kerala
21 പേജുള്ള കത്ത് കമ്മീഷന് മുന്നില്‍ 25 ആയി, ജയില്‍ സൂപ്രണ്ടിന്റെ മൊഴി; സോളാര്‍ പീഡനക്കേസില്‍ ഉമ്മന്‍ ചാണ്ടിയുടെ പേര് പിന്നീട് കൂട്ടിച്ചേര്‍ത്തു
കൊല്ലം: സോളാര്‍ തട്ടിപ്പ് കേസിലെ പ്രതി ലൈംഗിക പീഡനംവെളിപ്പെടുത്തി തയ്യാറാക്കിയ കത്തില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ പേരുള്‍പ്പെട്ട ഭാഗം പിന്നീട് കൂട്ടിച്ചേര്‍ത്തതെന്ന് ആരോപണം ശരിവയ്ക്കുന്ന മൊഴി പുറത്ത്. പത്തനംതിട്ട ജില്ലാ ജയില്‍ സൂപ്രണ്ട് വിശ്വനാഥക്കുറുപ്പ് കൊട്ടാരക്കര കോടതിയിലെ വിചാരണയില്‍ നല്‍കിയ വിവരങ്ങളില്‍ ആണ് നാല് പേജ് കൂട്ടിച്ചേര്‍ത്തു എന്ന് സൂചിപ്പിക്കുന്നത്.
ലൈംഗികപീഡനം ആരോപിച്ച് സോളാര്‍ തട്ടിപ്പ് കേസിലെ പ്രതി തയ്യാറാക്കിയ കത്തില്‍ 21 പേജാണ് ഉണ്ടായിരുന്നത് എന്നാണ് ജയില്‍ സൂപ്രണ്ടിന്റെ മൊഴി. ഇത് വ്യക്തമാക്കുന്ന രേഖകളും സൂപ്രണ്ട് ഹാജരാക്കി. പൊലീസ് കസ്റ്റഡിയിലായിരുന്ന പ്രതിയെ 2013 ജൂലായ് 20ന് പെരുമ്പാവൂര്‍ ഡിവൈഎസ്പി ജയിലില്‍ എത്തിച്ചു. തുടര്‍ന്ന് നടത്തിയ ദേഹ പരിശോധനയില്‍ 21 പേജുള്ള കത്ത് കണ്ടെത്തി. അഭിഭാഷകന് നല്‍കാനുള്ളത് എന്ന് അറിയിച്ചതോടെ കത്ത് അവര്‍ തന്നെ സൂക്ഷിച്ചു. ജൂലായ് 24ന് കാണാനെത്തിയ അഭിഭാഷകന്‍ ഫെനി ബാലകൃഷ്ണന്‍ എത്തി കത്ത് കൈപ്പറ്റി. ഇക്കാര്യം സൂചിപ്പിക്കുന്ന കൈപ്പറ്റുരസീതും സൂപ്രണ്ട് കോടതിയില്‍ ഹാജരാക്കി. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ അപകീര്‍ത്തിപ്പെടുത്താന്‍ നാലുപേജ് എഴുതിച്ചേര്‍ത്തെന്ന ആരോപണം ശരിവെക്കുന്നതാണ് മൊഴി.
അതേസമയം, സോളാര്‍ കമ്മിഷനു മുന്‍പില്‍ പ്രതി നല്‍കിയത് 25 പേജുള്ള കത്തായിരുന്നു. അധികമായുള്ള നാലുപേജ് പിന്നീട് ഗൂഢാലോചന നടത്തി എഴുതിച്ചേര്‍ത്തതാണെന്നാരോപിച്ചാണ് അഭിഭാഷകന്‍ സുധീര്‍ ജേക്കബ് കൊട്ടാരക്കര കോടതിയില്‍ ഹര്‍ജി നല്‍കിയത്. കേസില്‍ മുഖ്യമന്ത്രി ആയിരുന്ന ഉമ്മന്‍ ചാണ്ടിയെ ഉള്‍പ്പെടുത്താന്‍ പ്രതിയുള്‍പ്പെടെ ഗൂഢാലോചന നടത്തിയെന്ന നിലയിലേക്കാണ് കാര്യങ്ങള്‍ വ്യക്തമാകുന്നത്.
