Connect with us

kerala

‘സൈബര്‍ പോരാട്ടം ലക്ഷ്യം കാണുന്നില്ല’ ; സോഷ്യല്‍ മീഡിയ പോസ്റ്റുകളില്‍ പാര്‍ട്ടിചിഹ്നങ്ങള്‍ വേണ്ടെന്ന് സിപിഎം

ഇടതുപക്ഷ ലോഗോ വെച്ചതും ചെഗുവേരയുടേതും അരിവാള്‍ ചുറ്റികയുടേയും ചിത്രം വെച്ചതുമായ ഒരു പോസ്റ്റും കേരളത്തിലെ നിഷ്പക്ഷരായ പൊതുസമൂഹം ഷെയര്‍ ചെയ്യില്ലെന്നും സൈബര്‍സംഘം പറയുന്നു

Published

on

തവനൂര്‍: സിപിഎം സൈബര്‍ പോരാളിമാരുടെ പോരാട്ടം ലക്ഷ്യം കാണുന്നില്ലെന്ന് വിലയിരുത്തലുമായി സിപിഎമ്മിന്റെ സൈബര്‍ സംഘം. പ്രചാരണത്തിനായി തയ്യാറാക്കുന്ന പോസ്റ്റുകളില്‍ പാര്‍ട്ടിചിഹ്നങ്ങളും മറ്റും ചാപ്പകുത്തുന്ന രീതി അവസാനിപ്പിക്കാനാണ് സൈബര്‍ സഖാക്കള്‍ക്ക് നല്‍കിയ രഹസ്യനിര്‍ദേശമെന്ന് മാതൃഭൂമി റിപ്പോര്‍ട്ട് ചെയ്തു. സമൂഹമാധ്യമങ്ങളിലെ പ്രചാരണങ്ങള്‍ക്ക് വേണ്ടത്ര സ്വീകാര്യത കിട്ടുന്നില്ലെന്ന കണ്ടെത്തലിനെത്തുടര്‍ന്നാണ് പുതിയനീക്കംമെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.

സാമൂഹമാധ്യമങ്ങളില്‍ വീഡിയോകളും മറ്റും പോസ്റ്റ് ചെയ്യുമ്പോള്‍ പാര്‍ട്ടിയുമായി ബന്ധപ്പെട്ട ലോഗോ, സഖാക്കള്‍ എന്ന പേര്, പാര്‍ട്ടി ചിഹ്നങ്ങള്‍ എന്നിവ പൂര്‍ണമായും ഒഴിവാക്കണമെന്നാണ് നിര്‍ദേശം. സി.പി.എമ്മിന്റെ ഔദ്യോഗിക സൈബര്‍ ടീമായ ടി21 ആണ് ഈ നിര്‍ദേശം മുന്നോട്ടുവെച്ചത്. ഇടതുപക്ഷ ഗ്രൂപ്പുകളില്‍ മാത്രമേ പങ്കുവെയ്ക്കാവൂ എന്ന മുന്നറിയിപ്പോടെയാണ് വാട്‌സാപ്പ് ഗ്രൂപ്പില്‍ സൈബര്‍ സംഘത്തിന്റെ സന്ദേശമെത്തിയത്.

സമൂഹമാധ്യമങ്ങളില്‍ ‘ക്യാപ്‌സ്യൂളുകള്‍’ ഉപയോഗിച്ച സൈബര്‍ പ്രചാരണം ശക്തമാക്കാന്‍ പാര്‍ട്ടി തീരുമാനിച്ചിട്ടുണ്ട്.ഷെയര്‍ചെയ്യുന്ന പോസ്റ്റുകളും വീഡിയോകളും പൊതുസമൂഹം വായിക്കുകയും കാണുകയും ചെയ്യുന്നില്ലെന്നാണ് കണ്ടെത്തല്‍. പോസ്റ്റുകളില്‍ മുദ്രണം ചെയ്യപ്പെടുന്ന ലോഗോയും ചാപ്പ കുത്തുന്ന മുദ്രാവാക്യങ്ങളും കാരണമാണിതെന്നും സൈബര്‍ സംഘം ചൂണ്ടിക്കാണിക്കുന്നു. മലപ്പുറം സഖാക്കള്‍, കണ്ണൂര്‍ സഖാക്കള്‍, കൊല്ലം സഖാക്കള്‍, സഖാവ് ചെ, ചുവപ്പിന്റെ കൂട്ടുകാര്‍ തുടങ്ങിയ പേരുകള്‍ ആലേഖനം ചെയ്താണ് പോസ്റ്റുകള്‍ തയ്യാറാക്കുന്നത്. ഇത്തരം പോസ്റ്റുകള്‍ക്ക് ഇടതുപക്ഷ ഗ്രൂപ്പുകളില്‍ അകാലമൃത്യു സംഭവിക്കുകയാണെന്നാണ് കണ്ടെത്തല്‍.

ഇടതുപക്ഷ ലോഗോ വെച്ചതും ചെഗുവേരയുടേതും അരിവാള്‍ ചുറ്റികയുടേയും ചിത്രം വെച്ചതുമായ ഒരു പോസ്റ്റും കേരളത്തിലെ നിഷ്പക്ഷരായ പൊതുസമൂഹം ഷെയര്‍ ചെയ്യില്ലെന്നും സൈബര്‍സംഘം പറയുന്നു. ഈ സാഹചര്യത്തിലാണ് നിഷ്പക്ഷമെന്ന് തോന്നുന്ന പോസ്റ്റുകള്‍ ഉണ്ടാക്കാന്‍ സൈബര്‍ പോരാളികള്‍ക്ക് നിര്‍ദേശം നല്‍കിയിരിക്കുന്നതെന്ന് മാതൃഭൂമിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

ഇന്ത്യയെ രക്ഷിക്കാനാണ് കോൺഗ്രസ് ശ്രമം; പിണറായി വിജയൻ മോദിയെക്കാൾ ശക്തമായി കോൺഗ്രസിനെ വിമർശിക്കുന്നു: എംഎം ഹസ്സൻ

കേരളത്തിലെത്തിയ മോദി പിണറായി വിജയനെ വിമർശിച്ചു. എന്നിട്ട് വിമർശനത്തിന് ഇതുവരെ മറുപടി പറഞ്ഞില്ല. അത് ബിജെപി – സിപിഎം അന്തർധാരയാണ്.

Published

on

ഇന്ത്യയെ രക്ഷിക്കാനാണ് കോൺഗ്രസിൻ്റെ ശ്രമമെന്ന് കോൺഗ്രസ് നേതാവ് എംഎം ഹസ്സൻ. മോദി ഭരണഘടന ഭേദഗതി ചെയ്യുമെന്ന് പറയുന്നു. പിണറായി വിജയൻ മോദിയേക്കാൾ ശക്തമായി കോൺഗ്രസിനെ വിമർശിക്കുകയാണെന്നും എംഎം ഹസ്സൻ പറയുന്നു.

ഇന്ത്യാ മുന്നണി മര്യാദകൾ സിപിഎം കേരളത്തിൽ പാലിക്കുന്നില്ല. ബിജെപിയുടെ താര പ്രചാരകനാണ് പിണറായി വിജയൻ. മോദി അധികാരത്തിൽ വന്നാൽ ഇനി ഒരു വോട്ടെടുപ്പ് രാജ്യത്ത് ഉണ്ടാകുമോ എന്നറിയില്ല. ഇന്ത്യയെ മത രാഷ്ട്രം ആക്കാനുള്ള നീക്കം നടക്കുന്നു. ഇന്ത്യയെ ഏക മത രാഷ്ട്രം ആക്കാൻ പോകുന്നു എന്ന ആശങ്കയുണ്ട്. പാനൂർ സ്ഫോടനം മുഖ്യമന്ത്രി ലാഘവത്തോടെ കാണുന്നു.

കേരളത്തിലെത്തിയ മോദി പിണറായി വിജയനെ വിമർശിച്ചു. എന്നിട്ട് വിമർശനത്തിന് ഇതുവരെ മറുപടി പറഞ്ഞില്ല. അത് ബിജെപി – സിപിഎം അന്തർധാരയാണ്. പ്രതിപക്ഷ ആരോപണങ്ങൾക്ക് മുഖ്യമന്ത്രി ഉടൻ മറുപടി നൽകുന്നു.

സിപിഎം എല്ലാ കാലത്തും കള്ള വോട്ട് നടത്തുന്നവരാണ്. കണ്ണൂർ ജില്ലയിൽ ഇത് സ്വാഭാവികം. ഉദ്യോഗസ്ഥർ ഉൾപ്പെടെ കൂട്ടുനിൽക്കുന്നു. വ്യവസ്ഥകളെല്ലാം അവർ ലംഘിച്ചു. ഉദ്യോഗസ്ഥർക്കും സുരക്ഷാ ഉദ്യോഗസ്ഥർക്കും രാഷ്ട്രീയ ചായ്‌വ് ഉണ്ടാകാം. ഇത് ഗൗരവമുള്ളതാണ്. ഇലക്ഷൻ കമ്മീഷന് പരാതി നൽകി. ഇത് കേരളത്തിലുടനീളം ഉണ്ടാകാൻ സാധ്യതയുണ്ട് എന്നും എംഎം ഹസ്സൻ പറഞ്ഞു.

