രാഷ്ട്രീയ അക്രമങ്ങള്‍ അവസാനിപ്പിക്കേണ്ടതാണെന്നും എന്നാല്‍ കേരളത്തില്‍ ആകെ കുഴപ്പമാണെന്ന പ്രചാരണം ആശങ്കയുണ്ടാക്കുന്നതാണെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. നിക്ഷേപങ്ങളേയും വികസന പരിപാടികളേയും ബാധിക്കുന്നതാണിതെന്നും സര്‍വ്വകക്ഷി യോഗത്തിനു ശേഷം മുഖ്യമന്ത്രി പറഞ്ഞു.
ക്രിമിനലുകളെ അങ്ങനെത്തന്നെ കാണാന്‍ എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും തയ്യാറാകണം. രാഷ്ട്രീയ ബന്ധത്തങ്ങള്‍ അതിനൊരു തടസ്സമാകരുത്. എല്ലാ കക്ഷികളും ഒറ്റക്കെട്ടായി നിന്ന് കേരളത്തിന്റെ യശസ്സ് ഉയര്‍ത്തമമെന്നും മുഖ്യമന്ത്രി പറഞ്ഞു.