Connect with us

kerala

കൗണ്‍സിലിംഗിനിടെ പെണ്‍കുട്ടിയോട് മോശമായി പെരുമാറി; കണ്ണൂര്‍ ശിശുക്ഷേമ സമിതി ചെയര്‍മാനെതിരെ വീണ്ടും കേസ്

പരാതിപറയാനെത്തിയ പതിനേഴുകാരിയായ പെണ്‍കുട്ടിയോട് മോശമായി പെരുമാറിയെന്നായിരുന്നു ആദ്യത്തെ കേസ്.

Published

on

കണ്ണൂര്‍: ജില്ലാ ശിശുക്ഷേമ സമിതി ചെയര്‍മാന്‍ ഇഡി ജോസഫിനെതിരെ രണ്ടാമതും കേസെടുത്തു. കൗണ്‍സിലിംഗിനിടെ പെണ്‍കുട്ടിയോട് മോശമായി പെരുമാറിയതിനാണ് കേസ്. ആദ്യകേസിന്റെ തുടരന്വേഷണത്തിലാണ് തലശ്ശേരി പൊലീസ് രണ്ടാമത്തെ കേസ് രജിസ്റ്റര്‍ ചെയ്തത്.

പരാതിപറയാനെത്തിയ പതിനേഴുകാരിയായ പെണ്‍കുട്ടിയോട് മോശമായി പെരുമാറിയെന്നായിരുന്നു ആദ്യത്തെ കേസ്. ഒക്ടോബര്‍ 21നാണ് കേസിനാസ്പദമായ സംഭവം നടന്നത്. പീഡനപരാതിയുമായി ബന്ധപ്പെട്ട് പതിനേഴുകാരിയെ വിളിച്ചുവരുത്തി ചെയര്‍മാന്‍ മോശമായി പെരുമാറുകയായിരുന്നുവെന്നാണ് പെണ്‍കുട്ടിയുടെ പരാതി. കേസിനെ തുടര്‍ന്ന് ഇദ്ദേഹത്തെ ഔദ്യോഗിക ഉത്തരവാദിത്തങ്ങളില്‍ നിന്ന് നീക്കുകയായിരുന്നു.

ഇയാള്‍ക്കെതിരെ പെണ്‍കുട്ടി മജിസ്‌ട്രേറ്റിനുമുന്നില്‍ രഹസ്യമൊഴി നല്‍കിയിട്ടുണ്ട്. മൊഴിയുടെ അടിസ്ഥാനത്തില്‍ ഇയാള്‍ക്കെതിരെ തലശ്ശേരി പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു.

 

kerala

സ്വര്‍ണവില വീണ്ടും ഉയര്‍ന്നു; ഗ്രാമിന്  60 രൂപ വര്‍ധിച്ചു

അന്താരാഷ്ട്ര വിപണിയിലും സ്വര്‍ണവില ശക്തമാണ്

Published

on

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില ഇന്ന് വീണ്ടും ഉയര്‍ന്നു. ഗ്രാമിനു 60 രൂപ വര്‍ധിച്ചതോടെ പുതിയ വില 11,960 രൂപ ആയി. പവന്റേതില്‍ 480 രൂപ വര്‍ധിച്ച് 95,680 രൂപയായി.

കുറഞ്ഞ കരറ്റ് സ്വര്‍ണത്തിന്റെ വിലയും ഉയര്‍ന്നു. 18 കാരറ്റ്: 9,835 രൂപ (50 രൂപ വര്‍ധന),14 കാരറ്റ്: 7,660 രൂപ (35 രൂപ വര്‍ധന)

അന്താരാഷ്ട്ര വിപണിയിലും സ്വര്‍ണവില ശക്തമാണ്. സ്പോട്ട് ഗോള്‍ഡിന്റെ വില 4,238.02 ഡോളര്‍, സില്‍വറിന്റെ വില 57.16 ഡോളര്‍ എന്നിങ്ങനെ ഉയര്‍ന്നു.

യു.എസ് ഫെഡറല്‍ റിസര്‍വും ആര്‍.ബി.ഐയും പലിശനിരക്ക് കുറയ്ക്കുമെന്ന പ്രതീക്ഷയാണ് വിലവര്‍ധനയ്ക്ക് പ്രധാന കാരണം. അടുത്തയാഴ്ച നടക്കുന്ന ഫെഡറല്‍ റിസര്‍വ് യോഗത്തില്‍ നിരക്ക് കുറയ്ക്കാനുള്ള സാധ്യത 87 ശതമാനം ആണെന്നാണു വിലയിരുത്തല്‍.

 

Continue Reading

kerala

ആലപ്പുഴയില്‍ വീണ്ടും അമീബിക് മസ്തിഷ്‌ക ജ്വരം; 10 കാരന്‍ ചികിത്സയില്‍

തണ്ണീര്‍മുക്കം പഞ്ചായത്ത് 23-ാം വാര്‍ഡില്‍പെട്ട പത്ത് വയസ്സുകാരനാണ് രോഗബാധ സ്ഥിരീകരിച്ചിരിക്കുന്നത്.

Published

on

ആലപ്പുഴ: സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്‌ക ജ്വരം (മെനിഞ്ചോ എന്‍സെഫലൈറ്റിസ്) സ്ഥിരീകരിച്ചു. തണ്ണീര്‍മുക്കം പഞ്ചായത്ത് 23-ാം വാര്‍ഡില്‍പെട്ട പത്ത് വയസ്സുകാരനാണ് രോഗബാധ സ്ഥിരീകരിച്ചിരിക്കുന്നത്. കുട്ടി നിലവില്‍ കോട്ടയം മെഡിക്കല്‍ കോളജില്‍ ചികിത്സയിലാണ്.

രോഗിയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. ഒരു മാസം മുമ്പ് വിദേശത്ത് നിന്ന് നാട്ടിലെത്തിയ നാലംഗ കുടുംബത്തിലെ ഇളയ കുട്ടിക്കാണ് രോഗം ബാധിച്ചത്.

ആലപ്പുഴയില്‍ നേരത്തെ ഇത്തരം കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. 2016 മാര്‍ച്ചില്‍ പള്ളാത്തുരുത്തി സ്വദേശിയായ 16 കാരനും 2023 ജൂലൈയില്‍ പാണാവള്ളി സ്വദേശിയായ 15 കാരനും അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് ചികിത്സയിലിരിക്കെയാണ് മരിച്ചത്.

 

Continue Reading

kerala

ശ്രീലങ്കയില്‍ കുടുങ്ങിയ 237 മലയാളികള്‍ തിരുവനന്തപുരത്തെത്തി; ദിത്വ ചുഴലിക്കാറ്റ് ദുരന്തത്തില്‍ മരണം 153 ആയി

ഇന്ത്യന്‍ വ്യോമസേനയുടെ പ്രത്യേക വിമാനത്തിലാണ് കൊളംബോയില്‍ നിന്ന് ഇവരെ എത്തിച്ചത്.

Published

on

തിരുവനന്തപുരം: ദിത്വ ചുഴലിക്കാറ്റ് മൂലമുണ്ടായ പ്രളയത്തെയും ദുരന്തങ്ങളെയും തുടര്‍ന്ന് ശ്രീലങ്കയില്‍ കുടുങ്ങിയ 237 മലയാളികള്‍ തിരുവനന്തപുരത്തെത്തി. ഇന്ത്യന്‍ വ്യോമസേനയുടെ പ്രത്യേക വിമാനത്തിലാണ് കൊളംബോയില്‍ നിന്ന് ഇവരെ എത്തിച്ചത്. വിമാനത്താവളത്തില്‍ നോര്‍ക്ക റൂട്ട്‌സ് പ്രതിനിധികള്‍ സംഘത്തെ സ്വീകരിച്ചു.

ഇനിയും ഏകദേശം 80 പേര്‍ കൂടി ഉടന്‍ തിരുവനന്തപുരത്തെത്തും. നിലവില്‍ ശ്രീലങ്കയില്‍ കുടുങ്ങിയ ഇന്ത്യന്‍ പൗരന്മാര്‍ക്ക് സഹായത്തിനായി കൊളംബോ അന്താരാഷ്ട്ര വിമാനത്താവളത്തിലെ ഇന്ത്യന്‍ ഹൈക്കമീഷന്‍ ഒരുക്കിയ ഹെല്‍പ് ഡെസ്‌കുമായി ബന്ധപ്പെടാം.

അതേസമയം, ‘ഓപ്പറേഷന്‍ സാഗര്‍ ബന്ധു’യുടെ ഭാഗമായി ശ്രീലങ്കയ്ക്ക് ഇന്ത്യ നല്‍കുന്ന സഹായം തുടര്‍ന്നുകൊണ്ടിരിക്കുന്നു. ദുരന്തബാധിത പ്രദേശങ്ങളിലേക്ക് സി-130, ഐ.എല്‍-76 വിമാനങ്ങളിലൂടെ അര്‍ധസൈനികരെ വിന്യസിച്ചിരിക്കുകയാണ് ഇന്ത്യന്‍ വ്യോമസേന. രക്ഷാപ്രവര്‍ത്തനവും ദുരിതാശ്വാസ വിതരണവും ഇപ്പോഴും തുടരുന്നു.

ദിത്വ ചുഴലിക്കാറ്റിന്റെ പിന്നാലെ പെയ്ത കനത്ത മഴയെത്തുടര്‍ന്ന് പ്രളയത്തിലും മണ്ണിടിച്ചിലിലും ശ്രീലങ്കയില്‍ 153 പേര്‍ മരിക്കുകയും 191 പേര്‍ കാണാതാകുകയും ചെയ്തു. വീടുകളും റോഡുകളും നഗരങ്ങളും വെള്ളത്തിനടിയിലായിരിക്കുകയാണ്. രാജ്യവ്യാപകമായി 15,000 വീടുകള്‍ തകര്‍ന്നിട്ടുണ്ട്.

44,000 പേരെ അടിയന്തരമായി താല്‍ക്കാലിക ഷെല്‍ട്ടറുകളിലേക്ക് മാറ്റിയിട്ടുണ്ട്. ആകെ 12,313 കുടുംബങ്ങള്‍ 43,991 പേരെയാണ് ദുരന്തം ബാധിച്ചത്. കൊളംബോയില്‍ നിന്ന് 300 കിലോമീറ്റര്‍ അകലെയുള്ള ബദുള്ള, നുവാര എലിയ തുടങ്ങിയ തേയിലത്തോട്ട പ്രദേശങ്ങളില്‍ ഉണ്ടായ മണ്ണിടിച്ചിലില്‍ മാത്രം 25ലധികം പേര്‍ മരിച്ചതായി റിപ്പോര്‍ട്ടുകളുണ്ട്.

 

Continue Reading

Trending