ബീജിങ്: ഉത്തരകൊറിയയെക്കുറിച്ച് നിര്‍ണായക വെളിപ്പെടുത്തലുമായി ചൈന. ഉത്തരകൊറിയ ആണവ പരീക്ഷണം അവസാനിപ്പിക്കാന്‍ കാരണം രഹസ്യ ഭൂഗര്‍ഭ ആണവപരീക്ഷണ കേന്ദ്രം ഭാഗികമായി തകര്‍ന്നതാണെന്ന് ചൈനീസ് വൃത്തങ്ങള്‍.

തുടര്‍ ഉപയോഗത്തിന് സാധിക്കാത്ത വിധത്തിലാണ് തകര്‍ച്ചയെന്ന് ചൈനീസ് ഭൂകമ്പ ശാസ്ത്രജ്ഞര്‍ അറിയിച്ചു. മാണ്ടപ്‌സനെ പര്‍വതത്തില്‍ നിര്‍മിച്ച ഭൂഗര്‍ഭ പരീക്ഷണ കേന്ദ്രമാണു തകര്‍ന്നത്.

പരീക്ഷണ കേന്ദ്രം അടച്ചു പൂട്ടണമെന്നത് ഏറെ നാളായി അമേരിക്ക ഉത്തരകൊറിയയോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഇനിയൊരു പരീക്ഷണം നടത്താനാകാത്ത വിധം മാണ്ടപ്‌സനെയിലെ കേന്ദ്രം തകര്‍ന്നതാണു പുതിയ തീരുമാനത്തിനു പിന്നിലെ യഥാര്‍ത്ഥ കാരണമായി ചൂണ്ടിക്കാട്ടുന്നത്.

പരീക്ഷണത്തിനു പിന്നാലെയുണ്ടാകുന്ന തുടര്‍ച്ചയായ മണ്ണിടിച്ചില്‍, ഭൂകമ്പങ്ങള്‍ തുടങ്ങിയവ കേന്ദ്രത്തിന്റെ തകര്‍ച്ചക്കു കാരണമായത്.