india
മൂന്ന് കാര്യങ്ങളില് മറുപടി വേണം; പ്രധാനമന്ത്രിയോട് കോണ്ഗ്രസ്
ദേശീയ താല്പ്പര്യത്തില് പ്രതിപക്ഷം ഉന്നയിക്കുന്ന ചോദ്യങ്ങള് പ്രധാനമന്ത്രിക്ക് ഇരുന്നു കേള്ക്കുകയും ഉത്തരം നല്കുകയും ചെയ്യാം. കോവിഡ് -19, സമ്പദ്വ്യവസ്ഥയുടെ തകര്ച്ച, ചൈന എ്ന്നീ മൂന്ന് വിഷയങ്ങളിലാണ് ഉത്തരം വേണ്ടത്, ജയറാം രമേശ് പറഞ്ഞു, ”

ന്യൂഡല്ഹി: സുപ്രധാന വിഷയങ്ങളില് സഭ നിര്ത്തിവെച്ച് ചര്ച്ചവേണമെന്ന പ്രതിപക്ഷത്തിന്റെ അടിയന്തര പ്രമേയങ്ങള്ക്ക് മുന്നില് പാര്ലമെന്റിന്റെ വര്ഷകാല സമ്മേളനം തുടരുന്നു. മുന് രാഷ്ട്രപതി പ്രണബ് മുഖര്ജിയടക്കം അന്തരിച്ച പ്രമുഖര്ക്ക് അനുശോചനമറിയിച്ച് സഭ ഒരു മണിക്കൂര് നേരത്തേക്ക് നിര്ത്തിവെച്ചിരുന്നു.
ഒക്ടോബര് 1 വരെ നീളുന്ന 18 നാളത്തെ സെക്ഷനില് രാജ്യത്തെ സാമ്പത്തിക പ്രതിസന്ധി, ചൈനീസ് പ്രകോപനം, കോവിഡ് പ്രതിസന്ധി, ജിഡിപി തകര്ച്ച തുടങ്ങിയ ചര്ച്ചയാവും. കോവിഡ് നിര്ദേശങ്ങള് കര്ശനമായി പാലിച്ചാണ് ഇരു സഭകളും സമ്മേളിക്കുന്നത്.
ചൈനീസ് പ്രകോപനം ചര്ച്ച ചെയ്യണമെന്നാവശ്യപ്പെട്ട് കോണ്ഗ്രസും ലീഗും ലോക്സഭയില് അടിയന്തരപ്രമേയത്തിന് നോട്ടീസ് നല്കി. ഡല്ഹി കലാപക്കേസില് സീതാറാം യെച്ചൂരിയെയടക്കം രാഷ്ട്രീയ നേതാക്കളെ പ്രതിചേര്ക്കാനുള്ള പൊലീസ് ശ്രമങ്ങള്ക്കെതിരെ ആര്എസ്പി നേതാവ് എന്കെ പ്രേമചന്ദ്രന് എംപി പാര്ലമെന്റിലും സിപിഎം രാജ്യസഭയിലും നോട്ടീസ് നല്കിയിട്ടുണ്ട്. പ്രധാന വിഷയങ്ങളില് ചര്ച്ച നടക്കുമെന്നും പ്രധാനപ്പെട്ട തീരുമാനങ്ങളെടുക്കുമെന്നും പ്രധാനമന്ത്രി വ്യക്തമാക്കിയിരുന്നു.
