കോഴിക്കോട്: കോഴിക്കോട് പേരാമ്പ്രയില്‍ മുസ് ലിം ലീഗ് പ്രവര്‍ത്തകന്റെ വീടിന് നേരെ ബോംബെറിഞ്ഞു. ആക്രമണത്തില്‍ വീടിന്റെ ജനല്‍ ചില്ലുകള്‍ തകര്‍ന്നു. പി.സി ഇബ്രാഹീമിന്റെ പൈതോത്ത് റോഡിലെ വീടിന് നേരെയാണ് ആക്രമണമുണ്ടായത്. രാത്രി ഒന്നരയോടെയായിരുന്നു ആക്രമണം.

തദ്ദേശ തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് വന്‍ അക്രമമാണ് സിപിഎം ക്രിമിനലുകള്‍ പേരാമ്പ്രയില്‍ അഴിച്ചുവിടുന്നത്. തെരഞ്ഞെടുപ്പ് ദിവസം രാത്രി ലീഗ്-കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ വീടുകള്‍ തെരഞ്ഞുപിടിച്ച് ആക്രമിച്ച സിപിഎം പ്രവര്‍ത്തകര്‍ നിരവധി യുഡിഎഫി പ്രവര്‍ത്തകരെ മര്‍ദിച്ചിരുന്നു.

വിഷയത്തില്‍ സിപിഎം അനുകൂല സമീപനമാണ് പൊലീസ് സ്വീകരിക്കുന്നത്. യുഡിഎഫ് പ്രവര്‍ത്തകരെ ആക്രമിച്ചവരെ പിടികൂടണമെന്ന് ആവശ്യപ്പെട്ട് പൊലീസ് സ്റ്റേഷനിലെത്തിയ യുഡിഎഫ് നേതാക്കളെ പൊലീസ് സ്റ്റേഷന്‍ ആക്രമിച്ചു എന്ന കുറ്റം ചുമത്തി അറസ്റ്റ് ചെയ്ത് ജയിലിലടക്കുകയാണ് പൊലീസ് ചെയ്തത്.