india
മണിപ്പൂരില്‍ വീണ്ടും സംഘര്‍ഷം; മൂന്ന് പേര് വെടിയേറ്റ് മരിച്ചു
മണിപ്പൂരില്‍ വീണ്ടും സംഘര്‍ഷമുണ്ടായ സാഹചര്യത്തില്‍ കേസ് അന്വേഷണം നടത്താന്‍ പ്രത്യേക സംഘത്തെ രൂപീകരിച്ച് സിബിഐ. ഇന്നുണ്ടായ കലാപത്തില്‍ മൂന്നുപേര്‍ കൊല്ലപ്പെട്ടു എന്നാണ് റിപ്പോര്‍ട്ടുകള്‍. ഖോക്കന്‍ ഗ്രാമത്തിലാണ് വെടിവപ്പ് നടന്നത്.
ഇന്ന് പുലര്‍ച്ചെ നാലോടെ കുകികള്‍ക്ക് സ്വാധീനമുള്ള ഖാന്‍പോപി ജില്ലയുടെയും മെയ്തേയി വിഭാഗത്തിന് സ്വാധീനമുള്ള ഇംഫാല്‍ വെസ്റ്റ് ജില്ലയ്ക്കും ഇടയിലാണ് വെടിവെപ്പ് ഉണ്ടായത്. കലാപവുമായി ബന്ധപ്പെട്ട് ആറ് കേസുകളും സിബി ഐ രജിസ്റ്റര്‍ ചെയ്തു. പത്തംഗ അന്വേഷണ സംഘത്തിന് നേതൃത്വം നല്‍കുക ഡിഐജി റാങ്കിലുള്ള ഉദ്യോഗസ്ഥരായിരിക്കും.
india
ഉമര്‍ ഖാലിദിന് മൂന്ന് ദിവസത്തെ ഇടക്കാല ജാമ്യം അനുവദിച്ച് ഡല്‍ഹി ഹൈക്കോടതി
അമ്മയുടെ ശസ്ത്രക്രിയയോട് അനുബന്ധിച്ച് മാനുഷിക പരിഗണനയോടെയാണ് കോടതി ജാമ്യം അനുവദിച്ചത്.
ന്യൂഡല്‍ഹി: 2020ലെ ഡല്‍ഹി കലാപ ഗൂഢാലോചനക്കേസുമായി ബന്ധപ്പെട്ട് പ്രതിചേര്‍ക്കപ്പെട്ട വിദ്യാര്‍ഥി നേതാവ് ഉമര്‍ ഖാലിദിന് മൂന്ന് ദിവസത്തെ ഇടക്കാല ജാമ്യം അനുവദിച്ച് ഡല്‍ഹി ഹൈക്കോടതി. അമ്മയുടെ ശസ്ത്രക്രിയയോട് അനുബന്ധിച്ച് മാനുഷിക പരിഗണനയോടെയാണ് കോടതി ജാമ്യം അനുവദിച്ചത്. ജസ്റ്റിസ് പ്രതിഭ എം. സിങ്, ജസ്റ്റിസ് മധു ജെയിന് എന്നിവരടങ്ങിയ ഡിവിഷന് ബെഞ്ചാണ് കര്‍ശന ഉപാധികളോടെ ജാമ്യം അനുവദിച്ചുകൊണ്ട് ഉത്തരവിട്ടത്. ജൂണ്‍ ഒന്ന് മുതല്‍ മൂന്ന് വരെയാണ് ജാമ്യം. അന്തരിച്ച അമ്മാവന്റെ മരണാനന്തര ചടങ്ങുകളില്‍ പങ്കെടുക്കാനും ശസ്ത്രക്രിയക്ക് വിധേയയാകുന്ന മാതാവിനെ ശുശ്രൂഷിക്കാനുമായി 15 ദിവസത്തെ ജാമ്യം ആവശ്യപ്പെട്ട് ഉമര്‍ ഖാലിദ് ഹൈക്കോടതിയെ സമീപിച്ചിരുന്നു. ജാമ്യ കാലയളവില്‍ ഉമര്‍ ഖാലിദ് ഡല്‍ഹി നാഷണല്‍ കാപ്പിറ്റല്‍ റീജിയണില്‍ (NCR) തന്നെ തുടരണമെന്ന് കോടതി നിര്‍ദേശിച്ചു. സ്വന്തം വീട്ടില്‍ താമസിക്കാനും ആശുപത്രിയില്‍ അമ്മയെ സന്ദര്‍ശിക്കാനും മാത്രമേ അനുമതിയുള്ളൂ. മറ്റ് സ്ഥലങ്ങളിലേക്ക് പോകരുത്. കൂടാതെ ഈ ദിവസങ്ങളില്‍ ഒരു മൊബൈല്‍ ഫോണ്‍ മാത്രമേ ഉപയോഗിക്കാവൂ എന്നും അന്വേഷണ ഉദ്യോഗസ്ഥരുമായി നിരന്തരം ബന്ധത്തില്‍ തുടരണമെന്നും കോടതി കര്‍ശനമായി നിര്‍ദേശിച്ചിട്ടുണ്ട്.
