തിരുവനന്തപുരം: സിപിഎം പ്രവര്‍ത്തകര്‍ വീട്ടില്‍ കയറി അക്രമിച്ചതിനെ തുടര്‍ന്ന് പരിക്കേറ്റ യുവതിയുടെ ഗര്‍ഭം അലസിപ്പോയി. വിഴിഞ്ഞം സ്വദേശിനിയായ ഷീബയ്ക്കാണ് സിപിഎം പ്രവര്‍ത്തരുടെ ആക്രമണത്തില്‍ ഗര്‍ഭസ്ഥ ശിശുവിനെ നഷ്ടമായത്.

സിപിഎം ഓഫീസ് ആക്രമിച്ചു എന്നാരോപിച്ചാണ് സിപിഎം പ്രവര്‍ത്തകര്‍ കോണ്‍ഗ്രസ് പ്രവത്തര്‍കന്റെ വീട് കയറി ആക്രമിച്ചത്. വീട്ടില്‍ അതിക്രമിച്ച് കയറിയ സിപിഎം പ്രവര്‍ത്തകര്‍ തന്നെ മര്‍ദിച്ചതായി ഷീബ ആരോപിച്ചിരുന്നു.

ഇന്നലെയാണ് ഷീബയ്ക്ക് മര്‍ദനമേറ്റത്. ഇന്ന് രാവിലെ ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് ഇവരെ വിഴിഞ്ഞത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. രക്തസ്രവമുണ്ടായതിനെ തുടര്‍ന്ന് പിന്നീട് ഇവരെ തൈക്കാട് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. സംഭവത്തില്‍ പ്രതിഷേധിച്ച് ഇന്ന് വൈകുന്നേരം 4 മണിക്ക് കോണ്‍ഗ്രസ് വിഴിഞ്ഞത് പ്രതിഷേധ പരിപാടിക്ക് ആഹ്വാനം ചെയ്തിട്ടുണ്ട്.