മുംബൈ: വാക്‌സിന്‍ ഡോസുകള്‍ തീര്‍ന്നതിനെ തുടര്‍ന്ന് മുംബൈയില്‍ 26 കോവിഡ് വാക്‌സിന്‍ കേന്ദ്രങ്ങള്‍ അടച്ചുപൂട്ടി. സത്താര ജില്ലയില്‍ വാക്‌സിന്‍ ഡോസുകള്‍ പൂര്‍ണമായും തീര്‍ന്നതായി അധികൃതര്‍ വ്യക്തമാക്കി.

മഹാരാഷ്ട്രയില്‍ വാക്‌സിന്‍ തീര്‍ന്നു കൊണ്ടിരിക്കുകയാണെന്നും മൂന്നു ദിവസത്തേക്കുള്ളത് മാത്രമേ ശേഷിക്കുന്നുള്ളൂ എന്നും മഹാരാഷ്ട്ര ആരോഗ്യ മന്ത്രി രാജേഷ് തോപെ പറഞ്ഞിരുന്നു. വാക്‌സിന്‍ തീര്‍ന്ന സാഹചര്യത്തില്‍ കേന്ദ്രങ്ങള്‍ അടച്ചുപൂട്ടുക മാത്രമേ മാര്‍ഗ്ഗമുള്ളൂ എന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.

മഹാരാഷ്ട്രയ്ക്ക് ആവശ്യമായ വാക്‌സിന്‍ ലഭ്യമാക്കാത്ത കേന്ദ്രസര്‍ക്കാര്‍ നടപടിയെയും ആരോഗ്യ മന്ത്രി വിമര്‍ശിച്ചിരുന്നു. മഹാരാഷ്ട്രയെ അപേക്ഷിച്ച് പകുതി ജനസംഖ്യയുള്ള ഗുജറാത്തിന് ഒരു കോടി വാക്‌സിന്‍ നല്‍കി. എന്നാല്‍ മഹാരാഷ്ട്രയ്ക്ക് ലഭിച്ചത് 1,04,000 വാക്‌സിന്‍ ഡോസുകള്‍ മാത്രമാണെന്നും അദ്ദേഹം പറഞ്ഞിരുന്നു.