ന്യൂഡല്‍ഹി: കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 4,03,738 കോവിഡ് കേസുകള്‍ രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തു. രാജ്യത്തെ ആകെ കോവിഡ് രോഗികളുടെ എണ്ണം 2,22,96,414 ആയി. കഴിഞ്ഞ ദിവസം 4,092 മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. രാജ്യത്തെ ആകെ കോവിഡ് മരണം 2,42,3625 ആയി. 37,36,648 സജീവ രോഗികളാണ് രാജ്യത്തുള്ളത്. ഇന്നലെ 3,86,44 പേര്‍ രാജ്യത്ത് രോഗമുക്തി നേടിയതോടെ ആകെ രോഗമുക്തരുടെ എണ്ണം 1,83,17,404 അയി ഉയര്‍ന്നു.