Connect with us

kerala

നാളെ മുതല്‍ സംസ്ഥാനത്ത് കടുത്ത നിയന്ത്രണം

അവശ്യവസ്തുക്കള്‍ വില്‍ക്കുന്ന കടകള്‍ക്ക് മാത്രമാണ് പ്രവര്‍ത്തിക്കാന്‍ അനുമതി.

Published

on

സംസ്ഥാനത്ത് കോവിഡ് കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തല്‍ നാളെ മുതല്‍ കര്‍ശനിയന്ത്രണങ്ങള്‍ഏര്‍പ്പെടുത്തും. അവശ്യവസ്തുക്കള്‍ വില്‍ക്കുന്ന കടകള്‍ക്ക് മാത്രമാണ് പ്രവര്‍ത്തിക്കാന്‍ അനുമതി.

 

നിയന്ത്രണങ്ങള്‍ ഇങ്ങനെ.

അനാവശ്യമായി ആരെയും വീടിനു പുറത്തിറങ്ങാന്‍ അനുവദിക്കില്ല. അടഞ്ഞ സ്ഥലങ്ങളില്‍ കൂട്ടം കൂടാന്‍ അനുവദിക്കില്ല.

അത്യാവശ്യമല്ലാത്ത യാത്രകള്‍ അനുവദിക്കില്ല
പാല്‍, പച്ചക്കറി, പലവ്യഞ്ജനം, മീന്‍, മാംസം എന്നിവ വില്‍ക്കുന്ന കടകള്‍ തുറക്കാം.

ആശുപത്രികള്‍, മാധ്യമ സ്ഥാപനങ്ങള്‍, ടെലികോം, ഐടി, പാല്‍, പത്രവിതരണം, ജലവിതരണം, വൈദ്യുതി എന്നിവയുമായി ബന്ധപ്പെട്ട സ്ഥാപനങ്ങള്‍ക്കു  പ്രവര്‍ത്തിക്കാം.

കോവിഡ് വാക്‌സിനേഷന്‍ കേന്ദ്രങ്ങള്‍ക്കു തടസ്സമില്ല.?വിവാഹ, സംസ്‌കാര ചടങ്ങുകളില്‍ പങ്കെടുക്കുന്നതിനു കര്‍ശന നിയന്ത്രണങ്ങള്‍.
ഹോട്ടലുകള്‍ക്കും റസ്റ്ററന്റുകള്‍ക്കും ഹോം ഡെലിവറി മാത്രം.

തുണിക്കടകള്‍, ജ്വല്ലറികള്‍, ബാര്‍ബര്‍ ഷോപ്പുകള്‍ തുടങ്ങിയവ തുറക്കില്ല.
ഓട്ടോ, ടാക്‌സി, ചരക്ക് വാഹനങ്ങള്‍ അത്യാവശ്യത്തിനു മാത്രം.

സ്വകാര്യ സ്ഥാപനങ്ങളില്‍ ജോലിക്കു പോകുന്നവര്‍ തിരിച്ചറിയല്‍ കാര്‍ഡ്

കാണിക്കണം.കമ്പനികള്‍ക്കും വ്യവസായ സ്ഥാപനങ്ങള്‍ക്കും തുറക്കാം. ജീവനക്കാര്‍ തിരിച്ചറിയല്‍ കാര്‍ഡ് കാണിക്കണം.

 

india

‘ക്രൈസ്തവരോട് കടുത്ത വിവേചനം’; സര്‍ക്കാര്‍ നിലപാടില്‍ വേദനയെന്ന് അതിരൂപത

ഹൈക്കോടതി വിധി നടപ്പാക്കാന്‍ സംസ്ഥാന സര്‍ക്കാരും  തയ്യാറാകണമെന്നും സഭ ആവശ്യപ്പെട്ടു.

Published

on

ന്യൂനപക്ഷ ക്ഷേമപദ്ധതികളില്‍ ക്രൈസ്തവരോടുള്ളത്  നിതീകരിക്കാനാകാത്ത വിവേചനമെന്ന് തൃശൂര്‍ അതിരൂപത. ഭരണഘടന ഉറപ്പുനല്‍കുന്ന അവകാശങ്ങള്‍ ഉറപ്പാക്കാന്‍ കേന്ദ്രസര്‍ക്കാരും ഹൈക്കോടതി വിധി നടപ്പാക്കാന്‍ സംസ്ഥാന സര്‍ക്കാരും  തയ്യാറാകണമെന്നും സഭ ആവശ്യപ്പെട്ടു.

