Connect with us

kerala

കോപ്പിയടിച്ചതിനു ഡീബര്‍ ചെയ്ത എസ്.എഫ്.ഐ നേതാവിന് ഡിഗ്രിക്ക് പുന:പ്രവേശനം

കോപ്പിയടിച്ചതിന് 2027 വരെ ഡീബര്‍ ചെയ്ത മുന്‍ എസ്.എഫ്.ഐ നേതാവിന് അതേ കോളജില്‍ വീണ്ടും പ്രവേശനം നല്‍കിയതായി പരാതി.

Published

on

തിരുവനന്തപുരം: കോളജ് പ്രവേശനത്തിന് ഉയര്‍ന്ന പ്രായപരിധി പിന്‍വലിച്ചതിന്റെ മറവില്‍, കോപ്പിയടിച്ചതിന് 2027 വരെ ഡീബര്‍ ചെയ്ത മുന്‍ എസ്.എഫ്.ഐ നേതാവിന് അതേ കോളജില്‍ വീണ്ടും പ്രവേശനം നല്‍കിയതായി പരാതി. തിരുവനന്തപുരം കാര്യവട്ടം ഗവണ്‍മെന്റ് കോളജിലെബി.എസ്.സി സ്റ്റാറ്റിസ്റ്റിക്‌സ് വിദ്യാര്‍ത്ഥിയായിരുന്ന എസ്.എഫ്.ഐ നേതാവ് എം.പി. ആദര്‍ശിനാണ് കേരള സര്‍വകലാശാല കഴിഞ്ഞ ദിവസം നേരിട്ട് നടത്തിയ സ്‌പോട്ട് അഡ്മിഷനില്‍ അതേ കോളജില്‍ ബി.എസ്.സി കെമിസ്ട്രിക്ക് പ്രവേശനം നല്‍കിയത്.

പ്രവേശന പ്രായപരിധി നിര്‍ത്തലാക്കിയതോടെ പഠനം ഉപേക്ഷിച്ചിരുന്ന പ്രായത്തില്‍ മുതിര്‍ന്ന വിദ്യാര്‍ത്ഥികള്‍ രാഷ്ട്രീയ പ്രവര്‍ത്തനം മാത്രം ലക്ഷ്യം വെച്ച് കോളജുകളില്‍ പുനഃപ്രവേശനം നേടുന്നത് വ്യാപകമായതായി പരാതിയുണ്ട്. ഒഴിവുള്ള ബിരുദസീറ്റുകളില്‍ പ്രവേശനം നല്‍കുന്നതിന് കഴിഞ്ഞ രണ്ടു ദിവസമായി നടന്ന സര്‍വകലാശാല നേരിട്ട് നടത്തിയ സ്‌പോട്ട്അഡ്മിഷനിലാണ് 2027 വരെ വിലക്കേര്‍പ്പെടുത്തിയത് മറച്ചുവച്ചു എസ്.എഫ്.ഐ നേതാവ് കാര്യവട്ടം യൂണിവേഴ്‌സിറ്റി ഗവണ്‍മെന്റ്‌കോളജില്‍തന്നെ പ്രവേശനം നേടിയത്.

2016-19 ല്‍ കാര്യവട്ടത്ത് സ്റ്റാറ്റിസ്റ്റിക്‌സ് ബി.എസ്.സി വിദ്യാര്‍ത്ഥിയായ എസ്.എഫ്.ഐ മുന്‍ ഏരിയാസെക്രട്ടറി എം.ബി.ആദര്‍ശ് കഴിഞ്ഞ മാര്‍ച്ചില്‍ നടന്ന സപ്ലിമെന്ററി പരീക്ഷ എഴുതവേ ഇയാളില്‍നിന്ന് ഇന്‍വിജിലേറ്റര്‍ ഒരു ഫോണ്‍ പിടിച്ചെടുക്കുകയും കഴക്കൂട്ടം പൊലീസിന് വിവരം അറിയിക്കുകയും ചെയ്തു. പൊലീസ് നടത്തിയ പരിശോധനയില്‍ ആദര്‍ശില്‍ നിന്ന് മറ്റൊരു ഫോണ്‍ കൂടി പിടിച്ചെടുത്തു. ഇയാള്‍ ചോദ്യപേപ്പര്‍ വാട്‌സപ്പ് വഴി പുറത്ത് അയച്ചു കൊടുക്കുകയും സുഹൃത്ത് ഉത്തരങ്ങള്‍ വാട്ട്‌സപ്പ് മുഖേന തിരികെ അയക്കുകയും ചെയ്തതായി പൊലീസ് കണ്ടെത്തിയിരുന്നു.
സര്‍വകലാശാലയുടെ സ്ഥിരം അച്ചടക്കസമിതി കോപ്പിയടി ബോധ്യപ്പെട്ടതിനെ തുടര്‍ന്ന് എഴുതിയ പരീക്ഷകള്‍ റദ്ദാക്കി 2025 മുതല്‍ രണ്ടു വര്‍ഷത്തേക്ക്യൂണിവേഴ്‌സിറ്റി പരീക്ഷ എഴുതുന്നതില്‍ നിന്നും സ്ഥിരമായി വിലക്കിക്കൊണ്ടുള്ള ശിക്ഷയാണ് നടപ്പിലാക്കിയത്. ഈ നേതാവിനാണ് ഇപ്പോള്‍ അതേ കോളജില്‍ തന്നെ കെമിസ്ട്രി ഐച്ഛിക വിഷയമായി നാലുവര്‍ഷ ബിരുദ കോഴ്‌സിന്റെ ഒന്നാം സെമസ്റ്ററില്‍ പ്രവേശനം അനുവദിച്ചത്.