അതേസമയം നേരത്തെ ഈ ജാമ്യാപേക്ഷ വിചാരണക്കോടതി തള്ളിയിരുന്നു. അമ്മയുടേത് നിസ്സാര ശസ്ത്രക്രിയ മാത്രമാണെന്ന് ഡല്‍ഹി പൊലീസിന്റെ വാദം അംഗീകരിച്ചായിരുന്നു വിചാരണക്കോടതിയുടെ നടപടി. ഇതിനെതിരെയാണ് ഉമര്‍ ഖാലിദ് ഹൈക്കോടതിയെ സമീപിച്ചത്. വിചാരണ തടവുകാരനായി കഴിയുന്ന ഉമര്‍ ഖാലിദിന് നേരത്തെ ജാമ്യം നിഷേധിച്ചുകൊണ്ടുള്ള ഉത്തരവില്‍ കഴിഞ്ഞയാഴ്ച സുപ്രിംകോടതി കടുത്ത വിയോജിപ്പുമായി രംഗത്തെത്തിയിരുന്നു. കുറ്റം എത്രതന്നെ ഗുരുതരമായിരുന്നാലും വിചാരണ വൈകുന്ന പക്ഷം തടവുകാരന് ജാമ്യം നല്‍കുകയെന്നത് സ്വാഭാവിക നീതിയാണെന്ന് കോടതി ചൂണ്ടിക്കാട്ടിയിരുന്നു.
ഡല്‍ഹി കലാപവുമായി ബന്ധപ്പെട്ട ഗൂഢാലോചനയില്‍ പങ്കുണ്ടെന്ന് ആരോപിച്ച് യുഎപിഎ അടക്കമുള്ള കടുത്ത വകുപ്പുകള്‍ ചുമത്തി 2020 സെപ്റ്റംബറിലാണ് ഉമര്‍ ഖാലിദിനെ ഡല്‍ഹി പൊലീസ് അറസ്റ്റ് ചെയ്തത്.
india
ഇന്‍സ്റ്റഗ്രാമില്‍ നാണംകെട്ട തോല്‍വി ഏറ്റുവാങ്ങിയതിന് പിന്നാലെ ‘കോക്ക്റോച്ച് ജനതാ പാര്‍ട്ടി’യുടെ എക്സ് അക്കൗണ്ട് പൂട്ടിച്ച് മോദി സര്‍ക്കാരിന്റെ ഭീരുത്വ രാഷ്ട്രീയ പകപോക്കല്‍
കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മ്മേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ടതിനും, നീറ്റ് പരീക്ഷാ വിവാദത്തില്‍ വിദ്യാര്‍ത്ഥികള്‍ക്ക് അനുകൂലമായി നിലപാടെടുത്തതിനുമാണോ ഈ വിലക്കെന്ന് പാര്‍ട്ടിയുടെ സ്ഥാപകന്‍ അഭിജീത് ദിപ്കെ ചോദിച്ചു.
india
മദ്രസകളില്‍ ‘വന്ദേമാതരം’ നിര്‍ബന്ധമാക്കി ബി.ജെ.പി സര്‍ക്കാര്‍; ബംഗാളില്‍ ബി.ജെ.പിയുടെ അടിച്ചേല്‍പ്പിക്കല്‍ നയത്തിനെതിരെ കടുത്ത വിമര്‍ശനം
സര്‍ക്കാര്‍ സഹായത്തോടെ പ്രവര്‍ത്തിക്കുന്നതും അംഗീകാരമുള്ളതുമായ എല്ലാ മദ്രസകളിലും സ്കൂളുകളിലും രാവിലെയുള്ള അസംബ്ലികളില്‍ ഇനിമുതല്‍ നിര്‍ബന്ധമായും ‘വന്ദേമാതരം’ ആലപിക്കണമെന്നാണ് വിദ്യാഭ്യാസ വകുപ്പിന്റെ പുതിയ തീരുമാനം.