kerala
‘ആ പെണ്‍കുട്ടി വിവാഹ മോചിതയല്ല’; ‘വിവാഹത്തില്‍ താനും പങ്കെടുത്തു’; വെളിപ്പെടുത്തലുമായി സന്ദീപ് വാര്യര്‍
രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ ഉയര്‍ന്നുവന്ന ലൈംഗികാതിക്രമ കേസില്‍ നിര്‍ണ്ണായക വെളിപ്പെടുത്തലുമായി കോണ്‍ഗ്രസ് നേതാവ് സന്ദീപ് വാര്യര്‍. യുവതി നല്‍കിയ പരാതിയുമായി ബന്ധപ്പെട്ട് രാഹുല്‍ ഈശ്വര്‍ യൂട്യൂബില്‍ ചെയ്ത വീഡിയോയ്ക്ക് മറുപടിയായാണ് സന്ദീപ് വാര്യരുടെ വെളിപ്പെടുത്തല്‍. കേസിന്റെ വസ്തുതകളെക്കുറിച്ച് തനിക്കറിയാവുന്ന കാര്യങ്ങള്‍ സത്യസന്ധമായി വെളിപ്പെടുത്താന്‍ മടിയില്ലെന്ന് വ്യക്തമാക്കിയാണ് സന്ദീപ് വാര്യര്‍ ഫേസ്ബുക്കില്‍ കുറിപ്പ് പങ്കുവെച്ചത്.
കോടതിയുടെ പരിഗണനയിലിരിക്കുന്ന വിഷയത്തില്‍ അഭിപ്രായം പറയുന്നതിലെ ശരികേട് തന്നെ ചിന്താക്കുഴപ്പത്തിലാക്കുന്നുണ്ടെങ്കിലും, സത്യം പറയാന്‍ മടിക്കേണ്ടതില്ല എന്ന് സന്ദീപ് വാര്യര്‍ വ്യക്തമാക്കുന്നു. പരാതി നല്‍കിയ യുവതിയുടെ പ്രധാന വാദങ്ങളിലൊന്നായ, വിവാഹബന്ധം നാല് ദിവസം മാത്രമേ നീണ്ടുനിന്നുള്ളൂ എന്നത് ശരിയല്ല എന്ന് സന്ദീപ് വാര്യര്‍ ഉറപ്പിച്ചു പറയുന്നു. താന്‍ ആ വിവാഹത്തില്‍ പങ്കെടുത്തയാളാണെന്നും അദ്ദേഹം വ്യക്തമാക്കി.
‘മാസങ്ങളോളം അവര്‍ തിരുവനന്തപുരത്ത് ഒരുമിച്ച് ഉണ്ടായിരുന്നു. ഇത് സത്യമാണ്. ഇതെനിക്കറിയാവുന്നതാണ്,’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മാത്രമല്ല, യുവതി ഇപ്പോഴും വിവാഹമോചിതയല്ലെന്നും ഗുരുവായൂരില്‍ വെച്ച് താലികെട്ടിയതാണെന്നും സന്ദീപ് വാര്യര്‍ എടുത്തുപറഞ്ഞു. തനിക്കറിയാവുന്ന സത്യങ്ങള്‍ വെളിപ്പെടുത്തിയില്ലെങ്കില്‍ കുറ്റബോധം വേട്ടയാടുമെന്നതുകൊണ്ടാണ് ഈ തുറന്നുപറച്ചിലെന്നും സന്ദീപ് വാര്യര്‍ ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു. വ്യക്തിപരമായ വെളിപ്പെടുത്തലുകള്‍ നടത്തിയെങ്കിലും, ആരോപണങ്ങളുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് പാര്‍ട്ടി സ്വീകരിച്ചിട്ടുള്ള നിലപാട് തന്നെയാണ് തന്റെയും നിലപാടെന്ന് അദ്ദേഹം വ്യക്തമാക്കി.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:
