ബംഗളൂരു: കര്‍ണാടകയിലെ രാഷ്ട്രീയ നാടകീയത അവസാനിക്കുന്നില്ല. സഭ ചേര്‍ന്ന ഇന്നലെ സര്‍ക്കാരിന്റെ ഭൂരിപക്ഷം തെളിയിക്കുന്നതിനുള്ള വിശ്വാസ വോട്ടെടുപ്പ് നടന്നിരുന്നില്ല. ഇതേ തുടര്‍ന്ന് ബി.ജെ.പി അംഗങ്ങള്‍ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. എന്നാല്‍ രണ്ട് നിര്‍ണായക ആവശ്യവുമായി ഗവര്‍ണര്‍ വാജുബായ് വാല രംഗത്തെത്തിയിരിക്കുകയാണ്.

വിശ്വാസ വോട്ടെടുപ്പ് ഇന്നു തന്നെ നടത്താനാണ് സ്പീക്കര്‍ കെ.ആര്‍ രമേഷ്‌കുമാറിനോട് സര്‍ക്കാര്‍ ആവശ്യപ്പെട്ടിരിക്കുന്നത്. ഇത് ഉച്ചക്ക് 1.30നുള്ളില്‍ തന്നെ പൂര്‍ത്തിയാക്കാന്‍ മുഖ്യമന്ത്രി എച്ച്.ഡി കുമാരസ്വാമിക്കു നിര്‍ദേശം നല്‍കിയതാണ് രണ്ടാമത്തേത്. ഇന്ന് വിശ്വാസവോട്ട് നടത്തണമെന്ന ഗവര്‍ണറുടെ ശുപാര്‍ശ സ്പീക്കര്‍ അംഗീകരിച്ചിരുന്നില്ല. ഇതിന് പിന്നാലെയാണ് സമയം നിശ്ചയിച്ച് ഗവര്‍ണര്‍ വാജുഭായ് വാലയുടെ ഇടപെടല്‍. അതേസമയം ബി.ജെ.പിക്കും ജെ.ഡി.എസിനും ഒരേ ഭാഷയാണെന്ന് കോണ്‍ഗ്രസും ജെ.ഡി.എസും പറഞ്ഞു.

കര്‍ണാടക പ്രതിസന്ധിയില്‍ കോണ്‍ഗ്രസ് നാളെ സുപ്രീം കോടതിയെ സമീപിക്കും. കഴിഞ്ഞ ദിവസത്തെ ഉത്തരവില്‍ വിപ് സംബന്ധിച്ച് വ്യക്തത തേടാനാണ് നിയമവഴി തേടുന്നത്. സഭയില്‍ നിന്ന് മടങ്ങാന്‍ തയറാകാതെ ബി.ജെ.പി അംഗങ്ങളുടെ ധര്‍ണ തുടരുകയാണ്. ഇന്നുരാത്രി സഭയില്‍ ധര്‍ണ തുടരുമെന്നും ബി.ജെ.പി വ്യക്തമാക്കി.

വിശ്വാസവോട്ടെടുപ്പിനുള്ള ചര്‍ച്ചയുടെ തുടക്കത്തില്‍ തന്നെ മുഖ്യമന്ത്രി കുമാരസ്വാമി ബിജെപിയുടെ കുതിരക്കച്ചവടത്തിനെതിരെ തുറന്നടിച്ചു. സര്‍ക്കാരിനെതിരെയുള്ള വിമത നീക്കങ്ങള്‍ക്ക് കാരണം ബിജെപിയാണെന്ന് പ്രമേയം അവതരിപ്പിച്ച് മുഖ്യമന്ത്രി കുമാരസ്വാമി കുറ്റപ്പെടുത്തി. കര്‍ണാടകത്തില്‍ ഭരണക്കൂടം സര്‍ക്കാര്‍ തകരില്ല എന്ന ആത്മവിശ്വാസത്തിവാണ് ഇപ്പോഴും.