പശ്ചിമ ബംഗാളില്‍ സുവേന്ദു അധികാരിയുടെ നേതൃത്വത്തിലുള്ള പുതിയ ബി.ജെ.പി സര്‍ക്കാര്‍ അധികാരമേറ്റയുടന്‍ സ്കൂളുകളിലും മദ്രസകളിലും ‘വന്ദേമാതരം’ ആലപിക്കുന്നത് നിര്‍ബന്ധമാക്കിക്കൊണ്ട് വിവാദ ഉത്തരവിറക്കി. സര്‍ക്കാര്‍ സഹായത്തോടെ പ്രവര്‍ത്തിക്കുന്നതും അംഗീകാരമുള്ളതുമായ എല്ലാ മദ്രസകളിലും സ്കൂളുകളിലും രാവിലെയുള്ള അസംബ്ലികളില്‍ ഇനിമുതല്‍ നിര്‍ബന്ധമായും ‘വന്ദേമാതരം’ ആലപിക്കണമെന്നാണ് വിദ്യാഭ്യാസ വകുപ്പിന്റെ പുതിയ തീരുമാനം.
ബി.ജെ.പി സര്‍ക്കാരിന്റെ ഈ നീക്കം വിദ്യര്‍ഥികള്‍ക്ക് മേലുള്ള അടിച്ചേല്‍പ്പിക്കലാണെന്നും, സ്കൂള്‍ അധ്യയനത്തെയും കുട്ടികളുടെ മാനസികാവസ്ഥയെയും ഇത് പ്രതികൂലമായി ബാധിക്കുമെന്ന ആശങ്കയിലുമാണ് അധ്യാപകരും രക്ഷിതാക്കളും.
ക്ലാസുകള്‍ ആരംഭിക്കുന്നതിന് മുന്‍പ് എല്ലാ ദിവസവും വന്ദേമാതരത്തിന്റെ ആറ് ഖണ്ഡികകളും പൂര്‍ണ്ണമായി ആലപിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തണമെന്നാണ് വിദ്യാഭ്യാസ വകുപ്പ് സ്കൂളുകള്‍ക്ക് നല്‍കിയിരിക്കുന്ന കര്‍ശന നിര്‍ദേശം. മുന്‍ സര്‍ക്കാര്‍ അസംബ്ലികളില്‍ നിര്‍ബന്ധമാക്കിയിരുന്ന ‘ബാംഗ്ലാര്‍ മാട്ടി ബാംഗ്ലാര്‍ ജല്‍’ (ബംഗാളിന്റെ മണ്ണും ബംഗാളിന്റെ ജലവും) എന്ന സംസ്ഥാന ഗാനത്തിന് പുറമെയാണ് പുതിയ ഭാരം കുട്ടികളുടെ മേല്‍ അടിച്ചേല്‍പ്പിക്കുന്നത്.
‘ദേശീയ ഗാനം, സംസ്ഥാന ഗാനം എന്നിവയ്ക്ക് പുറമെ വന്ദേമാതരത്തിന്റെ ആറ് ചരണങ്ങള്‍ കൂടി മുഴുവനായി പാടുക എന്നത് പ്രായോഗികമല്ല. ഇത്രയും നേരം വിദ്യാര്‍ഥികളെ വെയിലത്ത് നിര്‍ത്തിക്കുന്നത് എളുപ്പമുള്ള കാര്യമല്ല. ഇത് ക്ലാസുകള്‍ തുടങ്ങുന്നത് വൈകാന്‍ കാരണമാകും.’
ബംഗാളിലെ സ്കൂള്‍ മേധാവികള്‍ വിമര്‍ശിച്ചു. എന്നാല്‍ നിലവിലെ ഈ പ്രായോഗിക ബുദ്ധിമുട്ടുകളെയോ സംസ്ഥാന ഗാനത്തിന്റെ ഭാവിയെയോ കുറിച്ച് കൃത്യമായ മറുപടി നല്കാന് വിദ്യാഭ്യാസ വകുപ്പിലെ ഉദ്യോഗസ്ഥര്‍ക്ക് സാധിക്കുന്നില്ല. പുതിയ നിര്‍ദേശത്തില്‍ വന്ദേമാതരത്തെക്കുറിച്ച് മാത്രമേ പറയുന്നുള്ളൂ എന്ന് പറഞ്ഞ് കൈമലര്‍ത്തുകയാണ് അധികൃതര്‍.
