Connect with us

kerala

സംസ്ഥാനത്ത് ഇന്ന് 5490 പേര്‍ക്ക് കോവിഡ്

യു.കെ.യില്‍ നിന്നും വന്ന് പോസിറ്റീവായി തുടര്‍പരിശോധനയ്ക്കായി എന്‍ഐവി പൂനെയിലേക്ക് അയച്ചിരുന്ന 3 പേരില്‍ ജനിതക മാറ്റം വന്ന വൈറസ് സ്ഥിരീകരിച്ചു

Published

on

സംസ്ഥാനത്ത് ഇന്ന് 5490 പേര്ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 712, എറണാകുളം 659, കോഴിക്കോട് 582, പത്തനംതിട്ട 579, കൊല്ലം 463, കോട്ടയം 459, തൃശൂര് 446, ആലപ്പുഴ 347, തിരുവനന്തപുരം 295, കണ്ണൂര് 235, വയനാട് 229, പാലക്കാട് 210, ഇടുക്കി 202, കാസര്ഗോഡ് 72 എന്നിങ്ങനേയാണ് ജില്ലകളില് ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.
യു.കെ.യില് നിന്നും വന്ന് പോസിറ്റീവായി തുടര്പരിശോധനയ്ക്കായി എന്ഐവി പൂനെയിലേക്ക് അയച്ചിരുന്ന 3 പേരില് ജനിതക മാറ്റം വന്ന വൈറസ് സ്ഥിരീകരിച്ചു. കണ്ണൂര് ജില്ലയിലെ 25, 27 വയസുള്ള രണ്ടുപേര്ക്കും പത്തനംതിട്ട ജില്ലയിലെ 52 വയസുള്ള ഒരാള്ക്കുമാണ് ജനിതക മാറ്റം വന്ന വൈറസ് സ്ഥിരീകരിച്ചത്. ഇവരെല്ലാം പുരുഷന്മാരാണ്. ഇതോടെ ആകെ 9 പേരിലാണ് ജനിതക വകഭേദം വന്ന വൈറസിനെ കണ്ടെത്തിയത്.
യു.കെ.യില് നിന്നും വന്ന ആര്ക്കും തന്നെ കഴിഞ്ഞ 24 മണിക്കൂറിനകം കോവിഡ്-19 സ്ഥിരീകരിച്ചിരിച്ചിട്ടില്ല. അടുത്തിടെ യു.കെ.യില് നിന്നും വന്ന 56 പേര്ക്കാണ് ഇതുവരെ കോവിഡ്-19 സ്ഥിരീകരിച്ചത്. ഇവരുടെ സാമ്പിളുകള് തുടര്പരിശോധനക്കായി എന്ഐവി പൂനെയിലേക്ക് അയച്ചിട്ടുണ്ട്.
കഴിഞ്ഞ 24 മണിക്കൂറിനിടെ 67,712 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 8.11 ആണ്. റുട്ടീന് സാമ്പിള്, സെന്റിനല് സാമ്പിള്, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്., ആര്.ടി. എല്.എ.എം.പി., ആന്റിജന് പരിശോധന എന്നിവ ഉള്പ്പെടെ ഇതുവരെ ആകെ 86,88,585 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്.
കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 19 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 3392 ആയി. ഇത് കൂടാതെ ഉണ്ടായ മരണങ്ങള് എന്ഐവി ആലപ്പുഴയിലെ പരിശോധനയ്ക്ക് ശേഷം സ്ഥിരീകരിക്കുന്നതാണ്.