And may you sit through, listen and answer questions posed by the Opposition in national interest on the three Cs: COVID-19, Collapse of the economy and China. https://t.co/fXVXrWuY2h
— Jairam Ramesh (@Jairam_Ramesh) September 14, 2020
അതേസമയം, പ്രധാനമന്ത്രി മൂന്ന് കാര്യങ്ങളില് മറുപടി തന്നാല് മതിയെന്ന പരിഹാസവുമായി മുന് കേന്ദ്രമന്ത്രിയും കോണ്ഗ്രസിന്റെ സഭാ ചീഫ് വിപ്പുമായ ജയറാം രമേഷ് രംഗത്തെത്തി. ദേശീയ താല്പ്പര്യത്തില് പ്രതിപക്ഷം ഉന്നയിക്കുന്ന ചോദ്യങ്ങള് പ്രധാനമന്ത്രിക്ക് ഇരുന്നു കേള്ക്കുകയും ഉത്തരം നല്കുകയും ചെയ്യാം. കോവിഡ് -19, സമ്പദ്വ്യവസ്ഥയുടെ തകര്ച്ച, ചൈന എ്ന്നീ മൂന്ന് വിഷയങ്ങളിലാണ് ഉത്തരം വേണ്ടത്, ജയറാം രമേശ് പറഞ്ഞു, ”
അതിനിടെ, മണ്സൂണ് സെഷനില് ചോദ്യാവലി റദ്ദാക്കുന്ന നടപടിക്കെതിരെ കോണ്ഗ്രസ് ലോകസഭാ നേതാവ് അധിര് രഞ്ജന് ചൗധരി എംപി രംഗത്തെത്തി. പ്രത്യേത സാഹചര്യങ്ങള് കാരണം ചോദ്യോത്തര വേള നടത്താന് കഴിയില്ലെന്ന് നിങ്ങള് പറയുന്നു. എന്നാല് നിങ്ങള് മറ്റു നടപടികള് നടത്തുന്നു, ചോദ്യങ്ങള്ക്ക് മാത്രമാണ് സമയമില്ലാത്തത്. നിങ്ങള് ജനാധിപത്യത്തെ കഴുത്തു ഞെരിച്ച് കൊല്ലാനാണ് ശ്രമിക്കുന്നത്, അധിര് രഞ്ജന് ചൗധരി കുറ്റപ്പെടുത്തി.
എന്നാല്, സര്ക്കാര് ചര്ച്ചയില് നിന്ന് ഒളിച്ചോടുന്നില്ല. ഞങ്ങള് ചര്ച്ചയ്ക്ക് തയ്യാറാണെന്നാണ് ലോക്സഭയിലെ ബിജെപി എംപി പ്രഹദ് ജോഷി പറഞ്ഞത്. ഇത് അസാധാരണമായ അവസ്ഥയാണ്. ഏകദേശം 800-850 എംപിമാരുമായി ഇവിടെ കൂടിക്കാഴ്ച നടത്തുന്നു. സര്ക്കാരിനെ ചോദ്യം ചെയ്യാന് ധാരാളം മാര്ഗങ്ങളുണ്ടെന്നും പ്രഹദ് ജോഷി കൂട്ടിച്ചേര്ത്തു.
അതേസമയം, അസാധാരണമായ സാഹചര്യത്തില് നടക്കുന്ന സെക്ഷനോട് എല്ലാ സഭാംഗങ്ങളോടും സഹകരിക്കാന് പ്രതിരോധ മിന് രാജ്നാഥ് സിങ് അഭ്യര്ത്ഥിച്ചു.
വെല്ലുവിളികള് നിറഞ്ഞ അഭൂതപൂര്വമായ സമയത്താണ് സെഷന് ചേരുന്നതെന്ന് പ്രധാനമന്ത്രി പറഞ്ഞു. വര്ഷകാല സമ്മേളനത്തിന് മുന്നോടിയായി പാര്ലമെന്റിന് മുന്നില് ലോക്സഭ ടിവിയോട് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. കൊറോണയും ദൗത്യവുമുള്ള കാലത്ത് എംപിമാര് തങ്ങളുടെ ദൗത്യ പാത തെരഞ്ഞെടുത്തതില് ഞാന് അവരെ അഭിനന്ദിക്കുകയും അവര്ക്ക് നന്ദി അറിയിക്കുകയും ചെയ്യുന്നു. ഇത്തവണ പാര്ലമെന്റിന്റെ ഇരു സമ്മേളനങ്ങളും വ്യത്യസ്തമായ സമയങ്ങളിലാവും ആരംഭിക്കുന്നു. ശനിയാഴ്ച-ഞായര് ദിവസങ്ങളിലും ഇത് നടക്കും. എല്ലാ എംപിമാരും ഇത് അംഗീകരിച്ചു പ്രധാനമന്ത്രി മോദി കൂട്ടിച്ചേര്ത്തു.
