kerala
‘ഷാഫിക്കെതിരായ വർഗീയ ബോംബ് സ്വന്തം കൈയിലിരുന്ന് പൊട്ടി, ചിതറിത്തെറിച്ചത് ശൈലജ എന്ന വ്യാജ ബിംബം’ -രാഹുൽ മാങ്കൂട്ടത്തിൽ
ശൈലജ എന്ന വ്യാജ ബിംബം ചിതറിത്തെറിച്ചെന്ന് യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് രാഹുൽ മാങ്കൂട്ടത്തിൽ.

ഷാഫി പറമ്പിലിനെ തകർക്കാനാണ് തെരഞ്ഞെടുപ്പിന്റെ തൊട്ട് തലേന്നാൾ വൈകീട്ട് പൊട്ടിച്ച ‘കാഫിർ’ എന്ന വർഗീയ ബോംബ് കൊണ്ട് ശൈലജ സംഘം ശ്രമിച്ചതെങ്കിലും ആ ബോംബ് സ്വന്തം കൈയിലിരുന്ന് പൊട്ടി, ശൈലജ എന്ന വ്യാജ ബിംബം ചിതറിത്തെറിച്ചെന്ന് യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് രാഹുൽ മാങ്കൂട്ടത്തിൽ.
ലോക്സഭ തെരഞ്ഞെടുപ്പിന്റെ തലേന്ന് എൽ.ഡി.എഫ് സ്ഥാനാർഥി കെ.കെ. ശൈലജയെ കാഫിർ എന്ന് വിശേഷിപ്പിച്ച് പ്രചരിച്ച വാട്സാപ്പ് ചാറ്റിന്റെ സ്ക്രീൻ ഷോട്ട് ആദ്യം പ്രത്യക്ഷപ്പെട്ടത് സി.പി.എം സൈബർ ഗ്രൂപ്പുകളിലാണെന്ന പൊലീസ് റിപ്പോർട്ടിനെ കുറിച്ച് ഫേസ്ബുക്കിൽ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
‘‘നാല് വോട്ടിന് വേണ്ടി നാടിനെ വർഗീയമായി കീറിമുറിക്കുകയും, കഴിഞ്ഞ രണ്ടര പതിറ്റാണ്ട് കാലത്തെ പൊതുപ്രവർത്തനത്തിൽ ഹൈലി സെക്കുലറായി നില്ക്കുന്ന ഷാഫി പറമ്പിലിനെ പോലെയൊരു ചെറുപ്പക്കാരനെ മതത്തിന്റെ കള്ളിയിൽപ്പെടുത്താൻ ശ്രമിച്ചതിനും ശൈലജയ്ക്കും സംഘത്തിനും വടകരയും കേരളവും നല്കിയ മറുപടിയാണ് ആ ഒരു ലക്ഷത്തിൽപ്പുറത്തുള്ള ഭൂരിപക്ഷം.
തെരഞ്ഞെടുപ്പിന്റെ തൊട്ട് തലേന്നാൾ വൈകീട്ട് പൊട്ടിച്ച ‘കാഫിർ’ എന്ന വർഗീയ ബോംബ് കൊണ്ട് ഷാഫി പറമ്പിലിനെ തകർക്കാനാണ് ശൈലജ സംഘം ശ്രമിച്ചതെങ്കിലും ആ ബോംബ് സ്വന്തം കൈയിലിരുന്ന് പൊട്ടി ചിതറി തെറിച്ചത് ശൈലജ എന്ന വ്യാജ ബിംബമാണ്…
മുസ്‍ലിം യൂത്ത് ലീഗ് പ്രവർത്തകന്റേത് എന്ന പേരിൽ സിപിഎം പ്രചരിപ്പിച്ച ആ കാഫിർ വ്യാജ സ്ക്രീൻഷോട്ട് പോയ വഴി നോക്കൂ.
ഈ സ്ക്രീൻഷോട്ട് ആദ്യം വന്നത് 2024 ഏപ്രിൽ 25 ഉച്ചക്ക് 2.13 ന് ‘റെഡ് എൻകൗണ്ടർ’ വാട്സാപ്പ് ഗ്രൂപ്പിൽ. അത് അവിടെ പോസ്റ്റ് ചെയ്തത് റിബേഷ്.
