main stories
കായംകുളത്ത് അരിതയുടെ പോസ്റ്റര്‍ ഒട്ടിച്ച കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് മര്‍ദനം
സാരമായി പരുക്കേറ്റ നൗഷാദിനെ കായംകുളം താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അക്രമത്തിനു പിന്നില്‍ ഡിവൈഎഫ്ഐ പ്രവര്‍ത്തകരെന്ന് കോണ്‍ഗ്രസ് ആരോപിച്ചു.
കായംകുളം: കായംകുളത്ത് യുഡിഎഫ് സ്ഥാനാര്‍ഥി അരിത ബാബുവിന്റെ പോസ്റ്റര്‍ ഒട്ടിച്ച കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കു മര്‍ദനമേറ്റു. കൃഷ്ണപുരം സ്വദേശികളായ നൗഷാദ്, ഷൈന്‍ എന്നിവര്‍ക്കാണു മര്‍ദനമേറ്റത്. ഇന്നലെ അര്‍ധരാത്രിയോടെ വീടിനു സമീപം പോസ്റ്റര്‍ പതിപ്പിക്കുമ്പോഴാണ് ബൈക്കിലെത്തിയ ചിലര്‍ മര്‍ദിച്ചതെന്ന് ഇവര്‍ പറയുന്നു.
സാരമായി പരുക്കേറ്റ നൗഷാദിനെ കായംകുളം താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അക്രമത്തിനു പിന്നില്‍ ഡിവൈഎഫ്ഐ പ്രവര്‍ത്തകരെന്ന് കോണ്‍ഗ്രസ് ആരോപിച്ചു. പരുക്കേറ്റവരെ സ്ഥാനാര്‍ഥി അരിത ബാബു ആശുപത്രിയിലെത്തി സന്ദര്‍ശിച്ചു.
ഇന്നലെ രാത്രി കണ്ണൂര്‍ അഞ്ചരക്കണ്ടിയിലും യുഡിഎഫ് സ്ഥാനാര്‍ത്ഥിയുടെ പ്രചാരണബോര്‍ഡ് സ്ഥാപിക്കാനെത്തിയ കോണ്‍ഗ്രസ് പ്രവര്‍ത്തകരെ സിപിഎം ഗുണ്ടകള്‍ മര്‍ദിച്ചിരുന്നു. ഈ പ്രദേശത്ത് യുഡിഎഫ് ബോര്‍ഡുകള്‍ സ്ഥാപിക്കരുതെന്ന് പറഞ്ഞായിരുന്നു മര്‍ദനം. മൂന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് അക്രമത്തില്‍ പരിക്കേറ്റിരുന്നു.
main stories
ശൈഖ് ഹസീനക്ക് വധശിക്ഷ; മനുഷ്യരാശിക്കെതിരായ കുറ്റകൃത്യം നടത്തിയെന്ന് ട്രൈബ്യൂണല്‍
ഹസീനയുടെ അഭാവത്തില്‍ മാസങ്ങള്‍ നീണ്ട വിചാരണക്ക് ശേഷമാണ് വിധി.
വിദ്യാര്‍ഥി പ്രക്ഷോഭത്തിനിടെ പ്രതിഷേധക്കാരെ കൂട്ടക്കൊല ചെയ്യാന്‍ നേതൃത്വം നല്കിയെന്നുള്ള കുറ്റത്തിന് മുന്‍ പ്രധാനമന്ത്രി ശൈഖ് ഹസീനക്ക് വധശിക്ഷ വിധിച്ച് ബംഗ്ലാദേശ് അന്താരാഷ്ട്ര ട്രൈബ്യൂണല്‍. ഹസീനയുടെ അഭാവത്തില്‍ മാസങ്ങള്‍ നീണ്ട വിചാരണക്ക് ശേഷമാണ് വിധി. പ്രതിഷേധക്കാരെ കൊല്ലാന്‍ ഉത്തരവിടുകയും ഗുരുതരമായി പരിക്കേല്പിക്കുകയും ചെയ്ത ഹസീന മനുഷ്യ രാശിക്കെതിരായ കുറ്റകൃത്യം നടത്തിയെന്നും കോടതി വിലയിരുത്തി.
2024 ആഗസ്റ്റ് അഞ്ചിന് അധികാരത്തില്‍ നിന്ന് പുറത്താക്കപ്പെട്ടതിനു ശേഷം ഇന്ത്യയില്‍ അഭയം തേടിയിരിക്കുകയാണ് ശൈഖ് ഹസീന. അക്രമത്തിന് പ്രേരിപ്പിക്കല്‍, പ്രതിഷേധക്കാരെ കൊല്ലാന്‍ ഉത്തരവിട്ടു, വിദ്യാര്‍ഥികളുടെ നേതൃത്വത്തിലുള്ള പ്രക്ഷോഭത്തിനിടെ നടന്ന അതിക്രമങ്ങള്‍ തടയുന്നതില്‍ പരാജയപ്പെട്ടു എന്നീ മൂന്ന് കുറ്റങ്ങളില്‍ ഹസീന കുറ്റക്കാരിയാണെന്നാണ് ട്രൈബ്യൂണല്‍ കണ്ടെത്തിയത്.
