india
മണിപ്പൂരിൽ സംഘർഷം രൂക്ഷം; എഴുപതോളം വീടുകൾക്ക് തീവെച്ചു
അതേസമയം കലാപം നടന്ന ജിരിബാം ജില്ലയിലെ പൊലീസ് സൂപ്രണ്ടിനെ സസ്പെന്‍ഡ് ചെയ്തു.
മണിപ്പൂരില്‍ വീണ്ടും സംഘര്‍ഷം. ജിരിബാം മേഖലയില്‍ എഴുപതോളം വീടുകള്‍ക്ക് തീയിട്ടു. 250 പേരെ ക്യാമ്പുകളിലേക്ക് മാറ്റി. രണ്ട് പൊലീസ് ഔട്ട്പോസ്റ്റുകളും ഒരു ഫോറസ്റ്റ് ഓഫീസിനും അക്രമികള്‍ തീയിട്ടിട്ടുണ്ട്. അതേസമയം കലാപം നടന്ന ജിരിബാം ജില്ലയിലെ പൊലീസ് സൂപ്രണ്ടിനെ സസ്പെന്‍ഡ് ചെയ്തു. സംഘര്‍ഷം രൂക്ഷമായതോടെ, സുരക്ഷാ ഉദ്യോഗസ്ഥരെ സഹായിക്കുന്നതിനായി 70ലധികം വരുന്ന സംസ്ഥാന പൊലീസ് കമാന്‍ഡോകളുടെ ഒരു സംഘത്തെ മേഖലയിലേക്ക് അയച്ചിട്ടുണ്ട്.
അതിനിടെ, ജിരിബാമിലെ പ്രദേശങ്ങളില്‍ നിന്ന് സ്ത്രീകളും കുട്ടികളും അടങ്ങുന്ന 239ഓളം മെയ്തെയ് വിഭാഗം ആളുകളെ, വെള്ളിയാഴ്ച ഒഴിപ്പിച്ചു. ഇവരെ ജില്ലയിലെ തന്നെ ഒരു മള്‍ട്ടി സ്പോര്‍ട്സ് കോംപ്ലക്സില്‍ പുതുതായി സജ്ജീകരിച്ച ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറ്റിയിട്ടുണ്ട്. ലാംതായ് ഖുനൂ, ദിബോംഗ് ഖുനൂ, നുങ്കാല്‍, ബെഗ്ര ഗ്രാമങ്ങളിലെ 70ലധികം വീടുകള്‍ക്കാണ് അക്രമികള്‍ തീവെച്ചത്. ഇവരെയെല്ലാം ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറ്റിയിട്ടുണ്ട്.
അതേസമയം ജിരിബാം ജില്ലയിലെ ജനങ്ങളുടെ ജീവനും സ്വത്തും സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് മണിപ്പൂരിലെ ഇന്നര്‍ ലോക്സഭാ സീറ്റില്‍ നിന്ന് പുതുതായി തെരഞ്ഞെടുക്കപ്പെട്ട കോണ്‍ഗ്രസ് എം.പി അംഗോംച ബിമോള്‍ അക്കോയിജം രംഗത്ത് എത്തി.
ഗ്രാമവാസികളില്‍ ഒരാള്‍ കൊല്ലപ്പെട്ടതിനെ തുടര്‍ന്നാണ് ജിരിബാം മേഖലയില്‍ കലാപം പൊട്ടിപുറപ്പെട്ടത്. രാവിലെ തന്റെ കൃഷിയിടത്തിലേക്ക് പോയ 59 കാരനായ ശരത്കുമാര് സിങിനെ കാണാതാവുകയും പിന്നീട് മരിച്ച നിലയില്‍ കണ്ടെത്തുകയുമായിരുന്നു. തല വെട്ടിമാറ്റിയ നിലയിലാണ് ഇയാളെ കാണപ്പെട്ടതെന്ന റിപ്പോര്‍ട്ടുകളും ഉണ്ട്.
മെയ്തെയ്, മുസ്ലിംകള്, നാഗാസ്, കൂക്കി, മണിപ്പൂരുകാരല്ലാത്തവര്‍ എന്നിവര്‍ ഉള്‍പ്പെടെ വിവധ വിഭഗത്തില്‍പ്പെവര്‍ താമസിക്കുന്ന മേഖലയാണ് ജിരിബാം. കഴിഞ്ഞ വര്‍ഷം മെയ് മുതല്‍ മണിപ്പൂരിനെ അശാന്തമാക്കിയ വംശീയ കലാപം ജിരിബാം മേഖലയെ ബാധിച്ചിട്ടില്ലായിരുന്നു.
india
മകന് പഠനത്തില്‍ മോശമെന്ന് പിതാവിനോട് അധ്യാപകര്‍; പിന്നാലെ വിദ്യാര്‍ഥി ജീവനൊടുക്കി
കടബ പൊലീസ് സ്റ്റേഷന് പരിധിയിലെ റെഞ്ചിലാടിയിലെ ഖണ്ഡിഗയില്‍ താമസിക്കുന്ന ഡ്രൈവര്‍ ലക്ഷ്മണ് ഗൗഡയുടെ മകന് ഗഗന് കുമാറാണ് (14)മരിച്ചത്.
ദക്ഷിണ കന്നട ജില്ലയില്‍ ഒമ്പതാം ക്ലാസ് വിദ്യാര്‍ഥിയെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കടബ പൊലീസ് സ്റ്റേഷന് പരിധിയിലെ റെഞ്ചിലാടിയിലെ ഖണ്ഡിഗയില്‍ താമസിക്കുന്ന ഡ്രൈവര്‍ ലക്ഷ്മണ് ഗൗഡയുടെ മകന് ഗഗന് കുമാറാണ് (14)മരിച്ചത്.
വിദ്യാര്‍ഥിയുടെ പിതാവായ ലക്ഷ്മണ് ഗൗഡ സ്കൂള്‍ സന്ദര്‍ശിച്ചപ്പോള്‍ മകന്റെ പഠന നിലവാരം തൃപ്തികരമല്ലെന്ന് അധ്യാപകര്‍ പറഞ്ഞിരുന്നു. ഗഗന് വൈകിട്ട് വീട്ടില്‍ തിരിച്ചെത്തിയ ശേഷം പുസ്തകങ്ങളുമായി മുറിയിലേക്ക് പോയി. പിതാവ് വിളിച്ചപ്പോള്‍ മറുപടി ലഭിക്കാത്തതിനാല്‍ മുറിയുടെ വാതില്‍ ബലമായി തുറന്നുനോക്കിയപ്പോഴാണ് തൂങ്ങിയനിലയില്‍ കണ്ടെത്തിയത്.
കുട്ടിയെ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ഡോക്ടര്‍മാര്‍ മരണം സ്ഥിരീകരിച്ചു. ലക്ഷ്മണ് ഗൗഡ നല്കിയ പരാതിയില്‍ കഡബ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
india
ഹെല്‍മറ്റ് ധരിക്കാത്തതിന് സ്കൂട്ടര്‍ ഉടമയ്ക്ക് 20 ലക്ഷത്തിലേറെ രൂപ പിഴ ചുമത്തി യുപി പൊലീസ്
വെറും ഒരു ലക്ഷം രൂപ മാത്രം വിലയുള്ള സ്കൂട്ടറിന് ലഭിച്ച പിഴ കണ്ട് യുവാവിന്റെ കണ്ണുതള്ളി. ചലാന്റെ ചിത്രം സോഷ്യല്‍മീഡിയയില്‍ വൈറലാണ്.
ഹെല്‍മറ്റ് ധരിക്കാത്തതിന് സ്കൂട്ടര്‍ ഉടമയ്ക്ക് 20 ലക്ഷത്തിലേറെ രൂപ പിഴ നല്കി യുപി പൊലീസ്. ഉത്തര്‍പ്രദേശിലെ മുസഫര്‍നഗറിലാണ് സംഭവം. വെറും ഒരു ലക്ഷം രൂപ മാത്രം വിലയുള്ള സ്കൂട്ടറിന് ലഭിച്ച പിഴ കണ്ട് യുവാവിന്റെ കണ്ണുതള്ളി. ചലാന്റെ ചിത്രം സോഷ്യല്‍മീഡിയയില്‍ വൈറലാണ്.