ഇന്ന് രോഗം സ്ഥിരീകരിച്ചവരില് 92 പേര് സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 4911 പേര്ക്ക് സമ്പര്ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 435 പേരുടെ സമ്പര്ക്ക ഉറവിടം വ്യക്തമല്ല. മലപ്പുറം 681, എറണാകുളം 605, കോഴിക്കോട് 549, പത്തനംതിട്ട 490, കൊല്ലം 454, കോട്ടയം 418, തൃശൂര് 432, ആലപ്പുഴ 343, തിരുവനന്തപുരം 203, കണ്ണൂര് 192, വയനാട് 217, പാലക്കാട് 82, ഇടുക്കി 179, കാസര്ഗോഡ് 66 എന്നിങ്ങനേയാണ് സമ്പര്ക്കത്തിലൂടെ രോഗം ബാധിച്ചത്.
52 ആരോഗ്യ പ്രവര്ത്തകര്ക്കാണ് രോഗം ബാധിച്ചത്. കോഴിക്കോട് 14, പത്തനംതിട്ട 9, കണ്ണൂര് 7, തൃശൂര് 5, എറണാകുളം, വയനാട് 4 വീതം, കൊല്ലം, ഇടുക്കി, പാലക്കാട് 2 വീതം, തിരുവനന്തപുരം, മലപ്പുറം, കാസര്ഗോഡ് 1 വീതം ആരോഗ്യ പ്രവര്ത്തകര്ക്കാണ് ഇന്ന് രോഗം ബാധിച്ചത്.
രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 4337 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. തിരുവനന്തപുരം 296, കൊല്ലം 263, പത്തനംതിട്ട 317, ആലപ്പുഴ 485, കോട്ടയം 429, ഇടുക്കി 41, എറണാകുളം 599, തൃശൂര് 402, പാലക്കാട് 194, മലപ്പുറം 395, കോഴിക്കോട് 482, വയനാട് 171, കണ്ണൂര് 195, കാസര്ഗോഡ് 68 എന്നിങ്ങനേയാണ് പരിശോധനാ ഫലം ഇന്ന് നെഗറ്റീവായത്. ഇതോടെ 66,503 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 7,61,154 പേര് ഇതുവരെ കോവിഡില് നിന്നും മുക്തി നേടി.
സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 2,01,293 പേരാണ് ഇപ്പോള് നിരീക്ഷണത്തിലുള്ളത്. ഇവരില് 1,90,389 പേര് വീട്/ഇന്സ്റ്റിറ്റിയൂഷണല് ക്വാറന്റൈനിലും 10,904 പേര് ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 1821 പേരെയാണ് ഇന്ന് ആശുപത്രിയില് പ്രവേശിപ്പിച്ചത്.
ഇന്ന് 6 പുതിയ ഹോട്ട് സ്‌പോട്ടുകളാണുള്ളത്. കോട്ടയം ജില്ലയിലെ ഏറ്റുമാനൂര് മുന്സിപ്പാലിറ്റി (കണ്ടെന്മെന്റ് സോണ് വാര്ഡ് 9, 32), വെച്ചൂര് (1), കാഞ്ഞിരപ്പള്ളി (4), ഉദ്യാനപുരം (2), തിരുവനന്തപുരം ജില്ലയിലെ അരുവിക്കര (സബ് വാര്ഡ് 15), ആലപ്പുഴ ജില്ലയിലെ കരുവാറ്റ (സബ് വാര്ഡ് 5) എന്നിവയാണ് പുതിയ ഹോട്ട് സ്‌പോട്ടുകള്.
ഇന്ന് 13 പ്രദേശങ്ങളെ ഹോട്ട് സ്‌പോട്ടില് നിന്നും ഒഴിവാക്കി. ഇതോടെ നിലവില് ആകെ 420 ഹോട്ട് സ്‌പോട്ടുകളാണുള്ളത്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

ഇ പി ജയരാജന്റെ വൈദേകത്തിലും ഇഡി; കള്ളപ്പണ ആരോപണത്തില്‍ കേസെടുത്തു, 3 പേര്‍ക്കെതിരെ അന്വേഷണം

വൈദേകം കേസില്‍ മധ്യവേനലവധി കഴിഞ്ഞ് ഹൈക്കോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിക്കണമെന്നിരിക്കെയാണ് റിസോര്‍ട്ടിനെതിരെ ഇഡി അന്വേഷണമാരംഭിച്ചത്.