വിദ്യാഭ്യാസ സ്ഥാപനങ്ങളെ കടുത്ത രാഷ്ട്രീയ അജണ്ടകള്‍ക്കായി ഉപയോഗിക്കുന്ന കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ വിവാദ ഉത്തരവുകളുടെ തുടര്‍ച്ചയാണ് ബംഗാളിലെ ഈ പുതിയ നീക്കം. എല്ലാ സര്‍ക്കാര്‍ പരിപാടികളിലും സ്കൂളുകളിലും ദേശീയ ഗാനത്തിന് മുമ്പ് വന്ദേമാതരം ആലപിക്കണമെന്നും, പാടുമ്പോള്‍ എല്ലാവരും എഴുന്നേറ്റുനില്‍ക്കണമെന്നും കേന്ദ്രം ഉത്തരവിട്ടിരുന്നു.
ദേശീയ പതാക ഉയര്‍ത്തല്‍, രാഷ്ട്രപതിയുടെയും ഗവര്‍ണര്‍മാരുടെയും പ്രസംഗങ്ങള്‍ തുടങ്ങി നിരവധി ഔദ്യോഗിക അവസരങ്ങളില്‍ വന്ദേമാതരത്തിന്റെ ആറ് ചരണങ്ങളുള്ള, 3 മിനിറ്റും 10 സെക്കന്‍ഡും ദൈര്‍ഘ്യമുള്ള പതിപ്പ് പാടണമെന്നാണ് വ്യവസ്ഥ. ഏതെങ്കിലും വിധത്തില്‍ ഇതിനോട് അനാദരവ് കാട്ടിയാല്‍ മൂന്ന് വര്‍ഷം വരെ തടവുശിക്ഷ ലഭിക്കുമെന്ന കര്‍ശന നിയമവും ഇതിനോടകം ജനങ്ങള്‍ക്കിടയില്‍ വലിയ ഭീതി പടര്‍ത്തിയിട്ടുണ്ട്.
കുട്ടികളുടെ വിദ്യാഭ്യാസ നിലവാരം മെച്ചപ്പെടുത്തുന്നതിന് പകരം, അധികാരത്തിലേറിയ ഉടന്‍ തന്നെ വിദ്യാലയങ്ങളെയും മദ്രസകളെയും രാഷ്ട്രീയ പരീക്ഷണശാലകളാക്കി മാറ്റുന്ന ബി.ജെ.പി സര്‍ക്കാരിന്റെ നടപടിക്കെതിരെ സംസ്ഥാനത്ത് പരക്കെ പ്രതിഷേധം ശക്തമാവുകയാണ്.
-
india2 days agoഉത്തരവാദിത്തം ഏറ്റെടുക്കാമെങ്കില്‍ കാമ്പസുകളില്‍ തെരുവ് നായ്ക്കളെ വളര്‍ത്താം; വിദ്യാര്‍ത്ഥി സംഘടനകളോട് സുപ്രീം കോടതി
-
india1 day agoമദ്രസകളില്‍ ‘വന്ദേമാതരം’ നിര്‍ബന്ധമാക്കി ബി.ജെ.പി സര്‍ക്കാര്‍; ബംഗാളില്‍ ബി.ജെ.പിയുടെ അടിച്ചേല്‍പ്പിക്കല്‍ നയത്തിനെതിരെ കടുത്ത വിമര്‍ശനം
-
kerala1 day agoസത്യപ്രതിജ്ഞ ചടങ്ങിലും വ്യത്യസ്തനായി ചാണ്ടി ഉമ്മന്‍; എത്തിയത് സൈക്കിളില്‍, ഷര്‍ട്ടില്‍ പിതാവിന്റെ ചിത്രം
-
editorial2 days agoമഞ്ഞക്കുറ്റി ചവറ്റുകൊട്ടയില്‍
-
kerala2 days agoനിയമസഭ സമ്മേളനത്തിന് ഇന്ന് തുടക്കം
-
india1 day agoഇന്‍സ്റ്റഗ്രാമില്‍ നാണംകെട്ട തോല്‍വി ഏറ്റുവാങ്ങിയതിന് പിന്നാലെ ‘കോക്ക്റോച്ച് ജനതാ പാര്‍ട്ടി’യുടെ എക്സ് അക്കൗണ്ട് പൂട്ടിച്ച് മോദി സര്‍ക്കാരിന്റെ ഭീരുത്വ രാഷ്ട്രീയ പകപോക്കല്‍
-
editorial12 hours agoകൈയ്യടി നേടി സര്‍ക്കാര്‍
-
kerala13 hours agoസ്പീക്കര്‍ തിരഞ്ഞെടുപ്പ് ഇന്ന്; തിരുവഞ്ചൂര്‍ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി

