Connect with us

kerala

ആശാ വർക്കർമാരുടെ സമരം ഒത്തുതീർപ്പാവാത്തതിന് പിന്നിൽ മുഖ്യമന്ത്രിയുടെ പിടിവാശി: രമേശ് ചെന്നിത്തല

38 ദിവസമായി സെക്രട്ടേറിയറ്റിനു മുന്നില്‍ മുഖ്യമന്ത്രിയുടെ മൂക്കിനു കീഴില്‍ ആശാവര്‍ക്കര്‍മാര്‍ നടത്തുന്ന രാപ്പകല്‍ സമരപ്പന്തലിലേക്ക് ഒരിക്കല്‍ പോലും ഒന്നു തിരിഞ്ഞു നോക്കാന്‍ പിണറായി കൂട്ടാക്കിയില്ല.

Published

on

നാഷണല്‍ ഹെല്‍ത്ത് മിഷന്‍ (എന്‍എച്ച്എം) സംസ്ഥാന ഘടകവുമായി ആശാ വര്‍ക്കര്‍മാര്‍ നടത്തിയ ചര്‍ച്ച പരാജയപ്പെടാന്‍ കാരണം മുഖ്യമന്ത്രി പിണറായി വിജയന്റെ പിടിവാശിയും പിടിപ്പുകേടുമാണെന്ന് രമേശ് ചെന്നിത്തല. 38 ദിവസമായി സെക്രട്ടേറിയറ്റിനു മുന്നില്‍ മുഖ്യമന്ത്രിയുടെ മൂക്കിനു കീഴില്‍ ആശാവര്‍ക്കര്‍മാര്‍ നടത്തുന്ന രാപ്പകല്‍ സമരപ്പന്തലിലേക്ക് ഒരിക്കല്‍ പോലും ഒന്നു തിരിഞ്ഞു നോക്കാന്‍ പിണറായി കൂട്ടാക്കിയില്ല.

അവരുടെ പ്രതിനിധികളുമായി മുഖ്യമന്ത്രി നേരിട്ടു ചര്‍ച്ച നടത്തിയിരുന്നെങ്കില്‍ പരിഹരിക്കാവുന്ന പ്രശ്‌നത്തെ നിസാരവല്‍ക്കരിച്ചും പരിഹസിച്ചും അദ്ദേഹം അവഗണിക്കുകയാണു ചെയ്തതെന്ന് ചെന്നിത്തല കുറ്റപ്പെടുത്തി.

കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമനുമായി കഴിഞ്ഞ ദിവസം മുഖ്യമന്ത്രി ഡല്‍ഹിയില്‍ നടത്തിയ കൂടിക്കാഴ്ചയില്‍ ആശാ വര്‍ക്കര്‍മാരുടെ പ്രശ്‌നം സംസാരിച്ചതേയില്ല. ഇക്കാര്യം പാര്‍ലമെന്റിലുന്നയിച്ച യുഡിഎഫ് എംപിമാരോട് സംസ്ഥാന സര്‍ക്കാരാണ് ആശാവര്‍ക്കരമാരെ കൈയൊഴിഞ്ഞതെന്നു കേന്ദ്ര സര്‍ക്കാര്‍ ധരിപ്പിച്ചിരുന്നു.

എന്നിട്ടു പോലും കേന്ദ്രത്തെ പഴിച്ചു കൈ കഴുകുന്ന മുഖ്യമന്ത്രി യഥാര്‍ഥ പ്രശ്‌നത്തില്‍ നിന്ന് ഒളിച്ചോടുകയാണ്. എന്‍എച്ച്എം കേരളാ ഘടകത്തിന്റെ ഓഫീസില്‍ നടന്ന ചര്‍ച്ചയില്‍ ആശാ വര്‍ക്കര്‍മാര്‍ മുന്നോട്ടുവെച്ച കാര്യങ്ങളൊന്നും ചര്‍ച്ച ചെയ്തതേയില്ല. എന്നിട്ടും മുഖ്യമന്ത്രി അനങ്ങാപ്പാറ നയം തുടരുകയാണ്.