ബംഗ്ലാദേശ് മുന്‍ ആഭ്യന്തരമന്ത്രി അസദുസ്സമാന്‍ ഖാന് കമാലിനും വധശിക്ഷ വിധിച്ചിട്ടുണ്ട്. എന്നാല്‍ കുറ്റകൃത്യത്തില്‍ പങ്കാളിയാണെന്ന് കണ്ടെത്തിയ മുന്‍ പൊലീസ് മേധാവി ചൗധരി അബ്ദുല്ല അല്‍ മാമൂന് അഞ്ചു വര്‍ഷത്തെ തടവ് ശിക്ഷയാണ് ലഭിച്ചത്. ഹസീനക്കെതിരായ പ്രധാന സാക്ഷിയായ ചൗധരി കോടതിക്കു മുമ്പില്‍ മാപ്പുപറയുകയും ചെയ്തിരുന്നു.
വിദ്യാര്‍ഥി പ്രക്ഷോഭം അടിച്ചമര്‍ത്തുന്നതിനിടെ ശൈഖ് ഹസീന ഗുരുതര കുറ്റകൃത്യം നടത്തിയതായി അന്താരാഷ്ട്ര കുറ്റകൃത്യ ട്രൈബ്യൂണല്‍ നേരത്തേ വിധിച്ചിരുന്നു. ഈ വര്‍ഷം ആഗസ്റ്റ് മൂന്നിനാണ് ഹസീനയെ വിചാരണ ചെയ്യാന്‍ പ്രത്യേക ട്രൈബ്യൂണല്‍ അനുമതി നല്‍കിയത്. അധികാരം ഉപയോഗിച്ച് ഹസീന മാനവരാശിക്ക് എതിരായ അക്രമം നടത്തിയെന്നാണ് ട്രൈബ്യൂണല്‍ കണ്ടെത്തിയത്. വിദ്യാര്‍ഥികള്‍ക്കെതിരായ വെടിവെപ്പിനെ കുറിച്ച് ഹസീനക്ക് അറിവുണ്ടായിരുന്നുവെന്നും കോടതി ചൂണ്ടിക്കാട്ടി. 2024 ജൂലൈ 15 മുതല്‍ ആഗസ്റ്റ് 15 വരെ നീണ്ട പ്രക്ഷോഭത്തില്‍ 1400ഓളം പേര് കൊല്ലപ്പെട്ടെന്നാണ് യു.എന്‍ കണക്ക്.
ഹസീനക്കെതിരെ അഞ്ച് കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്. കൊലപാതകം, കൊലപാതകശ്രമം, നിരായുധരായ വിദ്യാര്‍ഥി പ്രതിഷേധക്കാര്‍ക്കെതിരെ പീഡനം, മാരക ബലപ്രയോഗം, മാരകായുധങ്ങള്‍, ഹെലികോപ്റ്ററുകള്‍, ഡ്രോണുകള്‍ എന്നിവ വിന്യസിക്കാന്‍ ഉത്തരവുകള്‍ പുറപ്പെടുവിക്കല്‍, രംഗ്പൂരിലും ധാക്കയിലും നടന്ന ചില കൊലപാതകങ്ങള്‍ എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു.
kerala
ടി പി വധക്കേസ്;പ്രതി ജ്യോതിബാബുവിന് ജാമ്യം നല്‍കാനാകില്ല: സുപ്രീംകോടതി
കൊലപാതക കേസ് ആയതുകൊണ്ട് വിചാരണക്കോടതിയിലെ രേഖകള്‍ പരിശോധിക്കണമെന്ന് കോടതി വ്യക്തമാക്കി.
ടി പി ചന്ദ്രശേഖരന് വധക്കേസ് പ്രതി ജ്യോതി ബാബുവിന് എളുപ്പത്തില്‍ ജാമ്യം നല്കാന് സാധിക്കില്ലെന്ന് സുപ്രീംകോടതി. കൊലപാതക കേസ് ആയതുകൊണ്ട് വിചാരണക്കോടതിയിലെ രേഖകള്‍ പരിശോധിക്കണമെന്ന് കോടതി വ്യക്തമാക്കി. രേഖകള്‍ പരിശോധിച്ച ശേഷം ജാമ്യാപേക്ഷയില്‍ തീരുമാനമെടുക്കാമെന്നും കോടതി അറിയിച്ചു. ആവശ്യമായ നടപടി സ്വീകരിക്കാന്‍ രജിസ്ട്രാര്‍ക്ക് സുപ്രീംകോടതി നിര്‍ദ്ദേശം നല്കി. ഡയാലിസിസിന് വിധേയനാകണമെന്നും വിദഗ്ധ ചികിത്സ ആവശ്യമാണെന്നുമായിരുന്നു ജ്യോതി ബാബുവിന്റെ വാദം.
