റിയാദ്: സഊദി അറേബ്യയില്‍ ഇന്ന് 305 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 16 പേര്‍ മരിച്ചു. 357 പേര്‍ക്ക് രോഗം ഭേദമായി. ഇതോടെ രാജ്യത്ത് ആകെ കോവിഡ് ബാധിച്ചവരുടെ എണ്ണം 3,53,255 ആയി. രോഗമുക്തരുടെ ആകെ എണ്ണം 3,40,304 ആയി ഉയര്‍ന്നു. ആകെ മരണസംഖ്യ 5657 ആണ്.

7294 പേരാണ് ചികിത്സയില്‍ കഴിയുന്നത്. ഇതില്‍ 810 പേരുടെ നില ഗുരുതരമാണ്. ഇവര്‍ തീവ്രപരിചരണ വിഭാഗത്തിലാണ്. അതേ സമയം രാജ്യത്തെ കോവിഡ് മുക്തി നിരക്ക് 96.4 ശതമാനമായി ഉയര്‍ന്നു. മരണനിരക്ക് 1.6 ശതമാനമായി തുടരുന്നു.

24 മണിക്കൂറിനിടെ രാജ്യത്ത് കോവിഡ് റിപ്പോര്‍ട്ട് ചെയ്ത ഇടങ്ങള്‍: റിയാദ് 57, യാംബു 47, മദീന 23, ബല്‍ജുറഷി 13, ജിദ്ദ 12, മക്ക 12, ബുറൈദ 10, ഹുഫൂഫ് 9, ദഹ്‌റാന്‍ 8, അല്‍റസ് 7, ദമ്മാം 6, ഖുറയാത് അല്‍ഊല 6, ഹാഇല്‍ 6, മുബറസ് 5.