അമ്യൂസ്‌മെന്റ് പാര്‍ക്കില്‍ പോയി ഉല്ലസിക്കാനും അവിടെയുള്ള റൈഡുകളില്‍ കയറാനും എല്ലാവര്‍ക്കും ഇഷ്ടമായിരിക്കും. തലകീഴായും വേഗത്തിലും സഞ്ചരിക്കുന്ന റൈഡുകള്‍ അപകടങ്ങളും ഒരുപാട് വരുത്തിവെക്കാറുണ്ട്. ഇത്തരത്തില്‍ ഒരു സംഭവമാണ് ചൈനയില്‍ നടന്നിരിക്കുന്നത്. ഒരു അമ്യൂസ്‌മെന്റ് പാര്‍ക്കിലെ സാഹസിക റൈഡ് പൈട്ടെന്ന് പ്രവര്‍ത്തന രഹിതമായി. അതുമാത്രമല്ല, റൈഡ് നിന്ന് പോയപ്പോള്‍ യാത്രക്കാരെല്ലാവരും തലകീഴായാണ് തൂങ്ങികിടന്നത്. ഇതിന്റെ വീഡിയോസ് സാമൂഹ്യമാധ്യമങ്ങളില്‍ ഒന്നാകെ പ്രചരിക്കുകയും ചെയ്തു.
Amusement park-goers hung upside down for 10 minutes at the highest point of giant pendulum ride after it malfunctioned in China’s Fuyang city.
Workers had to clamber up to manually fix the ride and theme park officials said the malfunction was caused by a “weight issue.” pic.twitter.com/Xps63aGY4s
— TRT World (@trtworld) January 20, 2023
ജനുവരി 19നാണ് ചൈനയിലെ അന്‍ഹുയി പ്രവശ്യയിലെ ഫുയാങ് നഗരത്തിലെ ഒരു അമ്യൂസ്‌മെന്റ് പാര്‍ക്കിലാണ് ജനങ്ങളെ ഭീതിയിലാഴ്ത്തിയ സംഭവം നടത്തത്. പാര്‍ക്കില്‍ ഉണ്ടായിരുന്ന ജീവനക്കാരും റൈഡ് ശരിയാക്കാന്‍ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. കണ്‍ട്രോള്‍ പാനല്‍ പുനരാരംഭിക്കാന്‍ കഴിഞ്ഞില്ല. ഏറെ നേരത്തെ ശ്രമങ്ങള്‍ക്ക് ശേഷമാണ് റൈഡ് വീണ്ടും പ്രവര്‍ത്തിക്കാനായത്.