kerala
പിണറായി സര്‍ക്കാര്‍ ക്രിമിനലുകളെ സംരക്ഷിക്കുന്നു; രാഹുല്‍ വിഷയം സ്വര്‍ണ്ണക്കൊള്ള മറയ്ക്കാന്‍: വി ഡി സതീശന്‍
സംസ്ഥാനത്ത് ക്രിമിനലുകളെയും മോഷ്ടടാക്കളെയും സംരക്ഷിക്കുന്ന സര്‍ക്കാരായി പിണറായി സര്‍ക്കാര്‍ മാറിയെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ ആരോപിച്ചു. 20 വര്‍ഷം തടവിന് ശിക്ഷിച്ച ഒരു ക്രിമിനലിനെ ഇടതുമുന്നണി സ്ഥാനാര്‍ത്ഥിയാക്കിയ നടപടി ഇതിന് തെളിവാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. സര്‍ക്കാരിന്റെ ഈ നിലപാട് കേരളീയ സമൂഹത്തിന് അപമാനകരമാണെന്നും പ്രതിപക്ഷ നേതാവ് കൂട്ടിച്ചേര്‍ത്തു.
രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എക്കെതിരെ ഉയര്‍ന്നുവന്ന വിവാദങ്ങള്‍ വീണ്ടും വീണ്ടും പൊതുരംഗത്ത് സജീവമാക്കുന്നത്, ശബരിമല സ്വര്‍ണ്ണക്കൊള്ള ഉള്‍പ്പടെയുള്ള വിഷയങ്ങളില്‍ നിന്ന് ജനശ്രദ്ധ തിരിക്കാനുള്ള സര്‍ക്കാരിന്റെ ആസൂത്രിത നീക്കമാണെന്നും വി.ഡി. സതീശന്‍ ആരോപിച്ചു. രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ കോണ്‍ഗ്രസ് നേതൃത്വം സ്വീകരിച്ച നടപടികള്‍ എല്ലാവരുമായി കൂടിയാലോചിച്ച ശേഷമാണ് എന്നും, പാര്‍ട്ടിക്ക് ഈ വിഷയത്തില്‍ വ്യക്തമായ നിലപാടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. എന്നാല്‍, സര്‍ക്കാരിന് എതിരെയുള്ള ഗുരുതരമായ മറ്റ് ആരോപണങ്ങളില്‍ നിന്ന് രക്ഷപ്പെടാന്‍ സി.പി.എം. ഈ വിഷയത്തെ ഒരു കെണിയായി ഉപയോഗിക്കുകയാണെന്നും വി ഡി സതീശന്‍ മുന്നറിയിപ്പ് നല്‍കി.
ശബരിമല സ്വര്‍ണ്ണക്കൊള്ള കേസില്‍ സര്‍ക്കാര്‍ പൂര്‍ണ്ണമായും പ്രതിക്കൂട്ടിലാണ്. ഈ വിഷയത്തില്‍ സര്‍ക്കാരിനെതിരെ വിധിയെഴുത്തുണ്ടാകും എന്നും പ്രതിപക്ഷ നേതാവ് ഉറപ്പിച്ചു പറഞ്ഞു. പി.എം. ശ്രീ പദ്ധതിയുമായി ബന്ധപ്പെട്ട് വിദ്യാഭ്യാസമന്ത്രി വി. ശിവന്‍കുട്ടി ഉള്‍പ്പടെയുള്ള മന്ത്രിമാര്‍ കബളിപ്പിക്കപ്പെട്ടെന്നും, മന്ത്രിമാര്‍ക്ക് പോലും കാര്യങ്ങള്‍ വ്യക്തമാകാത്ത രീതിയിലാണ് കാര്യങ്ങള്‍ നടക്കുന്നതെന്നും വി.ഡി. സതീശന്‍ വിമര്‍ശിച്ചു. സത്യം പുറത്തുവരണം എന്നും, മോഷ്ടാക്കളെയും ക്രിമിനലുകളെയും സംരക്ഷിക്കുന്ന സര്‍ക്കാരിന്റെ തനിനിറം ജനങ്ങള്‍ തിരിച്ചറിയണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
