ജയ്പൂര്‍: അമ്മയേയും സഹോദരനെയും ചുറ്റികകൊണ്ട് തലക്കടിച്ചു കൊന്ന 25കാരന്‍ അറസ്റ്റില്‍. അമ്മ കമലാദേവി, സഹോദരന്‍ ശിവരാജ് എന്നിവരെയാണ് ഇയാള്‍ കൊലപ്പെടുത്തിയത്. അച്ഛനും മറ്റൊരു സഹോദരനും പരിക്കേറ്റു. സംഭവവുമായി ബന്ധപ്പെട്ട് അമര്‍ചന്ദ് ജംഗിദ് എന്ന വ്യക്തിയെ പൊലീസ് അറസ്റ്റ് ചെയ്തു.

ഭിനായ് നഗരത്തിലാണ് ഇവരുടെ കുടുംബം താമസിക്കുന്നത്. അമര്‍ചന്ദ് ചുറ്റികകൊണ്ട് ഉറങ്ങിക്കിടക്കുകയായിരുന്ന കുടുംബാംഗങ്ങളെ ചുറ്റികകൊണ്ട് ആക്രമിക്കുകയായിരുന്നു.

കൊലപാതകത്തിന് പിന്നിലുള്ള കാരണം വ്യക്തമായിട്ടില്ലെന്ന് പൊലീസ് പറഞ്ഞു.