Connect with us

Sports

നെയ്മർ രക്ഷകനായി; പരിക്ക് അവഗണിച്ച് ഇറങ്ങിയ കളിയിൽ സാന്റോസിന് തകർപ്പൻ വിജയം

ഗുരുതരമായ മെനിസ്‌കസ് പരിക്കുണ്ടായിട്ടും ഡോക്ടർമാരുടെ നിർദേശം മറികടന്ന് കളത്തിലിറങ്ങിയ നെയ്മർ, ഒരു ഗോളും ഒരു അസിസ്റ്റും നൽകി ടീമിനെ സ്‌പോർട് റെസിഫെക്കെതിരെ 3–0ന്റെ തകർപ്പൻ ജയത്തിലേക്കാണ് എത്തിച്ചത്.

Published

on

ബ്രസീൽ സീരി എ ലീഗിൽ തരംതാഴ്ത്തൽ ഭീഷണി നേരിട്ടിരുന്ന സാന്റോസ് എഫ്സിയെ അതിജീവനത്തിലേക്ക് നയിച്ച് സൂപ്പർതാരം നെയ്മർ വീണ്ടും ‘ഗെയിംചേഞ്ചർ’ ആയി. ഗുരുതരമായ മെനിസ്‌കസ് പരിക്കുണ്ടായിട്ടും ഡോക്ടർമാരുടെ നിർദേശം മറികടന്ന് കളത്തിലിറങ്ങിയ നെയ്മർ, ഒരു ഗോളും ഒരു അസിസ്റ്റും നൽകി ടീമിനെ സ്‌പോർട് റെസിഫെക്കെതിരെ 3–0ന്റെ തകർപ്പൻ ജയത്തിലേക്കാണ് എത്തിച്ചത്.

17-ാം സ്ഥാനത്ത് നിൽക്കുന്ന സാന്റോസിന് ലീഗിൽ ഇനി മൂന്ന് മത്സരങ്ങൾ മാത്രമേ ബാക്കിയുള്ളൂ. തരംതാഴ്ത്തപ്പെടുന്ന ടീമുകളുടെ പട്ടികയിൽനിന്ന് മാറാനായിരുന്നു ജയത്തിന്റെ അടിയന്തര ആവശ്യം. അതോടെ ബാല്യകാല ക്ലബിനെ രക്ഷിക്കാൻ നെയ്മർ തന്നെ മുന്നോട്ട് വന്നു. പുതിയ പരിക്കിനെ തുടർന്ന് സീസണിലെ ശേഷിച്ച മത്സരങ്ങൾ നഷ്ടമാകുമെന്ന റിപ്പോർട്ടുകൾ ഉണ്ടായിരുന്നുവെങ്കിലും താരം ടീമിനുവേണ്ടി മൈതാനത്തിലിറങ്ങുകയായിരുന്നു.

മത്സരത്തിൽ 25-ാം മിനിറ്റിൽ നെയ്മറുടെ ഗോളോടെ സാന്റോസ് ലീഡ് എടുത്തു. 36-ാം മിനിറ്റിൽ ലൂക്കാസ് കലിന്റെ ഓൺഗോളിലൂടെ ലീഡ് ഇരട്ടിയായി. 67-ാം മിനിറ്റിൽ ജാവോ ഷ്മിത്തിന്റെ ഗോളും ചേർന്ന് സാന്റോസ് തകർപ്പൻ വിജയത്തോടെ പോയിന്റ് പട്ടികയിൽ ആശ്വാസകരമായ നിലയിലേക്ക് നീങ്ങി. ഇപ്പോൾ 36 മത്സരങ്ങളിൽ നിന്ന് 41 പോയിന്റുമായി സാന്റോസ് 15-ാം സ്ഥാനത്താണ്. 20 ടീമുകളുള്ള ലീഗിൽ അവസാന നാലു ടീമുകളാണ് തരംതാഴ്ത്തപ്പെടുന്നത്. ശേഷിക്കുന്ന രണ്ടു മത്സരങ്ങളും ടീമിന്റെ ഭാവി നിർണയിക്കുന്നതാകും.

അതേസമയം, നെയ്മറിന്റെ ഫിറ്റ്‌നസിനെ കുറിച്ചുള്ള ആശങ്ക ആരാധകരിൽ തുടരുകയാണ്. ഹാംസ്ട്രിംഗ്, പേശീ പ്രശ്‌നങ്ങൾ തുടങ്ങി 2025ൽ നിരവധി പരിക്കുകൾ നേരിട്ട നെയ്മറിന് ലോകകപ്പിന് മുമ്പ് പൂർണമായും മടങ്ങിവരാൻ ബ്രസീൽ പരിശീലകൻ കാർലോ ആഞ്ചലോട്ടി ആറുമാസത്തെ സമയപരിധി നൽകിയിരുന്നു. ഇപ്പോഴത്തെ പുതിയ പരിക്ക് നെയ്മറിന്റെ വേൾഡ് കപ്പ് സ്വപ്നത്തിന് തിരിച്ചടിയാകുമോ എന്നതാണ് വലിയ ചോദ്യചിഹ്നം.