കൊവിഡ് മഹാമാരിക്കാലത്തും നിപാ കാലത്തും പ്രളയകാലത്തും കേരളത്തിനു കൈത്താങ്ങായവരാണ് ആശാ വര്‍ക്കര്‍മാര്‍. അവരുടെ ന്യായമായ ആവശ്യങ്ങള്‍ അംഗീകരിക്കാനും കേന്ദ്ര സര്‍ക്കാരിന്റെ ഭാഗത്തു നിന്നു കിട്ടാനുള്ള ആനുകൂല്യങ്ങള്‍ ചോദിച്ചു വാങ്ങാനും മുഖ്യമന്ത്രിയാണു മുന്‍കൈ എടുക്കേണ്ടത്.

എന്നാല്‍, കേന്ദ്ര സര്‍ക്കാരിനെ പിണക്കാന്‍ മടിക്കുന്ന പിണറായി വിജയന്‍ ആശാവര്‍ക്കര്‍മാരുടെ ജീവിത ദുരിതവും സമരാഗ്‌നിയും കണ്ടില്ലെന്നു നടിക്കുകയാണ്. നിസ്സഹായരായ ഈ അമ്മമാരുടെയും സഹോദരിമാരുടെയും പ്രതിഷേധാഗ്‌നിയില്‍ പിണറായി സര്‍ക്കാര്‍ ഉരുകിത്തീരുമെന്നും അത് പിണറായി ഭരണത്തിന് അന്ത്യം കുറിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ആരോഗ്യ മന്ത്രി വീണാ ജോര്‍ജിനെ ആശാവര്‍ക്കര്‍മാരുമായി ചര്‍ച്ചയ്ക്കു നിയോഗിച്ചത് പ്രഹസനമാണ്. മുഖ്യമന്ത്രിക്കു സമര നേതാക്കളെ അഭിമുഖീകരിക്കാനുള്ള കരളുറപ്പില്ല. അതുകൊണ്ടാണ് സമരക്കാര്‍ ഉന്നയിക്കുന്ന ഒരാവശ്യത്തോടു പോലും അനുഭാവം പുലര്‍ത്താതെ സമരം പിന്‍വലിക്കാന്‍ ആരോഗ്യമന്ത്രി നിര്‍ദേശിച്ചത്. എന്നാല്‍, ഇത്തരം നാണംകെട്ട നിലപാടുകളോട് ആശാവര്‍ക്കര്‍മാര്‍ യോജിക്കില്ല. സമരം ശക്തിപ്പെടുത്താനുള്ള അവരുടെ തീരുമാനത്തിന് എല്ലാ പിന്തുണയും നല്‍മെന്നും ചെന്നിത്തല അറിയിച്ചു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

ബംഗളുരു മംഗലാപുരം റൂട്ടില്‍ ഓണത്തിന് സ്‌പെഷ്യല്‍ ട്രെയിന്‍ സര്‍വീസ്

മംഗലാപുരം സെന്‍ട്രലില്‍ നിന്ന് ഞായറാഴ്ച രാത്രി 11 മണിക്ക് ട്രെയിന്‍ പുറപ്പെടും.

Published

on

ബംഗളുരു മംഗലാപുരം റൂട്ടില്‍ ഓണത്തിന് സ്‌പെഷ്യല്‍ ട്രെയിന്‍ സര്‍വീസ്. മംഗലാപുരം സെന്‍ട്രലില്‍ നിന്ന് ഞായറാഴ്ച രാത്രി 11 മണിക്ക് ട്രെയിന്‍ പുറപ്പെടും.

എസ്എംവിടി മംഗലാപുരം സ്‌റ്റേഷനില്‍ നിന്ന് തിങ്കളാഴ്ച വൈകിട്ട് 3.50 നാണ് പുറപ്പെടുക. കോഴിക്കോട് പാലക്കാട് ഈറോഡ് വഴിയാണ് സര്‍വീസ്. നാളെ രാവിലെ എട്ടുമണി മുതല്‍ ടിക്കറ്റ് റിസര്‍വ് ചെയ്യാം.

Continue Reading

kerala

കോഴിക്കോട് കെണിവെച്ച് പിടികൂടി തത്തയെ കൂട്ടിലടച്ച് വളര്‍ത്തി; വീട്ടുടമസ്ഥനെതിരെ കേസ്

നരിക്കുനി പഞ്ചായത്തിലെ ഭരണിപ്പാറ കുടുക്കില്‍ എന്ന വീട്ടില്‍ നിന്നാണ് തത്തയെ താമരശ്ശേരി റേഞ്ച് ഫോറസ്റ്റ് ഓഫീസറും സംഘവും കസ്റ്റഡിയിലെടുത്തത്.

