ഹൈദരാബാദ്: ഭര്‍ത്താവുമായി വഴക്കിട്ട യുവതി നവജാത ശിശുവിനെ മൂന്നാം നിലയില്‍നിന്ന് എറിഞ്ഞുകൊന്നു. ഹൈദരാബാദിലാണ് ഞെട്ടിക്കുന്ന സംഭവം നടന്നത്. ഫത്തേഹ് നഗറിലെ നുതി ലാവണ്യ എന്ന യുവതിയാണ് ക്രൂരത ചെയ്തത്. സനദ് നഗര്‍ പൊലീസ് സ്ത്രീക്കെതിരെ കൊലക്കുറ്റത്തിന് കേസെടുത്തു. തന്റെ 14 ദിവസം മാത്രം പ്രായമുള്ള കുഞ്ഞിനെയാണ് 27കാരിയായ യുവതി എറിഞ്ഞ് കൊന്നത്.

2016ലായിരുന്നു നുതി ലാവണ്യയുടെയും നുതി വേണുഗോപാലിന്റെയും വിവാഹം. ഏതാനും മാസങ്ങള്‍ക്കകം തന്നെ ഇരുവരും വഴക്ക് ആരംഭിച്ചിരുന്നു. കുടുംബത്തിലെ മുതിര്‍ന്ന അംഗങ്ങള്‍ ഇടപെട്ടാണ് തര്‍ക്കം പരിഹരിച്ചിരുന്നത്.

നേരത്തെ ലാവണ്യ എലി വിഷം കഴിച്ച് ജീവനൊടുക്കാന്‍ ശ്രമിച്ചിരുന്നു. ഭര്‍ത്താവ് തന്നെ ഉപദ്രവിക്കുന്നുവെന്ന് വ്യക്തമാക്കി പൊലീസില്‍ പരാതിയും നല്‍കിയിരുന്നു.