Published

on

എല്‍ഡിഎഫ് കണ്‍വീനര്‍ ഇ പി ജയരാജന്റെ ഭാര്യയ്ക്കും മകനും പങ്കാളിത്തമുള്ള വൈദേകം റിസോര്‍ട്ടിനെതിരെ അന്വേഷണമാരംഭിച്ച് ഇഡി. കേസില്‍ കൈവശമുള്ള വിവരങ്ങള്‍ ഹാജരാക്കാന്‍ പരാതിക്കാരനായ എം ആര്‍ അജയന് ഇഡി നോട്ടീസ് അയച്ചു. വിദേശനിക്ഷേപം സ്വീകരിച്ചതില്‍ ഫെമ ചട്ടലംഘനം നടന്നോയെന്നാണ് പരിശോധിക്കുന്നത്.

വൈദേകം കേസില്‍ മധ്യവേനലവധി കഴിഞ്ഞ് ഹൈക്കോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിക്കണമെന്നിരിക്കെയാണ് റിസോര്‍ട്ടിനെതിരെ ഇഡി അന്വേഷണമാരംഭിച്ചത്. കേസില്‍ കൈവശമുള്ള വിവരങ്ങള്‍ ഹാജരാക്കാന്‍ പരാതിക്കാരനായ എം ആര്‍ അജയന് ഈ മാസം 12ന് ഇഡി നോട്ടീസ് അയച്ചു. പരാതിക്കാരന്‍ ആരോപണമുന്നയിച്ച എം.സി.രമേശ് കുമാര്‍, പന്തന്റവിടെ മുഹമ്മദ് അഷ്‌റഫ്, കെ.പി.രമേശ്കുമാര്‍ എന്നിവരുമായി ബന്ധപ്പെട്ട രേഖകള്‍ ഹാജരാക്കാനാണ് നിര്‍ദേശം.

പന്തന്റവിടെ മുഹമ്മദ് അഷ്‌റഫ് എന്നയാള്‍ നടത്തിയ വിദേശ നിക്ഷേപത്തിലാണ് അന്വേഷണം നടക്കുന്നത്. വിദേശനിക്ഷേപം സ്വീകരിച്ചതില്‍ ഫെമ ചട്ടലംഘനം നടന്നോയെന്നാണ് പരിശോധിക്കുന്നത്. അസിസ്റ്റന്റ് ഡയറക്ടര്‍ എസ്.ജി.കവിത്കറിനാണ് കേസിന്റെ അന്വേഷണ ചുമതല.

നേരത്തെ കണ്ണൂരിലെ വൈദേകം റിസോര്‍ട്ടുമായി ബന്ധപ്പെട്ട് കേസെടുത്തിട്ടില്ലെന്ന് ഇഡി ഹൈക്കോടതിയെ അറിയിച്ചിരുന്നു.ഷെഡ്യൂള്‍ഡ് ഒഫന്‍സ് ഇല്ലാത്തതിനാലാണ് റിസോര്‍ട്ടിന് എതിരായ പരാതിയില്‍ കേസെടുക്കാത്തതെന്നും ഇഡി വ്യക്തമാക്കുകയുണ്ടായി. പിന്നാലെ ഇക്കാര്യം സത്യവാങ്മൂലമായി നല്‍കാന്‍ ഹൈക്കോടതി ആവശ്യപ്പെട്ടിരുന്നു.

Continue Reading

kerala

വി.ഡി സതീശനെതിരെ വ്യാജ പ്രചരണം; ഡി.ജി.പിക്ക് പരാതി നല്‍കി

സി.പി.എം സമൂഹമാധ്യമ ഹാന്‍ഡിലുകളിലെ നുണ പ്രചരണത്തിനെതിരെ സംസ്ഥാന പൊലീസ് മേധാവിക്ക് പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ ഓഫീസ് പരാതി നല്‍കി.