കോവിഡിന് പിന്നാലെ മൂന്നാം തവണയും ആസ്പത്രിയില് അഡ്മിറ്റായ ആഭ്യന്തര മന്ത്രി അമിത് ഷാ, ചികിത്സക്കായി വിദേശത്തേക്ക് പോയ കോണ്ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി, രാഹുല് ഗാന്ധി തുടങ്ങിയവരും സെക്ഷനില് ഹാജരാവില്ല.
india
തിരിച്ചുകയറി രൂപ മൂല്യം; 9 പൈസയുടെ നേട്ടം

ഡോളറിനെതിരെ 9 പൈസയുടെ നേട്ടത്തോടെ 86.43 എന്ന നിലയിലേക്ക് രൂപയുടെ മൂല്യം ഉയര്ന്നു. അതേസമയം അമേരിക്ക- ഇന്ത്യ വ്യാപാര കരാറിന്റെ ഫലം അനുസരിച്ച് ഇതില് മാറ്റം വരാമെന്നുമാണ് വിപണി വിദഗ്ധര് നല്കുന്ന മുന്നറിയിപ്പ്.
വെള്ളിയാഴ്ച 12 പൈസയുടെ നഷ്ടമാണ് രൂപ നേരിട്ടത്. 86.52ലേക്കാണ് രൂപയുടെ മൂല്യം താഴ്ന്നത്. ഡോളറിന് വേണ്ടിയുള്ള ഇറക്കുമതിക്കാരുടെ ആവശ്യകത വര്ധിച്ചതാണ് കഴിഞ്ഞ ദിവസങ്ങളില് രൂപയുടെ മൂല്യം ഇടിയാന് കാരണം. അതേസമയം ഇന്ത്യ മുഖ്യമായി ആശ്രയിക്കുന്ന ബ്രെന്ഡ് ക്രൂഡിന്റെ വില ഉയര്ന്നു. ബാരലിന് 68.77 എന്ന നിലയിലേക്കാണ് എണ്ണവില ഉയര്ന്നത്. 0.48 ശതമാനത്തിന്റെ വര്ധനയാണ് രേഖപ്പെടുത്തിയത്.
അതേസമയം ഓഹരി വിപണിയില് കാര്യമായ ചലനമില്ല. തുടക്കത്തില് നഷ്ടം നേരിട്ട ഓഹരി വിപണി തിരിച്ചുകയറി. നിലവില് നേരിയ നേട്ടത്തോടെയാണ് ഓഹരി വിപണിയില് വ്യാപാരം തുടരുന്നത്. കൊട്ടക് മഹീന്ദ്ര, ടിസിഎസ്, ഇന്ഫോസിസ് ഓഹരികള് നഷ്ടം നേരിട്ടപ്പോള് ശ്രീറാം ഫിനാന്സ്, റിലയന്സ് ഓഹരികള് നേട്ടം ഉണ്ടാക്കി.
india
കണക്കില്പ്പെടാത്ത പണം: ജസ്റ്റിസ് യശ്വന്ത് വര്മ നല്കിയ ഹര്ജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും

ഔദ്യോഗിക വസതിയില് നിന്നും കണക്കില്പ്പെടാത്ത പണം കണ്ടെത്തിയ സംഭവത്തില് ആഭ്യന്തര അന്വേഷണ സമിതി റിപ്പോര്ട്ട് ചോദ്യം ചെയ്ത് ജസ്റ്റിസ് യശ്വന്ത് വര്മ നല്കിയ ഹര്ജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും. ജസ്റ്റിസുമാരായ ദീപാങ്കര് ദത്ത, അഗസ്റ്റിന് ജോര്ജ് മസീഹ് എന്നിവരടങ്ങിയെ ബെഞ്ചാണ് ഹര്ജി പരിഗണിക്കുന്നത്.
പാര്ലമെന്റില് ഇംപീച്ച്മെന്റ് നീക്കങ്ങള് നടക്കുന്നതിനിടെയാണ് ജസ്റ്റിസ് അന്വേഷണ സമിതി റിപ്പോര്ട്ടിനെതിരെ സുപ്രീംകോടതിയെ സമീപിച്ചത്. സുപ്രീംകോടതി നിയോഗിച്ച ആഭ്യന്തരസമിതിയുടെ നടപടികള് നീതിയുക്തമല്ലെന്ന് ജസ്റ്റിസ് വര്മ ഹര്ജിയില് പറയുന്നു.
