Connect with us

EDUCATION

സിവില്‍ സര്‍വീസ് ഫലം പ്രഖ്യാപിച്ചു; നാലാം റാങ്ക് മലയാളിക്ക്‌

നിലവില്‍ ഐ.പി.എസ് ട്രെയിനിങ്ങിലാണ്

Published

on

ന്യൂഡല്‍ഹി: സിവില്‍ സർവീസ് 2023 ഫലം പ്രഖ്യാപിച്ചു. ആദിത്യ ശ്രീവാസ്തവ ഒന്നാം റാങ്കും അനിമേഷൻ പ്രധാൻ രണ്ടാം റാങ്കും ഡൊണൂരു അനന്യ റെഡ്ഡി മൂന്നാം റാങ്കും നേടി.

എറണാകുളം സ്വദേശിയായ പികെ സിദ്ധാർഥ് രാംകുമാറിനാണ് നാലാം റാങ്ക്. സിദ്ധാർഥ് രാംകുമാറിന്റെ നാലാമത്തെ സിവില്‍ സർവീസ് നേട്ടമാണിത്. 2022 ല്‍ 121-ാം റാങ്കാണ് സിദ്ധാർഥ് നേടിയത്. നിലവില്‍ ഐ.പി.എസ് ട്രെയിനിങ്ങിലാണ്.

മലയാളികളായ വിഷ്ണു ശശികുമാർ 31ാം റാങ്കും അർച്ചന പിപി 40ാം റാങ്കും രമ്യ ആർ 45ാം റാങ്കും നേടിയിട്ടുണ്ട്. ഫലം അറിയാൻ ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കാം: https://upsc.gov.in/

1,105 തസ്തികയിലേക്കാണ് ഇക്കൊല്ലം അപേക്ഷ ക്ഷണിച്ചിരുന്നത്. മെയ് 2023നായിരുന്ന പ്രിലിംസ് പരീക്ഷ. സെപ്റ്റംബറില്‍ മെയിൻ പരീക്ഷ നടന്നു. മെയിൻസ് പരീക്ഷയില്‍ വിജയിച്ചവർക്ക് ജനുവരി 2 മുതല്‍ ഏപ്രില്‍ 9 വരെയായിരുന്നു അഭിമുഖം.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

EDUCATION

കേരള എന്‍ജിനീയറിങ് മെഡിക്കല്‍ പ്രവേശന പരീക്ഷ ജൂണ്‍ 5 മുതല്‍ ഓൺലൈനായി

ജൂണ്‍ 5 മുതല്‍ 9 വരെയാണ് പരീക്ഷ നടത്തുക.

Published

on

കേരള എന്‍ജിനീയറിങ് മെഡിക്കല്‍(കീം 2024) പ്രവേശന പരീക്ഷ ജൂണ്‍ 5 മുതല്‍.വിപുലമായ ഒരുക്കങ്ങള്‍ നടത്തിയെന്ന് ഉന്നതവിദ്യാഭ്യാസവകുപ്പ് മന്ത്രി ആര്‍ ബിന്ദു പറഞ്ഞു. പരീക്ഷ നടത്തുക ഓണ്‍ലൈനായി.

1,13,447 വിദ്യാര്‍ഥികളാണ് പരീക്ഷ എഴുതുന്നത്. ജൂണ്‍ മാസം തന്നെ ഫലം പ്രസിദ്ധികരിക്കും. ജൂണ്‍ 5 മുതല്‍ 9 വരെയാണ് പരീക്ഷ നടത്തുക. 198 പരീക്ഷാ കേന്ദ്രങ്ങളാണ് തയ്യാറായിരിക്കുന്നത്. സര്‍ക്കാര്‍ സ്ഥാപനമായ സി ഡിറ്റ് ആണ് ഓണ്‍ലൈന്‍ പരീക്ഷയ്ക്കായുള്ള സോഫ്റ്റ്വെയര്‍ തയാറാക്കിയിരിക്കുന്നത്.

അതേസമയം എന്‍ജിനിയറിങ്/ഫാര്‍മസി കോഴ്സിലേക്കുള്ള (കീം 2024) കംപ്യൂട്ടര്‍ അധിഷ്ഠിത പ്രവേശനപരീക്ഷയ്ക്കുള്ള അഡ്മിറ്റ് കാര്‍ഡുകള്‍ പുറത്തിറക്കി. പരീക്ഷയ്ക്ക് ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിച്ച വിദ്യാര്‍ത്ഥികള്‍ക്ക് അഡ്മിറ്റ് കാര്‍ഡുകള്‍ www.cee.kerala.gov.in എന്ന വെബ്‌സൈറ്റിലെ ‘KEAM 2024-Candidate Portal’ എന്ന ലിങ്ക് വഴി ഡൗണ്‍ലോഡ് ചെയ്യാം. വിശദ വിവരങ്ങള്‍ക്ക് പരീക്ഷാ കമ്മിഷണറുടെ www.cee.kerala.gov.in എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.

