കണ്ണൂര്‍: അഞ്ചരകണ്ടിക്ക് സമീപം അമ്പനാട് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് നേരെ സിപിഎം അക്രമം. മൂന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് മര്‍ദനമേറ്റു. ചക്കരക്കല്‍ ബ്ലോക്ക് കോണ്‍ഗ്രസ് സെക്രട്ടറി ടി.കെ അജീഷ് മുരിങ്ങേരി, അമ്പനാട് സ്വദേശി സുനീഷ്, ഐഎന്‍ടിയുസി മണ്ഡലം പ്രസിഡന്റ് പി ഷാജി എന്നിവരെയാണ് സിപിഎം പ്രവര്‍ത്തകര്‍ മര്‍ദിച്ചത്.

ഇന്നലെ രാത്രിയാണ് സംഭവം. യുഡിഎഫ് സ്ഥാനാര്‍ത്ഥയുടെ പ്രചാരണ ബോര്‍ഡ് സ്ഥാപിക്കുന്നത് സിപിഎം പ്രവര്‍ത്തകര്‍ തടയുകയും, മര്‍ദിക്കുകയുമായിരുന്നു. ഈ പ്രദേശത്ത് യുഡിഎഫ് പ്രചാരണ ബോര്‍ഡ് സ്ഥാപിക്കാന്‍ പാടില്ലെന്ന് പറഞ്ഞ് സിപിഎം പ്രവര്‍ത്തകര്‍ മര്‍ദിക്കുകയായിരുന്നുവെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ പറഞ്ഞു. പരിക്കേറ്റവരെ തലശ്ശേരി ഇന്ദിരാഗാന്ധി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.