gulf

ഒമാനില്‍ ഇന്ന് 607 പേര്‍ക്ക് കോവിഡ്; 15 പേര്‍ മരിച്ചു

By web desk 1

September 28, 2020

മസ്‌കറ്റ്: ഒമാനില്‍ ഇന്ന് 607 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 15 കോവിഡ് മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തു. 433 പേര്‍ക്കാണ് ഇന്ന് രോഗം സുഖപ്പെട്ടത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 74 കോവിഡ് രോഗകളെ രാജ്യത്തെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു.

ഇതോടെ രാജ്യത്ത് ആകെ 98,057 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതില്‍ 88,234 പേര്‍ക്കും കോവിഡ് ഭേദമായി. 89.9 ശതമാനമാണ് ഒമാനിലെ രോഗമുക്തി നിരക്ക്.

കോവിഡ് ബാധിച്ച് രാജ്യത്താകെ 924 പേരാണ് ഇതുവരെ മരണപ്പെട്ടത്. 536 പേര്‍ നിലവില്‍ ചികിത്സയില്‍ കഴിയുന്നുണ്ട്. ഇതില്‍ 201 പേര്‍ തീവ്രപരിചരണ വിഭാഗത്തില്‍ കഴിയുന്നു.