Connect with us

india

കോവിഡ് മാനദണ്ഡങ്ങള്‍ കാറ്റില്‍ പറത്തി വിമാനത്തിനുള്ളില്‍ കല്ല്യാണം

Published

on

 

മധുര: കോവിഡ് പശ്ചാത്തലത്തില്‍ തമിഴ്‌നാട്ടില്‍ വിവാഹങ്ങള്‍ നടത്തുന്നതിന് കടുത്തനിയന്ത്രണമേര്‍പ്പെടുത്തിയിരിക്കുന്നതിനിടയില്‍ വിമാനത്തിനുളളില്‍ വിവാഹം നടത്തി മധുരയിലെ ദമ്പതികള്‍. മധുരയില്‍ നിന്നുളള രാകേഷ്, ദക്ഷിണ എന്നിവരാണ് ആകാശയാത്രക്കിടയില്‍ കുടുംബാംഗങ്ങളുടേയും ബന്ധുക്കളുടേയും സാന്നിധ്യത്തില്‍ വിവാഹിതരായത്. സംഭവം വിവാദമായതോടെ വിമാനവിവാഹത്തെ കുറിച്ച് തങ്ങള്‍ക്ക് അറിവുണ്ടായിരുന്നില്ലെന്ന് വിമാനത്താവള അധികൃതര്‍ വ്യക്തമാക്കി.

മധുരയില്‍ നിന്ന് ബംഗളുരുവിലേക്കാണ് സ്‌പൈസ് ജെറ്റിന്റെ ചാര്‍ട്ടേഡ് വിമാനം ബുക്ക് ചെയ്തിരുന്നത്. വിമാനത്തില്‍ വധൂവരന്മാരെ കൂടാതെ കുടുംബാംഗങ്ങളും ബന്ധുക്കളും ഉള്‍പ്പടെ 160 പേര്‍ ഉണ്ടായിരുന്നു. വധൂവരന്മാരുടെ വേഷത്തില്‍ തന്നെയായിരുന്നു രാകേഷും ദക്ഷിണയും. യാത്രാമധ്യേ വിമാനത്തില്‍ വെച്ച് രാകേഷ് ദക്ഷിണയുടെ കഴുത്തില്‍ താലി ചാര്‍ത്തുന്ന വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായത്. വരനും വധുവിനും ചുറ്റുമായി ബന്ധുക്കളായ സ്ത്രീകളും ക്യാമറാമാന്‍മാരും നില്‍ക്കുന്നത് കാണാം.

കോവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ചുകൊണ്ട് നടന്ന വിവാഹത്തില്‍ പലരും മാസ്‌ക് ധരിക്കുകയോ സാമൂഹിക അകലം പാലിക്കുകയോ ചെയ്തിട്ടില്ല. കോവിഡ് പശ്ചാത്തലത്തില്‍ വിവാഹത്തില്‍ പങ്കെടുക്കുന്നവരുടെ എണ്ണം 50 ആയി തമിഴ്‌നാട് സര്‍ക്കാര്‍ നിജപ്പെടുത്തിയിരുന്നു. ഇതിനിടയിലാണ് മാനദണ്ഡങ്ങള്‍ ലംഘിച്ചുകൊണ്ട് വിവാഹം നടന്നിരിക്കുന്നത്. ‘സ്‌പൈസ്‌ജെറ്റിന്റെ ചാര്‍ട്ടേഡ് ഫ്‌ളൈറ്റ് കഴിഞ്ഞ ദിവസമാണ് മധുരയില്‍ നിന്ന് ബുക്ക് ചെയ്യുന്നത്.

എയര്‍പോര്‍ട്ട് അധികൃതര്‍ ആകാശത്ത് വെച്ച് നടക്കുന്ന വിവാഹത്തെ കുറിച്ച് അറിവുണ്ടായിരുന്നില്ല.’ എയര്‍പോര്‍ട്ട് ഡയറക്ടര്‍ പറഞ്ഞു.
സംഭവം വിവാദമായതോടെ ഡയറക്ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

ജമ്മു കശ്മീരിൻ്റെ പ്രത്യേക പദവി; സുപ്രീംകോടതി വിധി തിങ്കളാഴ്ച

2019 ഓ​ഗസ്റ്റിലാണ് പ്രത്യേക പദവി റദ്ദാക്കിയത്.

