Click to comment

Leave a Reply

Your email address will not be published. Required fields are marked *

EDUCATION

പത്താംതരാം തുല്യതാ പരീക്ഷയ്ക്ക് ഷാർജയിലും സെന്റർ, യുഎഇയിൽ പരീക്ഷ നടക്കുന്നത് അഞ്ച് വർഷത്തിന് ശേഷം

Published

on

കേരള സംസ്ഥാന സാക്ഷരതാമിഷന്റെ നേതൃത്വത്തിൽ നടത്തിവരുന്ന പത്താംതരം തുല്യതാ കോഴ്‌സിലെ പതിനെട്ടാം ബാച്ചിന്റെ പരീക്ഷ നവംബർ എട്ട് മുതൽ പതിനെട്ട് വരെ വിവിധ പരീക്ഷാകേന്ദ്രങ്ങളിൽ നടക്കും.

മലയാളം, തമിഴ്, കന്നഡ മീഡിയങ്ങളിൽ ആകെ 8,252 പേരാണ് ഗ്രേഡിങ് രീതിയിലുള്ള പരീക്ഷ എഴുതുന്നത്. അഞ്ച് വർഷങ്ങൾക്ക് ശേഷം യു എ ഇ യിലെ പഠിതാക്കൾ തുല്യതാപഠനത്തിന്റെ ഭാഗമാകുന്നു എന്ന പ്രത്യേകതയും ഈ വർഷത്തെ പത്താംതരാം തുല്യതാപരീക്ഷയ്ക്കുണ്ട്.

കേരളത്തിലും യുഎഇയിലുമായി 181 പരീക്ഷാകേന്ദ്രങ്ങളാണ് ക്രമീകരിച്ചിരിക്കുന്നത്. ഷാർജയിലെ അജ്മാനിലുള്ള ന്യൂ ഇന്ത്യൻ മോഡൽ സ്‌കൂളാണ് യുഎഇയിലെ ഏക പരീക്ഷാകേന്ദ്രം. 24 പഠിതാക്കളാണ് ഇവിടെ പരീക്ഷ എഴുതുന്നത്.

ഒമ്പത് പേപ്പറുകൾ ഉൾപ്പെടുന്ന പരീക്ഷയിൽ എല്ലാ പേപ്പറുകൾക്കും എഴുത്തുപരീക്ഷയും തുടർമൂല്യനിർണ്ണയവും ഉണ്ടായിരിക്കും. 2025ൽ ആദ്യമായി പരീക്ഷ എഴുതുന്ന വിദ്യാർത്ഥികൾ മുഴുവൻ പേപ്പറുകളും എഴുതണം.

കേരളസർക്കാരിന്റെ തുടർ സാക്ഷരതാ പ്രവർത്തനത്തിന്റെ ഭാഗമായി സംസ്ഥാന സാക്ഷരതാമിഷന്റെ നേതൃത്വത്തിൽ 2005ലാണ് തുല്യതാപഠനം ആരംഭിക്കുന്നത്. 2024-25 അധ്യയന വർഷത്തെ പഠിതാക്കൾക്കുള്ള പരീക്ഷയാണ് നിലവിൽ നടക്കാൻ പോകുന്നത്.

ഉപരിപഠനത്തിനോ മറ്റു ജോലി ആവശ്യങ്ങൾക്കോ പത്താംതരാം തുല്യതാ പരീക്ഷ സർട്ടിഫിക്കറ്റ് എസ് എസ് എൽ സിക്ക് തുല്യമായി കേരളസർക്കാർ അംഗീകരിച്ചിട്ടുണ്ട്.

Continue Reading

EDUCATION

കീം: ഓപ്ഷന്‍ രജിസ്റ്റര്‍ ചെയ്യാം

Published

on

തിരുവനന്തപുരം: ആയൂര്‍വേദ, ഹോമിയോ, സിദ്ധ, യുനാനി, മെഡിക്കല്‍ അനുബന്ധ കോഴ്സുകളിലേക്കുള്ള മൂന്നാംഘട്ട അലോട്ട്മെന്റിനുശേഷം ഒഴിവുള്ള സീറ്റുകളിലേക്ക് സ്‌ട്രേ വേക്കന്‍സി ഫില്ലിങ് അലോട്ട്മെന്റ് നടത്തുന്നു. നവംബര്‍ 10ന് ഉച്ചക്ക് 12.30 വരെ ഓണ്‍ലൈനായി ഓപ്ഷനുകള്‍ രജിസ്റ്റര്‍ ചെയ്യാം. വിശദ വിജ്ഞാപനം www.cee.kerala.gov.in ല്‍. ഹെല്‍പ് ലൈന്‍ നമ്പര്‍: 0471-2332120, 2338487.

Continue Reading

EDUCATION

എസ്എസ്എല്‍സി പരീക്ഷ മാര്‍ച്ച് അഞ്ചിന് ആരംഭിക്കും

ഫല പ്രഖ്യാപനം മേയ് എട്ടിന്

Published

on

തിരുവനന്തപുരം: സംസ്ഥാനത്ത് ഈ അധ്യയന വര്‍ഷത്തെ എസ്എസ്എല്‍സി പരീക്ഷ 2026 മാര്‍ച്ച് അഞ്ചു മുതല്‍ 30 വരെ നടക്കുമെന്ന് പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി അറിയിച്ചു. മേയ് എട്ടിന് ഫലം പ്രഖ്യാപിക്കും. എസ്.എസ്.എല്‍.സി പരീക്ഷയോടനുബന്ധിച്ച് സംസ്ഥാനത്തുടനീളം 3000 പരീക്ഷാകേന്ദ്രങ്ങളാണ് ഒരുക്കുക.

രണ്ടാംവര്‍ഷ ഹയര്‍ സെക്കന്‍ഡറി പരീക്ഷ മാര്‍ച്ച് ആറു മുതല്‍ 28 വരെയും നടക്കും.

Continue Reading

Trending