kerala
മുക്കത്ത് വയോധികയെ പീഡിപ്പിച്ച പ്രതി ജയില്‍ ചാടി
വാഹനമോഷണം, പിടിച്ചുപറി എന്നീ കേസുകളില്‍ ശിക്ഷ അനുഭവിച്ചയാളാണ് മുജീബ് റഹ്മാന്‍.
കോഴിക്കോട്: മുക്കം മുത്തേരിയില്‍ വയോധികയെ പീഡിപ്പിച്ച ശേഷം കവര്‍ച്ച നടത്തിയ കേസിലെ പ്രതി ജയില്‍ചാടി. മലപ്പുറം കൊണ്ടോട്ടി നെടിയിരിപ്പ് കാവുങ്ങല്‍ നല്ലിമ്പത്ത് വീട്ടില്‍ മുജീബുറഹ്മാന്‍ (45) ആണ് ജയില്‍ ചാടിയത്. കോഴിക്കോട് ജില്ലാ ജയില്‍ കോവിഡ് സെന്ററില്‍ നിന്ന് ഇന്നലെ രാത്രി എട്ടോടെയാണ് ഇയാള്‍ പൊലീസിന്റെ കണ്ണുവെട്ടിച്ച് രക്ഷപ്പെട്ടത്. ജയില്‍ ചാടിയ പ്രതിക്കായി പൊലീസ് അന്വേഷണം ആരംഭിച്ചു.
ജൂലൈ രണ്ടിനാണ് കേസിനാസ്പദമായ സംഭവം നടന്നത്. ഓട്ടോ യാത്രക്കിടെ 65 വയസുകാരിയെ ബോധരഹിതയാക്കി ലൈംഗികമായി പീഡിപ്പിക്കുകയും കവര്‍ച്ച നടത്തുകയുമായിരുന്നു. ജൂലൈ 17ന് സാഹസികമായാണ് പൊലീസ് പ്രതിയെ പിടികൂടിയത്.
ഓമശ്ശേരിയിലെ ഹോട്ടലിലേക്ക് പോവാനാണ് വയോധികയായ സ്ത്രീ ഓട്ടോയില്‍ കയറിയത്. ഇവരെ ഓട്ടോയില്‍ വെച്ച് മര്‍ദിച്ച് അവശയാക്കി വായില്‍ തുണി തിരുകി തൊട്ടടുത്തുള്ള കാപ്പുമല റബ്ബര്‍ എസ്റ്റേറ്റിലെ വിജനമായ കുറ്റിക്കാട്ടിലെത്തിച്ച് കെട്ടിയിട്ട് പീഡിപ്പിക്കുകയും ബാഗ്, ആഭരണങ്ങള്‍, മൊബൈല്‍ ഫോണ്‍, പണം എന്നിവ കവര്‍ന്നെന്നുമാണ് കേസ്. വാഹനമോഷണം, പിടിച്ചുപറി എന്നീ കേസുകളില്‍ ശിക്ഷ അനുഭവിച്ചയാളാണ് മുജീബ് റഹ്മാന്‍.
-
india1 day agoമുഹമ്മദ് അഖ്ലാഖ് കേസിലെ പ്രതികള്‍ക്കെതിരായ കേസ് പിന്‍വലിക്കാന്‍ യു.പി. സര്‍ക്കാര്‍ നീക്കം തുടങ്ങി
-
kerala1 day ago500 രൂപയുടെ കള്ളനോട്ടുകളുമായി വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെ അഞ്ചുപേര്‍ അറസ്റ്റില്‍
-
kerala1 day agoതദ്ദേശ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ അവഗണിക്കപ്പെട്ടതില്‍ മനംനൊന്ത് ആര്‍എസ്എസ് പ്രവര്ത്തകന് ആത്മഹത്യ ചെയ്തു
-
kerala1 day agoസഹപ്രവര്‍ത്തകയെ പീഡിപ്പിക്കാന്‍ ശ്രമിച്ച പൊലീസ് അസോസിയേഷന് നേതാവിനെതിരെ കേസ്
-
kerala2 days agoപ്ലസ് ടു വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച കേസില്‍ യുവാവ് അറസ്റ്റില്‍
-
News1 day agoസൂപ്പര്‍ ലീഗ് കേരള: കൊച്ചിക്ക് തുടര്‍ച്ചയായ ഏഴാം തോല്‍വി; തിരുവനന്തപുരം കൊമ്പന്‍സ് ഏക ഗോളിന് വിജയം
-
News2 days agoനാനോ ബനാന 2 ഉടന്‍ വരുന്നു; പുതിയ ഇമേജ് ജനറേഷന് മോഡലിനെ കുറിച്ച് റിപ്പോര്‍ട്ടുകള്‍ ആവേശം കൂട്ടുന്നു
-
Video Stories11 hours agoജാതി വിവേചനം; മലപ്പുറം ബിജെപിയില്‍ പൊട്ടിത്തെറി, ബിജെപി നേതാവ് രാജിവച്ചു