Published

on

കോഴിക്കോട് നരിക്കുനിയില്‍ വയലില്‍ നിന്ന് കെണിവെച്ച് പിടികൂടി തത്തയെ കൂട്ടിലിട്ട് വളര്‍ത്തിയതിന് വീട്ടുടമസ്ഥനെതിരെ വനംവകുപ്പ് കേസെടുത്തു. നരിക്കുനി പഞ്ചായത്തിലെ ഭരണിപ്പാറ കുടുക്കില്‍ എന്ന വീട്ടില്‍ നിന്നാണ് തത്തയെ താമരശ്ശേരി റേഞ്ച് ഫോറസ്റ്റ് ഓഫീസറും സംഘവും കസ്റ്റഡിയിലെടുത്തത്.

1972 ലെ വന്യജീവി സംരക്ഷണ നിയമ പ്രകാരം ഷെഡ്യൂള്‍ 2 പട്ടികയില്‍ പെടുന്നതാണ് നാട്ടിന്‍പുറങ്ങളില്‍ കാണപ്പെടുന്ന മോതിരത്തത്തകള്‍. ഇത്തരം തത്തകളെ പിടികൂടി കൂട്ടിലിട്ട് വളര്‍ത്തുന്നത് ഏഴു വര്‍ഷം വരെ തടവും 25,000 രൂപയില്‍ കുറയാതെ പിഴയും ലഭിക്കാവുന്ന കുറ്റമാണ്.

Continue Reading

kerala

താമരശ്ശേരി ചുരത്തില്‍ വലിയ വാഹനങ്ങള്‍ നിയന്ത്രണ വിധേയമായി കടത്തിവിടും

പൊലീസിന്റെ നിയന്ത്രണത്തോടെ ഇരു ഭാഗത്തുനിന്നും വരുന്ന വാഹനങ്ങള്‍ കൃത്യമായ സമയം ഇടവിട്ട് കടത്തിവിടും.

Published

on

താമരശ്ശേരി ചുരം റോഡ് വഴി മള്‍ട്ടി ആക്‌സില്‍ വാഹനങ്ങള്‍ ഒഴികെ കെഎസ്ആര്‍ടിസി ഉള്‍പ്പെടെയുള്ള മറ്റ് വാഹനങ്ങള്‍ നിയന്ത്രണ വിധേയമായി കടത്തിവിടുമെന്ന് ഉത്തരവ്. മണ്ണിടിച്ചിലുണ്ടായ സാഹചര്യത്തിലാണ് വാഹനങ്ങള്‍ കടത്തി വിടുന്നത് നിരോധിച്ചത്. പൊലീസിന്റെ നിയന്ത്രണത്തോടെ ഇരു ഭാഗത്തുനിന്നും വരുന്ന വാഹനങ്ങള്‍ കൃത്യമായ സമയം ഇടവിട്ട് കടത്തിവിടും. ഈ പാത വഴി മള്‍ട്ടി ആക്‌സില്‍ വാഹനങ്ങള്‍ക്കുള്ള നിരോധനം തുടരാനും സ്ഥിതിഗതികള്‍ വിലയിരുത്താനായി ജില്ല കലക്ടറുടെ യോഗത്തില്‍ തീരുമാനിച്ചു.

മഴ ശക്തമാകുന്ന സാഹചര്യത്തില്‍ വാഹനങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തുമെന്നും ജില്ലാ കലക്ടര്‍ പറഞ്ഞു. റോഡിന് മുകളിലായി പാറയുടെ സ്ഥിതി പരിശോധിക്കാനായി ജിപിആര്‍ സംവിധാനം ഉപയോഗപ്പെടുത്തുന്നതിനായി കോഴിക്കോട് നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ടെക്‌നോളജി സിവില്‍ എഞ്ചിനിയറിങ് വിഭാഗവുമായി ബന്ധപ്പെട്ട് നടപടി കൈക്കൊള്ളാന്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് കലക്ടര്‍ നിര്‍ദേശം നല്‍കി. പാറയുടെ ഡ്രോണ്‍ പടങ്ങള്‍ എടുത്ത് സ്ഥിതിഗതികള്‍ വിലയിരുത്താനും യോഗം തീരുമാനിച്ചു.

Continue Reading

Trending