ് വാങ്ങല്‍ ക്രമക്കേട്: സര്‍ക്കാര്‍ വാദങ്ങളുടെ മുനയൊടിച്ച് രേഖകള്‍ പുറത്ത്‌

സര്‍ക്കാര്‍ കൂടിയ വിലക്ക് കിറ്റ് വാങ്ങിയതിന്റെ തലേന്ന് 550 രൂപ നിരക്കില്‍ 25,000 പി.പി.ഇ കിറ്റുകള്‍ നല്‍കാമെന്നു കാട്ടി അനിത ടെക്സ്റ്റിക്കോട്ട് എന്ന സ്ഥാപനം സര്‍ക്കാറിന് നല്‍കിയ കത്തും പ്രതിപക്ഷ നേതാവ് പരസ്യപ്പെടുത്തി.

Published

on

കൊവിഡ് കാലത്തെ പി.പി.ഇ കിറ്റ് വാങ്ങല്‍ ക്രമക്കേടില്‍ സര്‍ക്കാരിന്റെ വാദങ്ങള്‍ തെറ്റാണെന്നുള്ള രേഖകള്‍ പുറത്ത്. കിറ്റ് കിട്ടാനില്ലാതിരുന്നതു കൊണ്ടാണ് കൂടിയ വിലക്ക് വാങ്ങേണ്ടിവന്നതെന്ന മുന്‍ ആരോഗ്യമന്ത്രി കെ.കെ. ശൈലജയുടെ വാദത്തെ ഖണ്ഡിക്കുംവിധം ആരോഗ്യമന്ത്രി വീണ ജോര്‍ജ് നല്‍കിയ നിയമസഭ മറുപടിയാണ് ഇതിലൊന്ന്.

സര്‍ക്കാര്‍ കൂടിയ വിലക്ക് കിറ്റ് വാങ്ങിയതിന്റെ തലേന്ന് 550 രൂപ നിരക്കില്‍ 25,000 പി.പി.ഇ കിറ്റുകള്‍ നല്‍കാമെന്നു കാട്ടി അനിത ടെക്സ്റ്റിക്കോട്ട് എന്ന സ്ഥാപനം സര്‍ക്കാറിന് നല്‍കിയ കത്തും പ്രതിപക്ഷ നേതാവ് പരസ്യപ്പെടുത്തി. ഇതോടെ നിയമസഭക്കകത്തും പുറത്തും സര്‍ക്കാര്‍ പ്രതിരോധത്തിലാവുകയാണ്.

2024 ജനുവരി 29ന് നിയമസഭയില്‍ സനീഷ് കുമാര്‍ ജോസഫ് ഉന്നയിച്ച ചോദ്യത്തിന് മറുപടിയായാണ് അനിത ടെക്സ്റ്റിക്കോട്ട് 2020 മാര്‍ച്ച് 28ന് 550 രൂപ നിരക്കില്‍ 25000 കിറ്റുകള്‍ നല്‍കാന്‍ സന്നദ്ധതയറിയിച്ച് കെ.എം.എസ്.സി.എല്ലിന് കത്തുനല്‍കിയതെന്ന് വീണ ജോര്‍ജ് സ്ഥിരീകരിച്ചത്. എന്നാല്‍ ഇവരില്‍ നിന്ന് 10,000 കിറ്റുകള്‍ മാത്രമാണ് വാങ്ങിയതെന്നും മറുപടിയിലുണ്ട്.

പിറ്റേന്നാണ് മൂന്നിരട്ടി വിലക്ക് സാന്‍ ഫാര്‍മക്ക് ഓര്‍ഡര്‍ നല്‍കിയത്. 450 രൂപക്കും 500 രൂപക്കും പി.പി.ഇ കിറ്റ് ലഭിക്കുന്ന സമയത്താണ് 1,550 രൂപ നല്‍കി മഹാരാഷ്ട്ര ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സാന്‍ ഫാര്‍മയില്‍നിന്നു വാങ്ങിയെന്നതായിരുന്നു പ്രതിപക്ഷത്തിന്റെ പ്രധാന ആരോപണം. 550 രൂപക്ക് കിറ്റ് നല്‍കിയിരുന്ന കമ്പനികളൊക്കെ പത്ത് ദിവസം കൊണ്ട് കിറ്റ് എത്തിച്ചപ്പോള്‍ 100 ശതമാനം പണവും നല്‍കിയ സാന്‍ഫാര്‍മ വൈകിയാണ് സപ്ലെ ചെയ്തത്.

ഇതിലും നടപടിയുണ്ടായില്ല. കോവിഡിനെ നേരിടാന്‍ ആരോഗ്യ സംവിധാനങ്ങള്‍ സജ്ജമാക്കുന്നതിന്റെ ഭാഗമായി പി.പി.ഇ കിറ്റുകളും എന്‍ 95 മാസ്‌കുകളും വാങ്ങാന്‍ കെ.എം.എസ്.സി.എല്ലിന് സര്‍ക്കാര്‍ 2020 മാര്‍ച്ചില്‍ പ്രത്യേക ഉത്തരവ് നല്‍കിയിരുന്നു. ക്വട്ടേഷന്‍, ടെന്‍ഡര്‍ ഔപചാരികതകളില്‍ ഇളവും നല്‍കി. ഇതിന്റെ മറവിലായിരുന്നു പരിധിവിട്ട വാങ്ങല്‍.