പിന്നീട് 2024 ഏപ്രിൽ 25ന് തന്നെ ഉച്ചക്ക് 2.34ന് റെഡ് ബറ്റാലിയൻ വാട്സാപ്പ് ഗ്രൂപ്പിൽ വരുന്നു. അത് പോസ്റ്റ് ചെയ്തത് സഖാവ് അമൽ റാം.
അതിന് ശേഷം 2024 ഏപ്രിൽ 25 മൂന്ന് മണിക്ക് അമ്പാടിമുക്ക് സഖാക്കൾ എന്ന ഫേസ്ബുക്ക് പേജിൽ അപ്ലോഡ് ചെയ്യുന്നു. അത് പോസ്റ്റ് ചെയ്തത് സഖാവ് മനീഷ്.
പോരാളി ഷാജി ഫേസ്ബുക്ക് പേജിൽ ഈ സ്ക്രീൻഷോട്ട് അതിന്റെ അഡ്മിന് സഖാവ് അബ്ബാസ് പോസ്റ്റ് ചെയ്യുന്നത് രാത്രി 8.23ന്.
ഇതൊക്കെ കണ്ടെത്തിയത് ഞങ്ങൾ ആരുമല്ല, നിവൃത്തികേട് കൊണ്ട് കേരള പൊലീസ് തന്നെയാണ്. സിപിഎം നെ രക്ഷിക്കാൻ ചെറിയ പഴുതെങ്കിലും ഉണ്ടെങ്കിൽ അത് ഉപയോഗിക്കുന്ന കേരള പൊലീസിനെ കോടതി വരിഞ്ഞു മുറുക്കിയത് കൊണ്ടാണ് ഈ വിവരം പുറത്ത് വന്നത്…
എന്തായാലും വർഗീയമായി നാടിനെ വെട്ടി പരിക്കേൽപിക്കാൻ നിന്ന CPMന്റെ തനി രൂപം നാട് ഒരിക്കൽ കൂടി തിരിച്ചറിഞ്ഞു…
ഇതിനിടയിൽ, പോരാളി ഷാജി അല്ല പോരാളി അബ്ബാസ് ആണെന്ന് കൂടി നമുക്ക് മനസ്സിലായി…
വാട മോനെ പോരാളി അബ്ബാസെ…!’’
kerala
മാനന്തവാടിയില്‍ യുവതിയെ ആണ്‍ സുഹൃത്ത് കുത്തിക്കൊന്നു
കൊലക്ക് ശേഷം ആണ്‍ സുഹൃത്ത് ഓടി രക്ഷപെട്ടു

വയനാട് മാനന്തവാടിയില്‍ യുവതിയെ ആണ്‍ സുഹൃത്ത് കുത്തിക്കൊന്നു. വാകേരി സ്വദേശി പ്രവീണയാണ് കൊല്ലപ്പെട്ടത്. ആക്രമണത്തില്‍ യുവതിയുടെ കുട്ടിക്ക് പരിക്കേറ്റു. ഒരു കുട്ടിയെ കാണാനില്ല, ഈ കുട്ടിയെ കണ്ടെത്താന്‍ തിരച്ചില്‍ നടക്കുകയാണ്.
കൊലക്ക് ശേഷം ആണ്‍ സുഹൃത്ത് ഓടി രക്ഷപെട്ടു. ഇയാള്‍ക്കായും തെരച്ചില്‍ നടക്കുന്നുണ്ട്.

പാലക്കാട് മരം വീണ് വീട് തകര്‍ന്ന് നാലുപേര്‍ക്ക് പരിക്ക്. വടക്കഞ്ചേരി വാരുകുന്ന് പാറു (80), മകന്‍ മണികണ്ഠന്‍ (50), മണികണ്ഠന്റെ ഭാര്യ ജയശ്രീ (43), മകന്‍ ജോമേഷ് (23), ജ്യോതിഷ് (14 ) എന്നിവര്‍ക്കാണ് പരിക്കേറ്റത്. വീട്ടില്‍ ഉണ്ടായിരുന്ന മറ്റൊരു മകന്‍ ജോനേഷ് (20) പരിക്കില്ലാതെ അത്ഭുതകരമായി രക്ഷപ്പെട്ടു.
