തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് മൂന്ന് ജില്ലകളില്‍ ആയിരത്തിലേറെ കോവിഡ് രോഗബാധ സ്ഥിരീകരിച്ചു. മലപ്പുറം ജില്ലയിലാണ് ഏറ്റവും കൂടുതല്‍ രോഗികളുള്ളത്. 1451 പേരാണ് മലപ്പുറത്ത് ഇന്ന് രോഗം ബാധിച്ചവര്‍. എറണാകുളത്ത് 1228 പേര്‍ക്കും കോഴിക്കോട് 1219 പേര്‍ക്കും കോവിഡ് ബാധിച്ചു. മലപ്പുറത്ത് 1332 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. എറണാകുളത്ത് 1032 പേര്‍ക്കും കോഴിക്കോട് 1128 പേര്‍ക്കും സമ്പര്‍ക്കം വഴി തന്നെയാണ് രോഗം വന്നത്.

തൃശൂര്‍ 960, തിരുവനന്തപുരം 797, കൊല്ലം 712, പാലക്കാട് 640, ആലപ്പുഴ 619, കോട്ടയം 417, കണ്ണൂര്‍ 413, പത്തനംതിട്ട 378, കാസര്‍ഗോഡ് 242, വയനാട് 148, ഇടുക്കി 123 എന്നിങ്ങനേയാണ് ബാക്കിയുള്ള ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.

രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 8924 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 46 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും 155 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതാണ്. 8216 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 821 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല.