ന്യൂഡല്‍ഹി: ജനകീയ പ്രക്ഷോഭത്തിനു മുന്നില്‍ മുട്ടുമടക്കി കൊക്കക്കോള. പ്ലാച്ചിമടയില്‍ ഫാക്ടറി പുനരാരംഭിക്കില്ലെന്ന് കമ്പനി വൃത്തങ്ങള്‍ സുപ്രീംകോടതിയെ അറിയിച്ചു. ഇന്നു കേസ് പരിഗണിക്കുന്നതിനിടെ ഇനി പ്ലാച്ചിമടയിലേക്ക് ഇല്ലെന്ന് കമ്പനി വൃത്തങ്ങള്‍ കോടതിയെ അറിയിക്കുകയായിരുന്നു. പ്രവര്‍ത്തനാനുമതി നിഷേധിച്ച പെരുമാട്ടി പഞ്ചായത്ത് അധികൃതരുടെ നടപടിയെ കമ്പനി ഇന്ന് ചോദ്യം ചെയ്തില്ല. ഇതോടെ കോടതി കേസ് തീര്‍പ്പാക്കി. 2000ലാണ് പ്ലാച്ചിമടയില്‍ കൊക്കക്കോള കമ്പനി പ്രവര്‍ത്തനമാരംഭിച്ചത്. ജല-പരിസര മലിനീകരണം ചൂണ്ടിക്കാട്ടി ജനങ്ങള്‍ പ്ലാന്റിനെതിരെ പ്രതിഷേധമുയര്‍ത്തുകയായിരുന്നു.