ചൊവ്വാഴ്ച ന്യൂ മണ്ഡി ഏരിയയില്‍ നടന്ന വാഹന പരിശോധനയ്ക്കിടെയാണ്, അന്മോല് സിന്ഘാല് എന്ന യുവാവിന് പിഴ കിട്ടിയത്. ഹെല്‍മറ്റ് ധരിക്കാതെ സ്കൂട്ടര്‍ ഓടിച്ച സിന്‍ഘാലിനെ ട്രാഫിക് പൊലീസ് തടഞ്ഞിരുന്നു. ഇയാളുടെ കൈവശം ആവശ്യമായ മറ്റ് രേഖകളും ഉണ്ടായിരുന്നില്ല.
ഇതോടെ സ്കൂട്ടര്‍ പിടിച്ചെടുത്ത പൊലീസുകാര്‍ പിഴ ചുമത്തുകയായിരുന്നു. ചലാന്‍ കിട്ടിയപ്പോള്‍ പിഴത്തുക 20,74,000 രൂപ… ഇതോടെ, ചലാന്റെ ഫോട്ടോ യുവാവ് സോഷ്യല്‍മീഡിയയില്‍ പോസ്റ്റ് ചെയ്തു. പണി പാളിയെന്ന് മനസിലായ പൊലീസുകാര്‍ ഉടന്‍ വിശദീകരണവുമായി രംഗത്തെത്തുകയും പിഴത്തുക 4000 രൂപയാക്കി കുറയ്ക്കുകയും ചെയ്തു.
വാഹനം പരിശോധിച്ച ഉദ്യോഗസ്ഥന് വകുപ്പും തുകയും ചേര്‍ത്തപ്പോള്‍ ഒരുമിച്ചായതാണെന്നാണ് പൊലീസ് വാദം. ചലാന്‍ നല്കിയ സബ് ഇന്‍സ്പെക്ടറുടെ അശ്രദ്ധ മൂലമാണ് ഇത്തരമൊരു പിശക് സംഭവിച്ചതെന്ന് മുസഫര്‍നഗര്‍ പൊലീസ് സൂപ്രണ്ട് (ട്രാഫിക്) അതുല്‍ ചൗബെ അവകാശപ്പെട്ടു. യുവാവിനെതിരെ മോട്ടോര്‍ വാഹന നിയമത്തിലെ സെക്ഷന്‍ 207 പ്രകാരമാണ് നടപടി സ്വീകരിച്ചത്. എന്നാല്‍ സബ് ഇന്‍സ്പെക്ടര്‍ 207ന് ശേഷം ‘എംവി ആക്ട്’ എന്ന് ചേര്‍ക്കാന്‍ മറന്നു എസ്പി പറഞ്ഞു.
‘അങ്ങനെയാണ്, 207ഉം ആ വകുപ്പിലെ ഏറ്റവും കുറഞ്ഞ പിഴത്തുകയായ 4,000 രൂപയും ഒരുമിച്ച് 20,74,000 രൂപ എന്ന് ചലാനില്‍ വന്നത്. യുവാവ് 4,000 രൂപ പിഴ മാത്രം അടച്ചാല്‍ മതി’ എസ്പി ചൗബെ വിശദമാക്കി.
അതേസമയം, പിഴയുടെ കാരണങ്ങള്‍ വ്യക്തമാക്കുന്ന കോളത്തില്‍ ഏതൊക്കെ വകുപ്പുകളാണ് നടപടിക്ക് ആധാരമെന്ന് പൊലീസ് പറയുന്നുണ്ട്. എന്നാല്‍ ഇതില്‍ 207 എന്നൊരു വകുപ്പില്ല. 194ഡി, 129, 194 സി എന്നീ വകുപ്പുകളും 121ാം ചട്ടവുമാണ് ചലാനില്‍ പറയുന്നത്. അതിനു ശേഷമുള്ള കോളത്തിലാണ് പിഴത്തുക രേഖപ്പെടുത്തിയിരിക്കുന്നത്.
india
യു.പിയില്‍ ഈ വര്‍ഷം ഏറ്റുമുട്ടലിനിടെ പൊലീസ് വെടിവച്ചു കൊന്നത് 42 പേരെ
2018 ല്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട 41 കൊലപാതകങ്ങളുടെ കണക്കാണ് മറികടന്നത്.
ഈ വര്‍ഷം അവസാനിക്കാനിരിക്കെ ഉത്തര്‍പ്രദേശില്‍ ഏറ്റുമുട്ടലില്‍ പൊലീസ് വെടിവച്ചു കൊന്നത് 42 പേരെ. കഴിഞ്ഞ 36 ദിവസത്തിനുള്ളില്‍ മാത്രം വെടിവച്ച് കൊന്നത് 10 പേരെയാണ്. 2018 ല്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട 41 കൊലപാതകങ്ങളുടെ കണക്കാണ് മറികടന്നത്.