Published

on

‘ദുബായില്‍ ഉണ്ടായ പ്രളയം മനുഷ്യനിര്‍മിത ദുരന്തമെന്ന് കോണ്‍ഗ്രസ് നേതാവ് വി.ഡി.സതീശന്‍.’- എന്ന തലക്കെട്ടില്‍ സി.പി.എം സമൂഹമാധ്യമ ഹാന്‍ഡിലുകളിലെ നുണ പ്രചരണത്തിനെതിരെ സംസ്ഥാന പൊലീസ് മേധാവിക്ക് പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ ഓഫീസ് പരാതി നല്‍കി.

കേരളത്തിലെ പ്രളയം സംബന്ധിച്ച ഓണ്‍ലൈന്‍ വാര്‍ത്ത എഡിറ്റ് ചെയ്താണ് നെല്യൂ@n311yu എന്ന X (Twitter) അക്കൗണ്ടില്‍ നിന്നും വ്യാജ നിര്‍മ്മിതി പോസ്റ്റ് ചെയ്തിരിക്കുന്നത്. വ്യാജ പ്രചരണം നടത്തിയ ഈ അക്കൗണ്ടിന്റെ ഉടമയെ കണ്ടെത്തി കര്‍ശന നിയമനടപടി സ്വീകരിക്കണമെന്നും പ്രതിപക്ഷ നേതാവിന്റെ പ്രൈവറ്റ് സെക്രട്ടറി നല്‍കിയ പരാതിയില്‍ ആവശ്യപ്പെട്ടു.

 

Continue Reading

kerala

പാനൂര്‍ സ്‌ഫോടനക്കേസ്; മൂന്ന് പേര്‍ കൂടി അറസ്റ്റില്‍

സ്ഫോടനത്തിന് എവിടെ നിന്ന് വെടിമരുന്ന് ലഭിച്ചെന്ന പൊലീസ് പരിശോധനക്കിടെ വടകര മടപ്പള്ളിയില്‍ നിന്ന് വെടിമരുന്ന് പിടിച്ചെടുത്തിരുന്നു.

Published

on

കണ്ണൂരിലെ പാനൂര്‍ ബോംബ് സ്ഫോടന കേസില്‍ മൂന്ന് പേര്‍ കൂടി അറസ്റ്റിലായി. കതിരൂര്‍ സ്വദേശികളായ സജിലേഷ്, ജിജോഷ്, വടകര സ്വദേശി ബാബു എന്നിവരാണ് അറസ്റ്റിലായത്. സജിലേഷ് ആര്‍എസ്എസ് നേതാവ് കതിരൂര്‍ മനോജ് വധക്കേസിലെ പ്രതിയാണ്. സ്ഫോടനത്തിന് എവിടെ നിന്ന് വെടിമരുന്ന് ലഭിച്ചെന്ന പൊലീസ് പരിശോധനക്കിടെ വടകര മടപ്പള്ളിയില്‍ നിന്ന് വെടിമരുന്ന് പിടിച്ചെടുത്തിരുന്നു.

വടകരയില്‍ നിന്ന് പാനൂരില്‍ ബോംബ് നിര്‍മിക്കാന്‍ വെടിമരുന്ന് എത്തിച്ച സംഭവത്തിലാണ് വടകര സ്വദേശി ബാബു അറസ്റ്റിലായത്. ഇയാളെ ചോദ്യം ചെയ്തതിലൂടെയാണ് മറ്റു രണ്ടുപേരെ കൂടി പൊലീസ് പിടികൂടുന്നത്. മൂന്ന് കിലോ വെടിമരുന്നാണ് മടപ്പള്ളിയില്‍ നിന്ന് കണ്ടെടുത്തത്. കണ്ണൂര്‍, കോഴിക്കോട് ജില്ലകളിലെ അതിര്‍ത്തി പ്രദേശങ്ങളില്‍ പൊലീസ്, ബോംബ് സ്‌ക്വാഡ് എന്നിവരുടെ നേതൃത്വത്തില്‍ പരിശോധന തുടരുകയാണ്.