ടി പി ചന്ദ്രശേഖരന്റെ ഭാര്യ കെ കെ രമ എംഎല്‍എയും ജാമ്യം നല്‍കുന്നതിനെ എതിര്‍ത്തു. ജ്യോതിബാബുവിന് ജാമ്യം നല്‍കുന്നത് അപകടകരമെന്ന് വ്യക്തമാക്കി കെ കെ രമ സുപ്രീം കോടതിയില്‍ സത്യവാങ്മൂലം നല്‍കിയിരുന്നു.
kerala
പാലത്തായി പീഡനക്കേസ്; ബിജെപി നേതാവ് കെ പത്മരാജന് മരണം വരെ ജീവപര്യന്തം
പാലത്തായി പീഡനക്കേസില്‍ ബിജെപി നേതാവും അധ്യാപകനുമായ ബിജെപി നേതാവ് കെ പത്മരാജന് മരണം വരെ ജീവപര്യന്തം തടവും ഒരു ലക്ഷം രൂപ പിഴയും ശിക്ഷ.
കണ്ണൂര്‍: പാലത്തായി പീഡനക്കേസില്‍ ബിജെപി നേതാവും അധ്യാപകനുമായ ബിജെപി നേതാവ് കെ പത്മരാജന് മരണം വരെ ജീവപര്യന്തം തടവും ഒരു ലക്ഷം രൂപ പിഴയും ശിക്ഷ. പോക്സോ വകുപ്പുകള്‍ പ്രകാരം 40 വര്‍ഷവും ഒരു രൂപ പിഴയും പ്രതിക്കെതിരെ ചുമത്തിയിട്ടുണ്ട്.
തലശ്ശേരി പോക്സോ അതിവേഗ കോടതിയുടേതാണ് വിധി. കഴിഞ്ഞ ദിവസം കെ പത്മരാജന് കുറ്റക്കാരനെന്ന് കോടതി കണ്ടെത്തിയിരുന്നു. പ്രതിക്കെതിരെ ബലാത്സംഗം, പോക്സോ കുറ്റങ്ങള്‍ തെളിഞ്ഞെന്നും കോടതി വ്യക്തമാക്കിയിരുന്നു.
തൃപ്രങ്ങോട്ടൂര്‍ പഞ്ചായത്ത് പ്രസിഡന്റായിരുന്ന അധ്യാപകന് പത്മരാജന് നാലാം ക്ലാസുകാരിയെ പീഡിപ്പിച്ചുവെന്നായിരുന്നു പരാതി. 2020 ജനുവരിക്കും ഫെബ്രുവരിക്കുമിടയിലാണ് കേസിനാസ്പദമായ സംഭവം. 2020 മാര്‍ച്ച് 17നാണ് യുപി സ്കൂള്‍ അധ്യാപകനായ പത്മരാജന് പീഡിപ്പിച്ചുവെന്ന് പത്തുവയസുകാരി ചൈല്‍ഡ് ലൈനില്‍ പരാതി നല്‍കിയത്. ലോക്ക് ഉള്ളതും ഇല്ലാത്തതുമായ ശുചിമുറികളില്‍ വെച്ച് തന്നെ പീഡനത്തിനിരയാക്കി എന്നായിരുന്നു പെണ്‍കുട്ടിയുടെ മൊഴി.
-
india16 hours agoമദീനയിലെ ബസ് അപകടം; മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് അഞ്ച് ലക്ഷം വീതം ധനസഹായം നല്‍കുമെന്ന് തെലങ്കാന സര്‍ക്കാര്‍
-
GULF1 day agoമക്കമദീന ഹൈവേയില്‍ ഭീകരാപകടം: ഉംറ ബസ് കത്തി, 40 പേര് മരിച്ചു
-
News17 hours agoകമാൽ വരദൂരിൻ്റെ 50 ഫുട്ബോൾ കഥകൾ പ്രകാശിതമായി
-
india3 days agoമുഹമ്മദ് അഖ്ലാഖ് കേസിലെ പ്രതികള്‍ക്കെതിരായ കേസ് പിന്‍വലിക്കാന്‍ യു.പി. സര്‍ക്കാര്‍ നീക്കം തുടങ്ങി
-
kerala3 days ago500 രൂപയുടെ കള്ളനോട്ടുകളുമായി വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെ അഞ്ചുപേര്‍ അറസ്റ്റില്‍
-
kerala3 days agoതദ്ദേശ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ അവഗണിക്കപ്പെട്ടതില്‍ മനംനൊന്ത് ആര്‍എസ്എസ് പ്രവര്ത്തകന് ആത്മഹത്യ ചെയ്തു
-
india2 days agoബീഹാർ തിരഞ്ഞെടുപ്പ് പോസ്റ്റൽ ബാലറ്റ് ഫലം: MGB 142, NDA 98; എന്തുകൊണ്ടാണ് ഇത് ഇവിഎമ്മിന് എതിരായിരിക്കുന്നത്?
-
kerala3 days agoസഹപ്രവര്‍ത്തകയെ പീഡിപ്പിക്കാന്‍ ശ്രമിച്ച പൊലീസ് അസോസിയേഷന് നേതാവിനെതിരെ കേസ്