ശക്തമായ മഴയില്‍ വീടിന് സമീപത്തുള്ള പുളിമരം കടപുഴകി വീടിനുമുകളില്‍ വീഴുകയായിരുന്നു. പരിക്കേറ്റവരെ ഇരട്ടക്കുളത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പാറുവിന്റെ പരിക്ക് ഗുരുതരമാണ്.
kerala
കായല്‍ നീന്തി കടക്കുന്നതിനിടെ ഒഴുക്കില്‍പ്പെട്ട് 38 കാരന്‍ മരിച്ചു
കോളരിക്കല്‍ സ്വദേശി അനീഷ് ആണ് മരിച്ചത്.

എറണാകുളത്ത് ഒഴുക്കില്‍പ്പെട്ട് 38 കാരന്‍ മരിച്ചു. വടുതലയില്‍ ആണ് അപകടമുണ്ടായത്. കോളരിക്കല്‍ സ്വദേശി അനീഷ് ആണ് മരിച്ചത്.
ഇന്ന് വൈകിട്ടായിരുന്നു അപകടമുണ്ടായത്. കായല്‍ നീന്തി കടക്കുന്നതിനിടെ അനീഷ് ഒഴുക്കില്‍പ്പെടുകയായിരുന്നു. സ്‌കൂബ സംഘം എത്തിയാണ് മൃതദേഹം മുങ്ങിയെടുത്തത്.
-
film1 day ago
‘എഴുതിയ സത്യത്തോടുള്ള പക എഴുത്തുകാരന്റെ ചോരകൊണ്ട് തീര്‍ക്കാന്‍ ഭീരുക്കള്‍ കീബോര്‍ഡിന്റെ വിടവുകളില്‍ ഒളിഞ്ഞിരുന്ന് ആഹ്വാനങ്ങള്‍ നടത്തുന്നു’; എമ്പുരാന് വിവാദത്തില്‍ പ്രതികരിച്ച് മുരളി ഗോപി
-
india3 days ago
ആകാശച്ചുഴി ഒഴിവാക്കാന്‍ വ്യോമാതിര്‍ത്തി ഉപയോഗിക്കണമെന്ന ഇന്‍ഡിഗോ പൈലറ്റിന്റെ അഭ്യര്‍ഥന നിരസിച്ച് പാക്
-
kerala3 days ago
പത്തനംതിട്ടയില്‍ കാട്ടാന ഷോക്കേറ്റ് ചരിഞ്ഞ സംഭവം; പ്രൊട്ടക്ഷന്‍ അലാറം സ്ഥാപിച്ചു
-
Cricket3 days ago
ഐപിഎല്‍ പോരാട്ടത്തില്‍ ഇന്ന് റോയല്‍ ചലഞ്ചേഴ്സ് ബംഗളൂരു – സണ്‍റൈസേഴ്സ് ഹൈദരാബാദ്
-
india3 days ago
പ്രധാനമന്ത്രിയെ പാട്ടിലൂടെ അധിക്ഷേപിച്ചു; റാപ്പര്‍ വേടനെതിരെ എന്‍.ഐ.എക്ക് പരാതി
-
kerala3 days ago
നാല് വയസുകാരിയുടെ കൊലപാതകം: അന്വേഷണസംഘം വിപുലീകരിച്ച് പൊലീസ്
-
india3 days ago
വഖഫ് ഭേദഗതി നിയമം; വിവാദ വ്യവസ്ഥകള്‍ നടപ്പാക്കുന്നത് തടയാന്‍ ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കണമെന്ന ആവശ്യത്തില്‍ വാദം കേള്‍ക്കല്‍ പൂര്‍ത്തിയായി
-
india3 days ago
വെടിവയ്പ്പ് അവസാനിപ്പിച്ചത് ഇന്ത്യയും പാക്കിസ്ഥാനും തമ്മില്‍ നേരിട്ടുള്ള ചര്‍ച്ചയ്ക്കു പിന്നാലെ; വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