2025 ല്‍ 42, 2018 ല്‍ 41, 2019 ല്‍ 34 , 2017 ല്‍ 28 , 2020, 2021, 2023 എന്നീ വര്‍ഷങ്ങളില്‍ 26, 2024 ല്‍ 22, 2022 ല്‍ 14 എന്നിങ്ങനെയാണ് ഏറ്റുമുട്ടലില്‍ കഴിഞ്ഞ ഒമ്പത് വര്‍ഷത്തില്‍ മാത്രം മരിച്ചവരുടെ കണക്ക്.
ഇക്കഴിഞ്ഞ വെള്ളിയാഴ്ച കന്നുകാലിയെ മോഷ്ടിച്ച കേസില്‍ പ്രതിയായ മുഹമ്മദ് വാഖിഫിനെ ഉത്തര്‍പ്രദേശ് സ്പെഷ്യല്‍ ടാസ്ക് ഫോഴ്സ് (എസ്ടിഎഫ്) അസംഗഢിലെ റൗണാപര്‍ പ്രദേശത്ത് നടന്ന ഏറ്റുമുട്ടലില്‍ കൊല ചെയ്തു. ഇതോടെ 2017 മാര്‍ച്ച് മുതല്‍ 2025 നവംബര്‍ 7 വരെ പോലീസ് ഏറ്റുമുട്ടലുകളില്‍ കൊല്ലപ്പെട്ട മൊത്തം കുറ്റവാളികളുടെ എണ്ണം 259 ആയി. മനുഷ്യാവകാശ ലംഘനത്തിനും കുറ്റവാളികളെ മതടിസ്ഥാനത്തില്‍ ലക്ഷ്യം വച്ച് കൊലചെയ്യുന്നതിനുമെരെ പ്രതിപക്ഷ പാര്‍ട്ടികളും മനുഷ്യാവകാശ പ്രവര്‍ത്തകരും രംഗത്തെത്തി. ഔദ്യോഗിക കണക്കുകള്‍ പ്രകാരം, 2017 മാര്‍ച്ച് മുതല്‍ ഉത്തര്‍പ്രദേശ് പോലീസ് 15,000ത്തിലധികം ഏറ്റുമുട്ടലുകളില്‍ നടന്നു, ഇതില്‍ 259 കുറ്റവാളികള്‍ കൊലചെയ്യപ്പെടുകയും 10,000ല്‍ അധികം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.
-
News3 days agoഇന്ത്യഓസീസ് ട്വന്റി20 പരമ്പരയില്‍ ആവേശം; കറാറയില്‍ നാലാം മത്സരം ഇന്ന്
-
News3 days agoഗൂഗ്ള്‍ മാപ്സില്‍ വിപ്ലവം; ജെമിനി എ.ഐ.യുമായി സംഭാഷണരീതിയിലേക്ക് മാറ്റം
-
News3 days agoസൂപ്പര്‍ കപ്പില്‍ നിര്‍ണായക പോരാട്ടം; സെമിയിലേക്ക് ഒരു സമനില മതി ബ്ലാസ്റ്റേഴ്സിന്
-
News3 days agoതൃശൂരില്‍ ദാരുണ അപകടം; ലോറിയില്‍ ബൈക്കിടിച്ച് രണ്ട് യുവാക്കള്‍ മരിച്ചു
-
News3 days agoഏഷ്യന്‍ കപ്പ് യോഗ്യതയ്ക്കുള്ള ഇന്ത്യന്‍ സാധ്യതാ ടീം പ്രഖ്യാപിച്ചു; ഛേത്രിയും സഹലും പുറത്ത്
-
india3 days agoറെയില്‍വേയുടെ അനാസ്ഥയില്‍ യാത്രക്കാരന് മരിച്ചു
-
Film3 days agoപ്രണവ് മോഹന്‍ലാലിന്റെ ‘ഡീയസ് ഈറെ’ ഇപ്പോള്‍ തെലുങ്കിലും; നവംബര്‍ 7ന് റിലീസ്
-
kerala3 days agoസ്വര്‍ണവില വീണ്ടും ഉയര്‍ന്നു: ഗ്രാമിന് 40 രൂപ വര്‍ധന

