രാജ്യത്ത് കോവിഡ് വ്യാപനം രൂക്ഷമാവുന്നത് കണക്കിലെടുത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി ഉന്നത തല യോഗം വിളിച്ചു. വാക്‌സിന്‍ വിതരണവും ച4ച്ച ചെയ്തു. കേന്ദ്ര കാബിനറ്റ് സെക്രട്ടറി രാജീവ് ഗൗബ, പ്രധാനമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി പി.കെ മിശ്ര, ആരോഗ്യ സെക്രട്ടറി ഡോ. വിനോദ് പോള്‍ എന്നിവരാണ് യോഗത്തില്‍ പങ്കെടുത്തത്.

രാജ്യത്ത് ഇന്നലെ 93,249 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. സെപ്റ്റംബറിന് ശേഷമുള്ള ഏറ്റവും വലിയ പ്രതിദിന വര്‍ധനയാണിത്. 60,048 പേരാണ് ഇന്നലെ രോഗമുക്തി നേടിയിരിക്കുന്നത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 513 പേര്‍ കൊറോണ വൈറസ് ബാധ മൂലം മരണപ്പെടുകയുണ്ടായി.