ബീജിങ്:പുതിയ കൊറോണ വൈറസുകളുടെ സാന്നിധ്യം വവ്വാലുകളില്‍ കണ്ടെത്തിയെന്ന് ചൈനീസ് ഗവേഷകര്‍. കോവിഡ്-19 പരത്തുന്ന വൈറസിന് സമാനമായ റിനോളോഫസ് പസിലസ് എന്ന വിഭാഗത്തില്‍ ഉള്‍പ്പെട്ട വൈറസുകളും വവ്വാലുകളില്‍ കണ്ടെത്തിയ കൊറോണ വൈറസ് കൂട്ടത്തില്‍ ഉള്‍പ്പെടുന്നുവെന്നാണ് ഗവേഷകരുടെ അവകാശവാദം. ഇതുവരെ ഗവേഷകര്‍ തിരിച്ചറിഞ്ഞതില്‍ ജനിതക ഘടന പ്രകാരം കോവിഡ്-19 പരത്തുന്ന കൊറോണ വൈറസിനോട് ഏറ്റവും കൂടുതല്‍ സാമ്യമുള്ള രണ്ടാമത്തെ വൈറസാണ് റിനോളോഫസ് പസിലസ്.

ചൈനയിലെ ഷാഡോങ് സര്‍വകലാശാലയിലെ ഗവേഷക വിദ്യാര്‍ഥികളാണ് ഗവേഷണത്തിന് പിന്നില്‍. മെയ് 2019 മുതല്‍ നവംബര്‍ 2020വരെ നീണ്ടുനിന്ന പഠന റിപ്പോര്‍ട്ടുകളാണ് ഇവര്‍ പുറത്തുവിട്ടത്.

തെക്കുപടിഞ്ഞാറല്‍ ചൈനയിലെ യുന്നാന്‍ പ്രവിശ്യയിലെ വന മേഖലയില്‍ നിന്നുള്ള വവ്വാലുകളെയാണ് പഠനത്തിനായി വിധേയമാക്കിയത്.