Published

on

ജമ്മു കാശ്‌മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയ കേന്ദ്രസർക്കാർ നടപടിക്കെതിരെ സമർപ്പിച്ച പൊതുതാത്പര്യ ഹർജികളിൽ സുപ്രീംകോടതി തിങ്കളാഴ്ച വിധി പറയും. അഞ്ചംഗ ഭരണഘടനാ ബെഞ്ച് ആണ് വിധി പറയുക. 2019 ഓ​ഗസ്റ്റിലാണ് പ്രത്യേക പദവി റദ്ദാക്കിയത്.

ഭരണഘടനയിലെ അനുച്ഛേദം 370 റദ്ദാക്കുകയും ,​ ജമ്മു കാശ്മീരിനെ മൂന്ന് കേന്ദ്രഭരണപ്രദേശങ്ങളാക്കി വിഭജിക്കുകയും ചെയ്ത നടപടി ജനങ്ങളുമായി കൂടിയാലോചിക്കാതെയാണെന്ന് ഹർജിക്കാർ ചൂണ്ടിക്കാട്ടിയിരുന്നു. ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ്, ജസ്റ്റിസുമാരായ സഞ്ജയ് കിഷൻ കൗൾ, സഞ്ജീവ് ഖന്ന, ബി.ആർ. ഗവായ്, സൂര്യകാന്ത് എന്നിവരടങ്ങിയ അഞ്ചംഗ ഭരണഘടന ബെഞ്ചാണ് വാദം കേട്ടത്.

20 ലേറെ പരാതികളാണ് വിഷയത്തിൽ സമർപ്പിക്കപ്പെട്ടിട്ടുള്ളത്. 370ാം വകുപ്പ് റദ്ദാക്കിയത് കശ്മീരിൽ മുമ്പെങ്ങുമില്ലാത്ത വിധം സമാധാനവും സുസ്ഥിതിയും തിരിച്ചെത്തിച്ചെന്നും കല്ലെറിയലും സ്കൂൾ അടച്ചുപൂട്ടലും ഇപ്പോൾ സംഭവിക്കാറില്ലെന്നും കേന്ദ്രം സത്യവാങ്മൂലം നൽകിയിരുന്നു. എന്നാൽ, വകുപ്പ് റദ്ദാക്കിയ ശേഷമുള്ള സംഭവങ്ങളാണ് പുതിയ സത്യവാങ്മൂലത്തിലുള്ളതെന്നും ഭരണഘടന വിരുദ്ധമാണോ എന്ന വിഷയവുമായി അതിന് ബന്ധമില്ലെന്നും കോടതി ചൂണ്ടിക്കാട്ടിയിരുന്നു.

എന്താണ് ആർട്ടിക്കിൾ 370?

ഭരണഘടനപ്രകാരം കാശ്മീരിന് പ്രത്യേക പദവി നൽകുന്നതാണ് അനുച്ഛേദം 370. ഭരണഘടനയുടെ 21-ാം വിഭാഗത്തിലാണ് ജമ്മു കാശ്മീരിന് പ്രത്യേക പദവി നൽകിക്കൊണ്ടുള്ള ഈ വകുപ്പ് നിലകൊള്ളുന്നത്. “താൽക്കാലികവും, മാറ്റം വരാവുന്നതും, പ്രത്യേക നിബന്ധനയുള്ളതുമായതാണ്” ഈ അനുച്ഛേദം. മറ്റ് സംസ്ഥാനങ്ങളുമായി ബന്ധപ്പെട്ട എല്ലാ വകുപ്പുകളും നിയമങ്ങളും ജമ്മു കാശ്മീരിന്റെ കാര്യത്തിൽ നിലനിൽക്കുന്നതല്ലെന്ന് ഈ വകുപ്പ് വ്യക്തമാക്കുന്നു. ആർട്ടിക്കിൾ 370 കേന്ദ്രസർക്കാർ റദ്ദാക്കിയതോടെ ജമ്മുകാശ്മീരിന് പ്രത്യേക പദവി ഇല്ലാതായി.

Continue Reading

Film

നാനിയുടെ പുതിയ പുതിയ ചിത്രം ഹായ് നാണ്ണായിലെ പുതിയൊരു ഗാനം പുറത്തുവിട്ടു

ഗാനങ്ങള്‍ക്കും ഏറെ പ്രാധാന്യമുള്ള ഒരു ചിത്രമാണ് ഹായ് നാണ്ണാ.

Published

on

നാനി നായകനായി എത്തുന്ന പുതിയ ചിത്രമാണ് ‘ഹായ് നാണ്ണാ’. മൃണാള്‍ താക്കൂറാണ് നായികയായി എത്തുന്നത്. ഗാനങ്ങള്‍ക്കും ഏറെ പ്രാധാന്യമുള്ള ഒരു ചിത്രമാണ് ഹായ് നാണ്ണാ. നാനി നായകനായ പാന്‍ ഇന്ത്യന്‍ ചിത്രമായ ഹായ് നാണ്ണായിലെ പുതിയൊരു ഗാനം പുറത്തുവിട്ടിരിക്കുകയാണ്.

വരികള്‍ എഴുതിയിരിക്കുന്നത് കൃഷ്ണ കാന്താണ്. ഹിഷാം അബ്ദുള്‍ വഹാബാണ് സംഗീത സംവിധാനം നിര്‍വഹിച്ച് ഗാനം ആലപിച്ചിരിക്കുന്നത്. സാനു ജോണ്‍ വര്‍ഗീസ് ഐഎസ്സി ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിക്കുന്നു.

ഷൊര്യു ഹായ് നാണ്ണാ തിരക്കഥയെഴുതി സംവിധാനം ചെയ്യുമ്പോള്‍ ജയറാമും ഒരു പ്രധാന വേഷത്തിലുണ്ട്. നാനിയും മൃണാള്‍ താക്കൂറും ഒന്നിക്കുന്ന ചിത്രം മോഹന്‍ ചെറുകുറി, ഡോ. വിജേന്ദ്ര റെഡ്ഡി. മൂര്‍ത്തി കെ എസ് എന്നിവരാണ് വൈര എന്റര്‍ടെയിന്‍മെന്റസിന്റെ ബാനറില്‍ നിര്‍വഹിക്കുന്നത്. നാനിയുടേതായി ‘ദസറ’ എന്ന ചിത്രമാണ് ഒടുവില്‍ പ്രദര്‍ശനത്തിന് എത്തിയത്.

Continue Reading

crime

അഭിഭാഷകനെ ഓടിച്ചിട്ട് വെട്ടിക്കൊന്നു

കർണാടകയിലെ കലബുറഗിയിലാണ് സംഭവം.

Published

on

അഭിഭാഷകനെ പട്ടാപ്പകൽ ഓടിച്ചിട്ട് വെട്ടിക്കൊന്നു. കോടതിയിലേക്ക് പോവുകയായിരുന്ന അഭിഭാഷകനെ അക്രമിസംഘം വെട്ടിയും കല്ല് കൊണ്ട് തലയ്ക്കടിച്ചുമാണ് കൊലപ്പെടുത്തിയത്. കർണാടകയിലെ കലബുറഗിയിലാണ് സംഭവം.

കൊലപാതകത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. ആയുധധാരികളിൽ നിന്ന് പ്രാണരക്ഷാർത്ഥം അഭിഭാഷകൻ ഓടുന്നത് ദൃശ്യങ്ങളിൽ വ്യക്തമാണ്. പൊലീസിൽ നിന്ന് ലഭിക്കുന്ന വിവരങ്ങൾ പ്രകാരം, കൊലയാളി സംഘം അര കിലോമീറ്ററോളം പിന്തുടർന്ന ശേഷം അഭിഭാഷകനെ വെട്ടി വീഴ്ത്തുകയായിരുന്നു.

തുടർന്ന് കല്ലുകൊണ്ട് തലയ്കടിക്കുകയും ചെയ്തു. മരിച്ചയാളെ കുറിച്ച് കൂടുതൽ വിവരങ്ങൾ ലഭ്യമല്ല. ഭൂമി തർക്കവുമായി ബന്ധപ്പെട്ടുള്ള പഴയ വൈരാഗ്യമാണ് കൊലപാതകത്തിന് പിന്നിലെന്നാണ് പൊലീസ് സംശയിക്കുന്നത്. യൂണിവേഴ്സിറ്റി സ്റ്റേഷൻ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Continue Reading

Trending