Sports

ജൂനിയര്‍ ഹോക്കി ലോകകപ്പ്: ഇന്ത്യയ്ക്ക് ഏഴ് ഗോളിന്റെ തകര്‍പ്പന്‍ ജയം

മുന്‍ ഇന്ത്യന്‍ ഗോള്‍കീപ്പറും മലയാളിയുമായ പി.ആര്‍. ശ്രീജേഷാണ് ടീമിന്റെ പരിശീലകന്‍.

Published

on

സാന്റിയാഗോ: ജൂനിയര്‍ ഹോക്കി ലോകകപ്പില്‍ ഇന്ത്യ അതിവ്യക്തമായ ആധിപത്യം സ്ഥാപിച്ചു. ചിലിക്കെതിരായ ആദ്യ മത്സരത്തില്‍ മറുപടിയില്ലാത്ത ഏഴ് ഗോളുകള്‍ക്ക് ഇന്ത്യ വിജയിച്ചു. മുന്‍ ഇന്ത്യന്‍ ഗോള്‍കീപ്പറും മലയാളിയുമായ പി.ആര്‍. ശ്രീജേഷാണ് ടീമിന്റെ പരിശീലകന്‍.

മത്സരത്തിന്റെ ആദ്യ പകുതിയില്‍ തന്നെ ഇന്ത്യ നാല് ഗോളുകള്‍ നേടി മുന്നേറ്റമുറപ്പിച്ചു. രണ്ടാം പകുതിയില്‍ മൂന്ന് ഗോളുകള്‍ കൂടി സ്വന്തമാക്കി വമ്പന്‍ ജയം ഉറപ്പിച്ചു.

റോസണ്‍ കുജുരും ദില്‍രാജ് സിംഗും രണ്ടു ഗോളുകള്‍ വീതം നേടി. അജീത് യാദവ്, അന്‍മോല്‍ ഏക, രോഹിത് എന്നിവരും ഗോള്‍വേട്ടയില്‍ പങ്കാളികളായി.

ഇന്ന് ഇന്ത്യ ഒമാനെതിരെയാണ് രണ്ടാം മത്സരം കളിക്കുക. ഇന്നലെ നടന്ന മറ്റൊരു ബി പൂള്‍ മത്സരത്തില്‍ സ്വിറ്റ്‌സര്‍ലാന്‍ഡ് ഒമാനെ 40 ന് പരാജയപ്പെടുത്തിയിരുന്നു.

വമ്പന്‍ വിജയത്തോടെ മൂന്ന് പോയിന്റുമായി ഇന്ത്യ ബി പൂളില്‍ ഒന്നാം സ്ഥാനത്ത്. സ്വിറ്റ്‌സര്‍ലാന്‍ഡ് രണ്ടാമതും ഒമാന്‍ മൂന്നാമതുമായാണ് നിലനില്‍ക്കുന്നത്.

Continue Reading

Sports

പ്രീമിയര്‍ ലീഗ് പട്ടികയില്‍ ആഴ്സനല്‍ മുന്നില്‍; ചെല്‍സി പിന്നാലെ, കിരീടപ്പോരാട്ടം ചൂടുപിടിക്കുന്നു

മാഞ്ചസ്റ്റര്‍ സിറ്റിയുടെ താളം തെറ്റിയതിനെ തുടര്‍ന്ന് ടേബിളില്‍ മുന്നിലെത്തിയതാണ് ചെല്‍സി എന്ന് എതിരാളികള്‍ പറയുന്നുണ്ടെങ്കിലും, അടുത്തിടെ യുവേഫ ചാമ്പ്യന്‍സ് ലീഗില്‍ ബാഴ്സലോണയെ തകര്‍ത്ത് വിജയം കൊയ്തത് അവരുടെ ശക്തമായ തിരിച്ചുവരവ് വ്യക്തമാക്കുന്നു.

Published

on

ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിലെ പോയിന്റ് പട്ടികയിലെ മുന്നിലെ ഇരുസ്ഥാനങ്ങള്‍ ഇപ്പോള്‍ ആഴ്സനലിന്റെയും ചെല്‍സിയുടെയും കൈവശമാണ്. മാഞ്ചസ്റ്റര്‍ സിറ്റിയുടെ താളം തെറ്റിയതിനെ തുടര്‍ന്ന് ടേബിളില്‍ മുന്നിലെത്തിയതാണ് ചെല്‍സി എന്ന് എതിരാളികള്‍ പറയുന്നുണ്ടെങ്കിലും, അടുത്തിടെ യുവേഫ ചാമ്പ്യന്‍സ് ലീഗില്‍ ബാഴ്സലോണയെ തകര്‍ത്ത് വിജയം കൊയ്തത് അവരുടെ ശക്തമായ തിരിച്ചുവരവ് വ്യക്തമാക്കുന്നു.