പാനൂരില്‍ നിര്‍മാണത്തിനിടെയായിരുന്നു ബോംബ് പൊട്ടിത്തെറിച്ച് ഒരാള്‍ മരണപ്പെട്ടത്. തുടര്‍ന്ന് പൊലീസ് പ്രദേശത്ത് നടത്തിയ പരിശോധനയില്‍ കൂടുതല്‍ സ്റ്റീല്‍ ബോംബുകളടക്കം കണ്ടെത്തിയിരുന്നു. ഇതേതുടര്‍ന്നാണ് തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ കോഴിക്കോട് ജില്ലയുടെ അതിര്‍ത്തി പ്രദേശത്തും ബോംബ് സക്വാഡിന്റെ നേതൃത്വത്തില്‍ പരിശോധന വ്യാപകമാക്കാന്‍ പൊലീസ് തീരുമാനിച്ചത്.

ബോംബ് നിർമാണത്തിന്‍റെ മുഖ്യസൂത്രധാരൻ ഉൾപ്പെടെ ഒമ്പത് പേരെ പൊലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. മുഖ്യ ആസൂത്രകൻ കുന്നോത്ത്പറമ്പ് ഡി.വൈ.എഫ്.ഐ യൂനിറ്റ് സെക്രട്ടറി മീത്തലെ കുന്നോത്ത്പറമ്പ് തങ്കേശ പുരയിൽ ഷാജിൽ (27), കരിയാവുള്ളതിൽ ചാലി അക്ഷയ് (27), ഡി.വൈ.എഫ്.ഐ മീത്തലെ കുന്നോത്തുപറമ്പ് യൂനിറ്റ് സെക്രട്ടറി അമൽ ബാബു (28), മുളിയാത്തോട്ടെ സി.പി.എം പ്രവർത്തകൻ കരിപ്പന കാട്ടിൽ മിഥുൻ (31), ചെറുപ്പറമ്പ് അടുങ്കുടിയവയലിൽ അടുപ്പുകൂട്ടിയപറമ്പത്ത് ഷബിൻലാൽ (27), സെൻട്രൽ കുന്നോത്തുപറമ്പിലെ കിഴക്കയിൽ അതുൽ (30), ചെണ്ടയാട് പാടാന്റതാഴ ഉറപ്പുള്ളകണ്ടിയിൽ അരുൺ (29), കുന്നോത്തുപറമ്പ് ചിറക്കരാണ്ടിമ്മൽ സായൂജ് (24) അടക്കമുള്ളവരാണ് അറസ്റ്റിലായത്.

ഏപ്രിൽ അഞ്ചിനാണ് കുന്നോത്തുപറമ്പ് മുളിയാത്തോട്ടിൽ നിർമാണത്തിലിരിക്കുന്ന വീട്ടിൽ ബോംബ് നിർമിക്കുന്നതിനിടെ പൊട്ടിത്തെറിച്ച് സി.പി.എം അനു​ഭാവിയായ കൈവേലിക്കൽ എലിക്കൊത്തീന്റവിട കാട്ടീന്റവിട ഷെറിൻ കൊല്ലപ്പെട്ടത്. മൂന്നു പേർക്കു പരിക്കേറ്റു. മുളിയാത്തോടിലെ വലിയപറമ്പത്ത് വിനീഷ് (39), മീത്തലെ കുന്നോത്തുപറമ്പ് ചിറക്കരാണ്ടീമ്മൽ വിനോദ് (39), സെൻട്രൽ കുന്നോത്തുപറമ്പിലെ കല്ലായീന്റവിട അശ്വന്ത് (28) എന്നിവർക്കാണു പരിക്കേറ്റത്.

Continue Reading

Trending