തന്നെ പദവിയില് നിന്നും നീക്കണമെന്ന മുന് ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്നയുടെ ശുപാര്ശ ഭരണഘടനാ വിരുദ്ധമാണെന്നും ജസ്റ്റിസ് യശ്വന്ത് വര്മ പറയുന്നു.
india
ഛത്തീസ്ഗഡില് കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്തത് മതസ്വാതന്ത്ര്യത്തിന് മേലുള്ള കടന്ന് കയറ്റം: സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്

ഛത്തീസ്ഗഡിൽ മലയാളികളായ രണ്ട് സിസ്റ്റർമാരെ വ്യാജ ആരോപണങ്ങൾ ഉന്നയിച്ച് അറസ്റ്റ് ചെയ്ത സംഭവം അപലപനീയമാണെന്ന് മുസ്ലീം ലീഗ് സംസ്ഥാന പ്രസിഡന്റ് സാദിഖലി ശിഹാബ് തങ്ങൾ. ഭരണഘടന ഉറപ്പു നൽകുന്ന മതസ്വാതന്ത്ര്യത്തിനു മേലുള്ള കടന്നുകയറ്റമാണിത്. വ്യാജ ആരോപണങ്ങൾ ഉന്നയിച്ച് ബജ്റംഗ് ദൾ പ്രവർത്തകർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ദുർഗ് പോലീസ് ജൂലൈ 25, 2025-ന് സിസ്റ്റർ വന്ദന ഫ്രാൻസിസിനെയും സിസ്റ്റർ പ്രീതി മേരിയെയും അറസ്റ്റ് ചെയ്ത് റിമാന്റിലാണ് എന്നാണ് റിപ്പോർട്ട്.
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ന്യൂനപക്ഷങ്ങൾക്ക് നേരെ നിരന്തരമായ അതിക്രമങ്ങളാണ് നടന്നുകൊണ്ടിരിക്കുന്നത്. ഇത് ഗുരുതരമായ സാഹചര്യമാണെന്നും മതേതര സമൂഹം ഒറ്റക്കെട്ടായി നിന്ന് ഇതിനെ ചെറുത്ത് തോൽപിക്കണമെന്നും തങ്ങൾ പ്രസ്താവനയിൽ പറഞ്ഞു.
-
kerala2 days ago
താമരശ്ശേരി ചുരത്തില് നിന്ന് കൊക്കയിലേക്ക് ചാടിയ എംഡിഎംഎ കേസിലെ പ്രതി പിടിയില്
-
india3 days ago
ലീഗ് സംഘം ആസാമിൽ: കുടിയിറക്കപ്പെട്ടവരെ കണ്ടു; നിയമപോരാട്ടം നടത്തുമെന്ന് നേതാക്കൾ
-
kerala3 days ago
സ്വര്ണവിലയില് വീണ്ടും ഇടിവ്
-
kerala3 days ago
വാഹന പരിശോധനക്കിടെ എംഡിഎംഎ പിടിച്ചു; താമരശ്ശേരി ചുരത്തിന്റെ വ്യൂ പോയിന്റില് നിന്ന് യുവാവ് താഴേക്ക് ചാടി
-
kerala3 days ago
കണ്ണൂര് ജയില് ഭരിക്കുന്നത് കുറ്റവാളികള്; ടാര്സണ് പോലും ചെയ്യാത്ത രീതിയിലാണ് ഗോവിന്ദച്ചാമി ജയില് ചാടിയത്; വി.ഡി സതീശന്
-
india3 days ago
നുണ പറയുന്നത് മാത്രമാണ് മോദിയുടെ ജോലി; രൂക്ഷവിമര്ശനവുമായി മല്ലികാര്ജുന് ഖാര്ഗെ
-
kerala3 days ago
സംസ്ഥാനത്തെ മഴ മുന്നറിയിപ്പില് മാറ്റം; ഏഴ് ജില്ലകളില് ഓറഞ്ച് അലേര്ട്ട്
-
india3 days ago
ബീഹാർ വോട്ടർപട്ടിക പുതുക്കൽ; സുപ്രീം കോടതിയിൽ റിട്ട് ഹർജി ഫയൽ ചെയ്ത് മുസ്ലിം ലീഗ്