Continue Reading

kerala

ജമാഅത്തെ ഇസ്ലാമിയടുള്ള സിപിഎമ്മിന്റെ ബന്ധം: ചിത്രങ്ങളും ചോദ്യങ്ങളുമായി പ്രതിപക്ഷം

ജമാഅത്തെ ഇസ്ലാമിയുടെയും എസ്.ഡി.പി.ഐയുടെയും വോട്ടു കിട്ടാന്‍ സി.പി.എം അവരോട് സംസാരിച്ചിരുന്നോ എന്ന ചോദ്യത്തോടെ പഴയകാല സി.പി.എം-ജമാഅത്ത് സഹകരണത്തിന്റെ ചിത്രങ്ങള്‍ കെ.പി.എ മജീദ് സഭയില്‍ ഉയര്‍ത്തിക്കാട്ടി.

Published

on

മുഖ്യമന്ത്രി പിണറായി വിജയനടക്കം സി.പി.എമ്മിന്റെ മുതിര്‍ന്ന നേതാക്കള്‍ ജമാഅത്തെ ഇസ്ലാമി നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയതിന്റെ ചിത്രങ്ങള്‍ നിയമസഭയില്‍ ഉയര്‍ത്തിക്കാട്ടിയും പഴയ ബന്ധത്തിന്റെ തെളിവുകള്‍ വെളിപ്പെടുത്തിയും പ്രതിപക്ഷം.

ജമാഅത്തെ ഇസ്ലാമിയുടെയും എസ്.ഡി.പി.ഐയുടെയും വോട്ടു കിട്ടാന്‍ സി.പി.എം അവരോട് സംസാരിച്ചിരുന്നോ എന്ന ചോദ്യത്തോടെ പഴയകാല സി.പി.എം-ജമാഅത്ത് സഹകരണത്തിന്റെ ചിത്രങ്ങള്‍ കെ.പി.എ മജീദ് സഭയില്‍ ഉയര്‍ത്തിക്കാട്ടി.

ജമാഅത്തെ ഇസ്ലാമി അമീറിനൊപ്പം പിണറായി വിജയനും കെ.ടി. ജലീലും ഇരിക്കുന്ന ചിത്രം, മുഖ്യമന്ത്രി അമീറുമായി സംസാരിക്കുന്ന ചിത്രം, കോടിയേരി ബാലകൃഷ്ണനുമായി മുന്‍ അമീര്‍ ടി. ആരിഫലി സംസാരിക്കുന്ന ചിത്രം എന്നിവയാണ് മജീദ് കാട്ടിയത്. അവസരം കിട്ടിയാല്‍ നിങ്ങള്‍ അവരുമായി ഇപ്പോഴും സംസാരിക്കുമെന്നും പി.ഡി.പിയോട് നിങ്ങളുടെ ഇപ്പോഴത്തെ നിലപാട് എന്താണെന്നും മുസ്‌ലിം ലീഗ് നേതാവ് കെ.പി.എ മജീദ് ചോദിച്ചു.

എ.കെ.ജി സെന്ററില്‍ നിന്നുള്ള കാപ്‌സ്യൂളുകളാണ് സഭയില്‍ അവതരിപ്പിക്കുന്നതെന്ന് നജീബ് കാന്തപുരം പറഞ്ഞു. ലോക്‌സഭ തെരഞ്ഞെടുപ്പില്‍ സി.പി.എമ്മിന് മൂന്ന് എം.പിമാരാണുള്ളത്. ഇതില്‍ രണ്ടുപേരും വിജയിച്ചത് തെരഞ്ഞെടുപ്പില്‍ ജമാഅത്തെ ഇസ്ലാമിക്കൊപ്പം നിന്നിട്ടാണ്. 2011 ഏപ്രില്‍ നാലിന് വടക്കാഞ്ചേരിയില്‍ നടന്ന രാഷ്ട്രീയ വിശദീകരണ യോഗത്തില്‍ ജമാഅത്തെ ഇസ്ലാമിയുമായി മുമ്പും രാഷ്ട്രീയ ചര്‍ച്ചകള്‍ തങ്ങള്‍ നടത്തിയിട്ടുണ്ടെന്ന് പറഞ്ഞത് അന്നത്തെ പാര്‍ട്ടി സെക്രട്ടറി പിണറായി വിജയനാണ്.

മുമ്പ് നിയമസഭയില്‍ ആര്യാടന്‍ മുഹമ്മദ് അവതരിപ്പിച്ച അടിയന്തര പ്രമേയത്തിന് മറുപടിയായി ‘തീവ്രവാദ പേരുപറഞ്ഞ് ആര്യാടന്‍ ജമാഅത്തെ ഇസ്ലാമിയെ വിമര്‍ശിക്കുന്നത് പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ടുകൊണ്ടാണെന്നും ഇത് കോണ്‍ഗ്രസിന്റെ മൃദു ഹിന്ദുത്വ നിലപാടിന്റെ തെളിവാണെന്നു’മുള്ള കോടിയേരി ബാലകൃഷ്ണന്റെ പ്രസംഗവും നജീബ് ഓര്‍മിപ്പിച്ചു.

Continue Reading

Trending