എന്നാല്‍ പോയിന്റ് നിലയില്‍ ചെല്‍സിയേക്കാള്‍ ഏറെ മുന്നിലാണ് ആഴ്സനല്‍. ആറു പോയിന്റിന്റെ ലീഡോടെ മുന്നില്‍ നില്‍ക്കുന്ന ഗണ്ണേഴ്‌സ് സ്റ്റാംഫോര്‍ഡ് ബ്രിഡ്ജില്‍ ഈ മേല്‍ക്കോയ്മ നിലനിര്‍ത്തുമോ എന്നത് വലിയ ചര്‍ച്ചയാണ്.

അതേസമയം, കഴിഞ്ഞ ആഴ്ച ആഴ്സനല്‍ കാഴ്ചവെച്ച പ്രകടനങ്ങള്‍ ശ്രദ്ധേയമാണ്. 23-ന് ടോട്ടന്‍ഹാമിനെ 41 നും, തുടര്‍ന്ന് വെറും നാല് ദിവസംക്കുള്ളില്‍ 27-ന് ബയേണ്‍ മ്യൂണിക്കിനെ 31 നും പരാജയപ്പെടുത്തിയതോടെ അവര്‍ മികച്ച ഫോമിലാണ്.

പ്രീമിയര്‍ ലീഗ് കിരീടപ്പോരാട്ടം നിര്‍ണായക ഘട്ടത്തിലെത്തുമ്പോള്‍ ആഴ്സനലും ചെല്‍സിയും തമ്മിലുള്ള അടുത്ത മത്സരം ലീഗ് ഭാവി നിര്‍ണ്ണയിക്കാന്‍ സാധ്യതയുള്ളതായാണ് കായികലോകത്തിന്റെ വിലയിരുത്തല്‍.

Continue Reading

Sports

സഞ്ജുവിനും കേരളത്തിനും നിരാശ; സയ്യിദ് മുഷ്താഖ് അലി ട്രോഫിയില്‍ റെയില്‍വേസിനോട് 32 റണ്‍സ് തോല്‍വി

25 പന്തില്‍ 19 റണ്‍സ് നേടിയ ക്യാപ്റ്റന്‍ സഞ്ജു സാംസണ്‍ ആണ് കേരളത്തിന്റെ ടോപ്പ് സ്‌കോറര്‍.

Published

on

ആലപ്പുഴ: സയ്യിദ് മുഷ്താഖ് അലി ടി20 ട്രോഫിയില്‍ റെയില്‍വേസിനെതിരെ കേരളത്തിന് 32 റണ്‍സിന്റെ നിരാശാജനക തോല്‍വി. 150 റണ്‍സെന്ന വിജയലക്ഷ്യം പിന്തുടര്‍ന്ന കേരളം 20 ഓവറില്‍ 8 വിക്കറ്റ് നഷ്ടത്തില്‍ 117 റണ്‍സില്‍ ഒതുങ്ങി. 25 പന്തില്‍ 19 റണ്‍സ് നേടിയ ക്യാപ്റ്റന്‍ സഞ്ജു സാംസണ്‍ ആണ് കേരളത്തിന്റെ ടോപ്പ് സ്‌കോറര്‍. സല്‍മാന്‍ നിസാര്‍ (18), അഖില്‍ സ്‌കറിയ (15), അങ്കിത് ശര്‍മ്മ (15) എന്നിവര്‍ ചെറിയ സംഭാവന നല്‍കി. റെയില്‍വേസിനായി അടല്‍ ബിഹാരി റായി മൂന്ന് വിക്കറ്റും ശിവം ചൗധരി രണ്ട് വിക്കറ്റും നേടി. മുന്‍പ് ബാറ്റ് ചെയ്ത റെയില്‍വേസ് 20 ഓവറില്‍ 149/8 എന്ന നിലയില്‍ ഇന്നിംഗ്സ് പൂര്‍ത്തിയാക്കി. നവ്നീത് (35), രവി സിംഗ് (25), ശിവം ചൗധരി (24) എന്നിവരാണ് റണ്‍സിന് അടിസ്ഥാനം പാകിയത്. കേരളത്തിനായി ആസിഫ് മൂന്ന് വിക്കറ്റ് വീഴ്ത്തി. ഷറഫുദ്ധീനും അഖില്‍ സ്‌കറിയയും രണ്ട്് വീതം വിക്കറ്റ് നേടി. ഒഡീഷയെ 10 വിക്കറ്റിന് പരാജയപ്പെടുത്തി ടൂര്‍ണമെന്റ് ആരംഭിച്ച കേരളത്തിന് രണ്ടാം മത്സരത്തിലെ ഈ തോല്‍വി തിരിച്ചടിയായി.

 

Continue Reading

Trending