kerala
‘ഞാൻ വർഗീയവാദിയാണെന്നാ പറഞ്ഞത്’; എൽഡിഎഫ് സ്‌നാര്‍ത്ഥിക്കെതിരെ പരാതി നൽകി അങ്കണവാടി ഹെൽപ്പർ
ഇടുക്കി: വണ്ണപ്പുറം പഞ്ചായത്ത് 13ാം വാർഡ് എൽഡിഎഫ് സ്ഥാനാർഥി അസഭ്യം പറഞ്ഞതിൽ പരാതിയുമായി മുന്നോട്ട് പോകുമെന്ന് അങ്കണവാടി ഹെൽപ്പർ നബീസ. വലിയ മാനസിക ബുദ്ധിമുട്ടാണ് ഉണ്ടായതെന്നും വിഷയം ഉന്നത ഉദ്യോഗസ്ഥരുടെ ശ്രദ്ധയിൽപ്പെടുത്തിയിട്ടുണ്ടെന്നും നബീസ പറഞ്ഞു. പൊലീസിൽ പരാതി നൽകിയ ശേഷവും സ്ഥാനാർഥി ലിജോ വീണ്ടും അങ്കണവാടിയിലെത്തി അസഭ്യം പറഞ്ഞുവെന്നും നബീസ പറഞ്ഞു.
കഴിഞ്ഞ ദിവസമാണ് ലിജോ അങ്കണവാടി ഹെൽപ്പർക്ക് നേരെ അസഭ്യവർഷവും വർഗീയ പരാമർശവും നടത്തുന്ന വീഡിയോ പുറത്തുവന്നത്. വർഗീയവാദിയാണെന്നും അസഭ്യം പറയുന്നതും വിഡിയോയിലുണ്ടായിരുന്നു.
-
india19 hours ago‘ബിഹാർ തെരഞ്ഞെടുപ്പിൽ വൻ അഴിമതിയും ക്രമക്കേടും’; തെളിവുകൾ പുറത്തുവിട്ട് ധ്രുവ് റാഠി
-
Environment23 hours agoആകാശഗംഗയെക്കാള്‍ നാലിരട്ടി വലുപ്പമുള്ള ഭീമന് നെബുല കണ്ടെത്തി; മലപ്പുറം സ്വദേശിനി ഡോ. രഹന പയ്യശ്ശേരി ശാസ്ത്രലോകത്തെ വിസ്മയിപ്പിച്ചു
-
News3 days agoമുന്‍ പാക് പ്രധാനമന്ത്രി ഇമ്രാന് ഖാന് കൊല്ലപ്പെട്ടെന്ന് അഭ്യൂഹം; പ്രതികരിക്കാതെ ജയില്‍ അധികൃതര്‍
-
india21 hours ago‘ബിജെപിയും തെരഞ്ഞെടുപ്പ് കമ്മീഷനും ചേർന്ന് വോട്ടെടുപ്പിനെ ഹൈജാക്ക് ചെയ്യുന്നു’; എസ്ഐആറിനെതിരെ അഖിലേഷ് യാദവ്
-
india22 hours agoആധാർ ജനന രേഖയായി കണക്കാക്കാനാവില്ല; പുതിയ നടപടിയുമായി മഹാരാഷ്ട്രയും ഉത്തർപ്രദേശും
-
kerala3 days agoആരോഗ്യ പ്രശ്നം; വേടനെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചു
-
kerala2 days agoലേബര്‍ കോഡും പിഎം ശ്രീ പോലെ എല്‍ഡിഎഫിലറിയിക്കാതെ ഒളിച്ചുകടത്തി; വി.ഡി സതീശന്‍
-
kerala2 days agoപാലക്കാട് തെരുവുനായ ആക്രമണത്തില്‍ നാലുവയസ്സുകാരന് ഗുരുതര പരിക്ക്

