മുന്നണി ഘടക കക്ഷിയായ സി.പി.ഐ ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി സി.പി.എം സ്ംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. സി.പി.എം നെതിരെയി ജനവികാരം സൃഷ്്ടിക്കന്‍ സി.പി.ഐയിലെ ചില നേതാക്കള്‍ ബോധപൂര്‍വ്വം ശ്രമിക്കുന്നതായി സംസ്ഥാന കമ്മിറ്റി യോഗത്തില്‍ കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു.

മൂന്നാര്‍ കയ്യേറ്റം ചര്‍ച്ച ചെയ്തപ്പോഴായിരുന്നു സി.പി.ഐ ക്കെതിരായി ശകതമായ വികാരം ഉയര്‍ന്നു വന്നത്. വന്‍കിട കയ്യേറ്റക്കാരെ ഒഴിപ്പിക്കുന്ന വിഷയത്തില്‍ സി.പി.ഐ ക്ക് ഇരട്ടത്താപ്പാണെന്നും കോടിയേരി വിമര്‍ശിച്ചു.

മൂന്നാര്‍ കയ്യേറ്റം ചര്‍ച്ച ചെയ്തപ്പോഴായിരുന്നു റവന്യൂ വകുപ്പിനേയും സി.പി.ഐ യേയും ലക്ഷ്യമിട്ടുള്ള ആരോപണങ്ങള്‍ അംഗങ്ങള്‍ ഉന്നയിച്ചത്.