2024-25 അധ്യയന വര്‍ഷത്തെ എന്‍ജിനീയറിങ്, ഫാര്‍മസി കോഴ്‌സിലേക്കുള്ള കമ്പ്യൂട്ടര്‍ അധിഷ്ഠിത (CBT) പരീക്ഷാ തീയതിയും സമയവും നേരത്തെ പ്രസിദ്ധീകരിച്ചിരുന്നു. എന്‍ജിനീയറിങ് പരീക്ഷ ജൂണ്‍ 5 മുതല്‍ 9 വരെയും (സമയം രാവിലെ 10 മുതല്‍ ഉച്ചയ്ക്ക് ഒന്നു വരെ) ഫാര്‍മസി പരീക്ഷ ഒന്‍പതിന് വൈകിട്ട് 3.30 മുതല്‍ അഞ്ചുവരെയും നടക്കും. എന്‍ജിനീയറിങ് പരീക്ഷയില്‍ പങ്കെടുക്കുന്ന വിദ്യാര്‍ഥികള്‍ രാവിലെ 7.30 നും ഫാര്‍മസി പരീക്ഷയ്ക്ക് പങ്കെടുക്കുന്നവര്‍ ഉച്ചയ്ക്ക് ഒരു മണിക്കും പരീക്ഷാ കേന്ദ്രത്തില്‍ റിപ്പോര്‍ട്ട് ചെയ്യണം.

സംസ്ഥാനത്തെ എന്‍ജിനീയറിങ്, മെഡിക്കല്‍, മെഡിക്കല്‍ അനുബന്ധം, ഫാര്‍മസി കോഴ്‌സ്, ആര്‍ക്കിടെക്ചര്‍ കോഴ്‌സസുകളിലേക്ക് പ്രവേശനം നേടുന്നതിന് വേണ്ടിയുള്ള പ്രവേശന പരീക്ഷയാണ് കീം. സര്‍ക്കാര്‍ കോളേജുകളില്‍ സീറ്റുകള്‍ക്കുള്ള ഡിമാന്‍ഡ് വര്‍ധിക്കുമെന്നതിനാലാണ് ഇത്തരത്തില്‍ പരീക്ഷ സംഘടിപ്പിക്കുന്നത്.

Continue Reading

EDUCATION

സംസ്ഥാനത്തെ പ്ലസ് വൺ പരീക്ഷാ ഫലം പ്രഖ്യാപിച്ചു

4,14,159 വിദ്യാർത്ഥികളാണ് ഇക്കൊല്ലം പരീക്ഷ എഴുതിയത്

Published

on

ഈ വർഷത്തെ പ്ലസ് വൺ പരീക്ഷാ ഫലം പ്രഖ്യാപിച്ചു. മാർച്ച് ഒന്നുമുതൽ 26 വരെ നടന്ന ഹയർ സെക്കൻഡറി ഒന്നാം വർഷ പരീക്ഷകളുടെ ഫലമാണ് പ്രസിദ്ധികരിച്ചത്. പൊതുവിദ്യാഭ്യാസ വകുപ്പിന്റെ വെബ്‌സൈറ്റിൽ ഫലം ലഭ്യമാണ്.

https://keralaresults.nic.in/dhsefy24spk13/swr_dhsefy.html വഴി റിസൾട്ട് അറിയാൻ സാധിക്കും. 4,14,159 വിദ്യാർത്ഥികളാണ് ഇക്കൊല്ലം പരീക്ഷ എഴുതിയത്. ഈ വർഷം നേരത്തെ തന്നെ മൂല്യനിർണ്ണയം പൂർത്തിയാക്കിയാണ് ഫലം പ്രസിദ്ധികരിച്ചത്.

പ്ലസ് വൺ പ്രവേശനത്തിനുള്ള ട്രയൽ അലോട്ട്മെന്‍റ് ബുധനാഴ്ച പ്രസിദ്ധീകരിക്കും. ഇതിനു ശേഷം അപേക്ഷയിലെ പിഴവുകൾ തിരുത്താൻ അവസരം നൽകും. തെരഞ്ഞെടുത്ത സ്കൂളുകളും വിഷയ കോംബിനേഷനുകളും ഉൾപ്പെടെ ഈ ഘട്ടത്തിൽ മാറ്റം വരുത്താനാകും.

ഇതിനു ശേഷം ജൂൺ അഞ്ചിന് ആദ്യ അലോട്ട്മെന്‍റ് പ്രസിദ്ധീകരിക്കും. ഈ വർഷം 4,65,960 പേരാണ് ഏകജാലക രീതിയിൽ പ്ലസ് വൺ പ്രവേശനത്തിന് അപേക്ഷിച്ചത്.

Continue Reading

EDUCATION

പ്ലസ് വൺ: ട്രയൽ അലോട്ട്മെന്‍റ് നാളെ

ഇതിനു ശേഷം അപേക്ഷയിലെ പിഴവുകൾ തിരുത്താൻ അവസരം നൽകും.

Published

on

പ്ലസ് വൺ പ്രവേശനത്തിനുള്ള ട്രയൽ അലോട്ട്മെന്‍റ് ബുധനാഴ്ച പ്രസിദ്ധീകരിക്കും. ഇതിനു ശേഷം അപേക്ഷയിലെ പിഴവുകൾ തിരുത്താൻ അവസരം നൽകും. തെരഞ്ഞെടുത്ത സ്കൂളുകളും വിഷയ കോംബിനേഷനുകളും ഉൾപ്പെടെ ഈ ഘട്ടത്തിൽ മാറ്റം വരുത്താനാകും. ഇതിനു ശേഷം ജൂൺ അഞ്ചിന് ആദ്യ അലോട്ട്മെന്‍റ് പ്രസിദ്ധീകരിക്കും. ഈ വർഷം 4,65,960 പേരാണ് ഏകജാലക രീതിയിൽ പ്ലസ് വൺ പ്രവേശനത്തിന് അപേക്ഷിച്ചത്.

Continue Reading

Trending