സര്‍ക്കാരിന്‍റെ നിലപാടില്‍ വേദനയും ഉത്കണ്ഠയും അമര്‍ഷവുമുണ്ടെന്നും അതിരൂപത വ്യക്തമാക്കി. അതിരൂപത സമുദായ ജാഗ്രതാ സമ്മേളനത്തിലാണ് പ്രമേയം അവതരിപ്പിച്ചത്.

Continue Reading

crime

ശമ്പളം നല്‍കാത്ത ദേഷ്യത്തില്‍ യുവാവ് ജോലി ചെയ്തിരുന്ന സ്ഥാപനം തല്ലിത്തകര്‍ത്തു

കോഴിക്കോട് ആശോകപുരം കൊട്ടാരം ക്രോസ് റോഡിലുള്ള അഡോണിസ് ബ്യൂട്ടി പാര്‍ലറിലാണ് അതിക്രമം നടന്നത്.

Published

on

ശമ്പളം നല്‍കാത്ത ദേഷ്യത്തില്‍ യുവാവ് ജോലി ചെയ്തിരുന്ന സ്ഥാപനം തല്ലിത്തകര്‍ത്തു. കോഴിക്കോട് ആശോകപുരം കൊട്ടാരം ക്രോസ് റോഡിലുള്ള അഡോണിസ് ബ്യൂട്ടി പാര്‍ലറിലാണ് അതിക്രമം നടന്നത്. ഈ സ്ഥാപനത്തില്‍ ജോലി ചെയ്തിരുന്ന കൊല്ലം അഞ്ചല്‍ സ്വദേശിയായ അനില്‍ ഭവനില്‍ കെ അനില്‍ കുമാറി (26) നെയാണ് നടക്കാവ് പൊലീസ് അറസ്റ്റ് ചെയ്തത്.

കഴിഞ്ഞ 22 നാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. അര്‍ദ്ധ രാത്രിയോടെ ബ്യൂട്ടിപാര്‍ലറില്‍ എത്തിയ അനില്‍ കുമാര്‍ സ്ഥാപനത്തിന്റെ ഗ്ലാസ് ഡോര്‍ ഉള്‍പ്പെടെ അടിച്ചു തകര്‍ക്കുകയും ഇവിടെയുണ്ടായിരുന്ന വിലകൂടിയ രണ്ട് മൊബൈല്‍ ഫോണുകളും ആറായിരം രൂപയും കവരുകയായിരുന്നു. പരാതി ലഭിച്ചതിനെ തുടര്‍ന്ന് നടക്കാവ് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

ഫിംഗര്‍പ്രിന്റ് ബ്യൂറോയും സയന്റിഫിക് വിദഗ്ധരും സ്ഥലത്ത് പരിശോധന നടത്തിയിരുന്നു. സി സി ടി വി ദൃശ്യങ്ങളും മൊബൈൽ ഫോണ്‍ കേന്ദ്രീകരിച്ചും നടത്തിയ അന്വേഷണത്തിലാണ് പ്രതിയെക്കുറിച്ചുള്ള സൂചനകള്‍ ലഭിച്ചത്. അനില്‍ കുമാര്‍ രാമനാട്ടുകര ഭാഗത്തുണ്ടെന്ന് മനസ്സിലാക്കിയ പൊലീസ് സംഘം ഇവിടെ ഒരു സ്വകാര്യ ലോഡ്ജില്‍ ഒളിച്ചു കഴിയുകയായിരുന്ന പ്രതിയെ ഇവിടെ വെച്ച് അറസ്റ്റ് ചെയ്യുകയായിരുന്നു.

