ന്യൂഡല്‍ഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 24,492 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 131 മരണങ്ങളും പുതുതായി റിപ്പോര്‍ട്ട് ചെയ്തു. അതേ സമയം കഴിഞ്ഞ 24 മണിക്കൂറിനിടെ 20,191 പേര്‍ രോഗമുക്തരായിട്ടുണ്ട്.

ഇതോടെ രാജ്യത്താകെ കോവിഡ് ബാധിച്ചവരുടെ എണ്ണം 11,409,831 ആയി. 1,58,856 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തു. രാജ്യത്തെ രോഗമുക്തി നിരക്ക് 96.68 ശതമാനമായി.

അതിനിടെ രാജ്യത്ത് കോവിഡ് വാക്‌സിന്‍ സ്വീകരിച്ചവരുടെ എണ്ണം മൂന്നേകാല്‍ കോടി കടന്നു.