അബുദാബി: യുഎഇയില്‍ ഇന്ന് 3,552 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ പത്ത് മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തതായി ആരോഗ്യ പ്രതിരോധ മന്ത്രാലയം അറിയിച്ചു. അതേസമയം ചികിത്സയിലായിരുന്ന 3,945 പേര്‍ രോഗമുക്തരായിട്ടുണ്ട്.

കഴിഞ്ഞ 24 മണിക്കൂറിനിടെ നടത്തിയ 170,694 കോവിഡ് പരിശോധനകളില്‍ നിന്നാണ് പുതിയ രോഗികളെ കണ്ടെത്തിയത്. ഇതുവരെ 2.42 കോടി കൊവിഡ് പരിശോധനകള്‍ യുഎഇയില്‍ നടത്തിയിട്ടുണ്ട്.

ഇന്നുവരെയുള്ള കണക്കുകള്‍ പ്രകാരം 2,70,810 പേര്‍ക്കാണ് യുഎഇയില്‍ കൊവിഡ് സ്ഥിരീകരിച്ചിട്ടുള്ളത്. ഇവരില്‍ 2,43,267 പേരും രോഗമുക്തരായി. 776 കൊവിഡ് മരണങ്ങളാണ് ഇതുവരെ സംഭവിച്ചത്. നിലവില്‍ രാജ്യത്ത് 26,767 കൊവിഡ് രോഗികളുണ്ട്.