ഡല്‍ഹി: രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണം 25 ലക്ഷം കടന്നു. ആകെ രോഗ ബാധിതര്‍ 25, 26, 192 ആയി. 24 മണിക്കൂറിനുള്ളില്‍ 65,002 പേര്‍ക്ക് കൂടി രോഗം ബാധിച്ചു. 24 മണിക്കൂറിനിടെ 996 പേരാണ് മരിച്ചത്. ഇതോടെ രാജ്യത്ത് കോവിഡ് ബാധിതരായി മരിച്ചവരുടെ എണ്ണം 49,036 ആയി. ലോകത്ത് പ്രതിദിന കോവിഡ് ബാധിതര്‍ ഏറ്റവും കൂടുതല്‍ ഇപ്പോള്‍ ഇന്ത്യയിലാണ്.

പ്രതിദിന രോഗ ബാധയില്‍ ബ്രസീലിനെയും അമേരിക്കയെയും ഇന്ത്യ മറികടന്നിരുന്നു. എട്ടു ദിവസം കൊണ്ടാണ് ഇന്ത്യയില്‍ അഞ്ചു ലക്ഷം രോഗികളുണ്ടായത്. മഹാരാഷ്ട്രയില്‍ ഇന്നലെ രോഗം സ്ഥിരീകരിച്ചത് 12,608 പേര്‍ക്ക്. കര്‍ണാടകയില്‍ ഇന്നലെ 7,908 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. തമിഴ്‌നാട്ടില്‍ 5890 പേരാണ് ഇന്നലെ മാത്രം രോഗ ബാധിതര്‍.

പ്രതിദിന സാമ്പിള്‍ പരിശോധന എട്ടു ലക്ഷത്തിനു മുകളില്‍ ആണ് എന്നാണു ഐസിഎംആര്‍ വ്യക്തമാക്കുന്നത്. അതേ സമയം എഴുപതു ശതമാനത്തിനു മുകളില്‍ ആണ് രാജ്യത്തെ രോഗമുക്തി നിരക്ക്.