നടക്കാവ് ഇന്‍സ്‌പെക്ടര്‍ ജിജോയുടെ മേല്‍നോട്ടത്തില്‍ സബ് ഇന്‍സ്‌പെക്ടര്‍മാരായ ബിനു മോഹന്‍, സി വി രാമചന്ദ്രന്‍, ജയരാജന്‍, സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍ എം വി ശ്രീകാന്ത് എന്നിവരുള്‍പ്പെട്ട സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കോഴിക്കോട് ജുഡീഷ്യല്‍ ഫസ്റ്റ്ക്ലാസ് മജിസ്‌ട്രേറ്റ് കോടതി നാലില്‍ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.

Continue Reading

kerala

കേരളത്തില്‍ നിന്ന് ഹജിന് 1561 പേര്‍ക്ക് കൂടി അവസരം

ഹജ്ജ്‌ വെയിറ്റിംങ് ലിസ്റ്റിലെ ഒന്നുമുതല്‍ 1561 വരേയുള്ളവര്‍ക്കാണ് അവസരം ലഭിക്കുക.

Published

on

കേരളത്തില്‍ നിന്ന് സംസ്ഥാന ഹജ്ജ്‌ കമ്മറ്റിക്ക് കീഴില്‍ ഹജ്ജിന്‌
പോകാനായി 1561 പേര്‍ക്ക് കൂടി അവസരം.ഇതോടെ കേരളത്തില്‍ നിന്ന് ഹജ്ജിന്‌ അവസരം ലഭിച്ചവരുടെ എണ്ണം 18,323 ആയി. ഹജ്ജ്‌ വെയിറ്റിംങ് ലിസ്റ്റിലെ ഒന്നുമുതല്‍ 1561 വരേയുള്ളവര്‍ക്കാണ് അവസരം ലഭിക്കുക.

സംസ്ഥാനത്ത് 8008 പേരാണ് വെയ്റ്റിംങ് ലിസ്റ്റിലുള്ളത്.1561 പേര്‍ക്ക് കൂടി അവസരം ലഭിച്ചതോടെ വെയ്റ്റിംങ് ലിസ്റ്റില്‍ 6447 പേരാണുണ്ടാവുക. കേരളം ഉള്‍പ്പടെ 11 സംസ്ഥാനങ്ങള്‍ക്കായി 10,136 സീറ്റുകളാണ് ആദ്യഘട്ടത്തില്‍ തന്നെ അധിക സീറ്റ് വീതം വെച്ചത്. മറ്റു സംസ്ഥാനങ്ങളില്‍ ഹജ്ജിന് അവസരം ലഭിച്ചിട്ടും യാത്ര റദ്ദാക്കിയ ഒഴിവുള്ള സീറ്റുകളാണിത്.

11 സംസ്ഥാനങ്ങളില്‍ കൂടുതല്‍ സീറ്റ് ലഭിച്ചത് മഹാരാഷ്ട്രക്കാണ്. 2499 സീറ്റുകളാണ് മഹാരാഷ്ട്രക്ക് ലഭിച്ചത്.1594 സീറ്റുകള്‍ ലഭിച്ച ഗുജറാത്താണ് രണ്ടാം സ്ഥാനത്തുള്ളത്.1561 സീറ്റുള്ള കേരളം മൂന്നാം സ്ഥാനത്താണ്.1380 സീറ്റുകള്‍ ലഭിച്ച കര്‍ണാടകയാണ് നാലാം സ്ഥാനത്ത്. തെലുങ്കാന (1316), തമഴ്‌നാട് (633), മധ്യപ്രദേശ് 558, ദില്ലി (440), മണിപ്പൂര്‍ (50), ഛത്തീസ്ഖഡ്(82), ഹരിയാന(23) സീറ്റുകളുമാണ് ലഭിച്ചത്.

അവസരം ലഭിച്ചവര്‍ മാര്‍ച്ച് 10നുള്ളില്‍ രണ്ടു ഗഡുക്കളുടെ പണം ഒന്നിച്ച് 2,51,800 രൂപ ഇതിന്റെ പേ-ഇന്‍ സ്ലിപ്പും,പാസ്‌പോര്‍ട്ട് ഉള്‍പ്പടെയുള്ള മറ്റു രേഖകളും മാര്‍ച്ച് 15നകം സമര്‍പ്പിക്കണം.

Continue Reading

Trending