kerala

വെള്ളാപ്പള്ളിയുടെ നോമിനിയെ സ്ഥാനാര്‍ത്ഥിയാക്കി; മാരാരിക്കുളത്ത് സിപിഎമ്മില്‍ പൊട്ടിത്തെറി

മൂന്ന് ലോക്കല്‍ കമ്മിറ്റി അംഗങ്ങള്‍ രാജിക്കത്ത് നല്‍കി

Published

on

ആലപ്പുഴ: മാരാരിക്കുളത്ത് സിപിഎമ്മില്‍ പൊട്ടിത്തെറി. മൂന്ന് ലോക്കല്‍ കമ്മിറ്റി അംഗങ്ങള്‍ രാജിക്കത്ത് നല്‍കി. മാരാരിക്കുളം ചെത്തി ലോക്കല്‍ കമ്മിറ്റിയിലാണ് തര്‍ക്കം. വാര്‍ഡ് കമ്മിറ്റി തെരഞ്ഞെടുത്ത ആളെ സ്ഥാനാര്‍ത്ഥി ആക്കിയില്ലെന്നും എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ നോമിനിയെ സ്ഥാനാര്‍ത്ഥിയാക്കിയെന്നുമാണ് ആരോപണം.

Continue Reading

kerala

മൂവാറ്റുപുഴയില്‍ ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് രണ്ട് പേര്‍ മരിച്ചു

മൂവാറ്റുപുഴയില്‍ നിന്ന് മടങ്ങുകയായിരുന്ന ഇവര്‍ സഞ്ചരിച്ച ബൈക്ക് മിങ്കുന്നം പള്ളിക്കു സമീപം നിയന്ത്രണം വിട്ട് റോഡിലേക്ക് മറിഞ്ഞുവീണതാണ് അപകട കാരണം

Published

on

മൂവാറ്റുപുഴ: മൂവാറ്റുപുഴകൂത്താട്ടുകുളം എം.സി. റോഡില്‍ മിങ്കുന്നത്ത് ഞായറാഴ്ച രാത്രി നടന്ന അപകടത്തില്‍ രണ്ട് യുവാക്കളുടെ ജീവന്‍ നഷ്ടമായി. ആറൂര്‍ മൂഞ്ഞേലിലെ ആല്‍ബിന്‍ (16), കൈപ്പം തടത്തില്‍ ശ്യാംജിത്ത് (21) എന്നിവരാണ് മരിച്ചത്.

മൂവാറ്റുപുഴയില്‍ നിന്ന് മടങ്ങുകയായിരുന്ന ഇവര്‍ സഞ്ചരിച്ച ബൈക്ക് മിങ്കുന്നം പള്ളിക്കു സമീപം നിയന്ത്രണം വിട്ട് റോഡിലേക്ക് മറിഞ്ഞുവീണതാണ് അപകട കാരണം. സ്ഥലത്തേക്ക് ഓടിയെത്തിയ നാട്ടുകാര്‍ ഇരുവരെയും ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

 

Continue Reading

kerala

കൊച്ചിയില്‍ തെരുവില്‍ കിടന്നുറങ്ങിയ ആളിനെ തീകൊളുത്താന്‍ ശ്രമം; ഒരാള്‍ കസ്റ്റഡിയില്‍

കൊച്ചി കടവന്ത്രയിലാണ് സംഭവം. പിറവം സ്വദേശിയായ ജോസഫാണ് ആക്രമിക്കപ്പെട്ടത്. കഴിഞ്ഞ ദിവസം രാത്രിയിലാണ് സംഭവം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്.

Published

on

കൊച്ചി: തെരുവില്‍ കിടന്നുറങ്ങിയിരുന്ന ആളിനെ പെട്രോള്‍ ഒഴിച്ച് തീകൊളുത്തി കൊലപ്പെടുത്താന്‍ ശ്രമിച്ചു. കൊച്ചി കടവന്ത്രയിലാണ് സംഭവം. പിറവം സ്വദേശിയായ ജോസഫാണ് ആക്രമിക്കപ്പെട്ടത്. കഴിഞ്ഞ ദിവസം രാത്രിയിലാണ് സംഭവം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്.

സംഭവവുമായി ബന്ധപ്പെട്ട് പ്രതി ആന്റപ്പനെ കടവന്ത്ര പൊലീസ് കസ്റ്റഡിയിലെടുത്തു. ജോസഫും ആന്റപ്പനും പരിചയക്കാരാണെന്നും, ജോസഫിന്റെ പണം നേരത്തെ ആന്റപ്പന്‍ കവര്‍ന്നതിനെ തുടര്‍ന്ന് ഉണ്ടായ തര്‍ക്കമാണ് ആക്രമണത്തിലേക്ക് നയിച്ചതെന്നാണ് പൊലീസ് പ്രാഥമിക നിഗമനം.

പരിക്ക് പറ്റിയ ജോസഫ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നു. സംഭവവുമായി ബന്ധപ്പെട്ട് കൂടുതല്‍ അന്വേഷണം പുരോഗമിക്കുന്നതായി പൊലീസ് അറിയിച്ചു.

 

Continue Reading

Trending