അബുദാബി: യുഎഇയില്‍ പുതുതായി 1205 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ രോഗം ബാധിച്ച് നാല് പേരുടെ മരണവും റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ രാജ്യത്ത് ആകെ കോവിഡ് ബാധിച്ച് മരിച്ചവര്‍ 552 ആയെന്ന് ആരോഗ്യ രോഗപ്രതിരോധ മന്ത്രാലയം അറിയിച്ചു.

അതേ സമയം പുതുതായി 791 പേര്‍ രോഗമുക്തി നേടിയതായും അധികൃതര്‍ പറുയുന്നു. ഇതോടെ രാജ്യത്തെ ആകെ രോഗികളുടെ എണ്ണം 1,58,990 ആയി. രോഗമുക്തി നേടിയവര്‍ 1,48,871. നിലവില്‍ 9,567 പേര്‍ ചികിത്സയില്‍ കഴിയുന്നുണ്ട്.

പുതുതായി 110,952 കോവിഡ് പരിശോധനകള്‍ നടത്തിയതോട യുഎഇയില്‍ ആകെ കോവിഡ് പരിശോധന 15.8 ദശലക്ഷം പിന്നിട്ടു. കോവിഡ് രോഗികളുടെ എണ്ണം കുറയാത്ത സാഹചര്യത്തില്‍ പൊതുവായ ആരോഗ്യ സുരക്ഷാ മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിക്കാനും നിര്‍ദേശിച്ചു.