Continue Reading

kerala

ചെമ്മീന്‍ കറി കഴിച്ചതിന് പിന്നാലെ ശാരീരിക അസ്വസ്ഥത; 46കാരന്‍ മരിച്ചു

ചെമ്മീൻ കറി കഴിച്ച ശേഷം ശ്വാസംമുട്ടൽ അനുഭവപ്പെട്ടതോടെ വരാപ്പുഴയിലെ സ്വകാര്യ ആശുപത്രിയിലേക്കു കൊണ്ടുപോകുന്നതിനിടെയായിരുന്നു മരണം.

Published

on

ചെമ്മീൻ കറി കഴിച്ചതിനെത്തുടർന്നു ശാരീരിക അസ്വസ്ഥത നേരിട്ട യുവാവ് മരിച്ചു. നീറിക്കോട് കളത്തിപ്പറമ്പിൽ സിബിൻദാസാണു (46) മരിച്ചത്. ബുധനാഴ്ച രാത്രി എട്ടരയോടെയായിരുന്നു സംഭവം. ചെമ്മീൻ കറി കഴിച്ച ശേഷം ശ്വാസംമുട്ടൽ അനുഭവപ്പെട്ടതോടെ വരാപ്പുഴയിലെ സ്വകാര്യ ആശുപത്രിയിലേക്കു കൊണ്ടുപോകുന്നതിനിടെയായിരുന്നു മരണം.

ആന്തരികാവയവങ്ങളുടെ സാംപിൾ പരിശോധനയ്ക്ക് അയച്ചതായി പൊലീസ് പറഞ്ഞു. സംസ്കാരം നാളെ രാവിലെ പതിനൊന്നിനു വീട്ടുവളപ്പിൽ. എൻജിൻ ഓയിലിന്റെ വിതരണക്കാരനായിരുന്നു സിബിൻ. ഭാര്യ: സ്മിത (മാൾട്ടയിൽ നഴ്സ്). മക്കൾ: പൃഥ്വി, പാർവണേന്ദു (ഇരുവരും മൂന്നാംക്ലാസ് വിദ്യാർഥികൾ).

Continue Reading

kerala

തൊണ്ടിമുതൽ കേസിൽ സംസ്ഥാന സർക്കാരിന്റെ സത്യവാങ്മൂലത്തിൽ പിഴവുണ്ട്: ആന്റണി രാജു

വസ്തുത തീരുമാനിക്കുന്നത് ആന്റണി രാജുവാണോ എന്ന് സുപ്രിം കോടതി ചോദിച്ചു.

Published

on

തൊണ്ടിമുതല്‍ കേസില്‍ സംസ്ഥാന സര്‍ക്കാരിന്റെ സത്യവാങ്മൂലത്തില്‍ പിഴവുണ്ടെന്ന് മുന്‍ ഗതാഗതമന്ത്രി ആന്റണി രാജു. വസ്തുതാവിരുദ്ധമായ കാര്യങ്ങളാണ് സത്യവാങ്മൂലത്തിലെന്ന് ആന്റണി രാജു പറഞ്ഞു. വസ്തുത തീരുമാനിക്കുന്നത് ആന്റണി രാജുവാണോ എന്ന് സുപ്രിം കോടതി ചോദിച്ചു. സര്‍ക്കാര്‍ എതിര്‍ത്തതാണോ പ്രശ്നമെന്ന് ആന്റണി രാജുവിനോട് കോടതി ചോദിച്ചു.

വസ്തുത തീരുമാനിക്കുന്നത് ആന്റണി രാജു അല്ലെന്ന് ജഡ്ജിമാരായ സുധാന്‍ഷു ധൂലിയ, രാജേഷ് ബിന്ദാല്‍ എന്നിവരടങ്ങിയ ബെഞ്ച് പറഞ്ഞു. കേസ് വിശദമായ വാദത്തിന് മറ്റൊരു ദിവസത്തേക്ക് മാറ്റണമെന്ന് എല്ലാ കക്ഷികളും ആവശ്യപ്പെട്ടതിന് തുടര്‍ന്ന് അടുത്തമാസം ഏഴിലേക്ക് മാറ്റി.

നേരത്തെ തൊണ്ടി മുതലില്‍ കൃത്രിമം കാണിച്ചെന്ന് കേസ് ഗുരുതരം ആണെന്ന് സംസ്ഥാന സര്‍ക്കാര്‍ സുപ്രിംകോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ചിരുന്നു. ലഹരിമരുന്ന് കേസിലെ തൊണ്ടിമുതലായ അടിവസ്ത്രത്തില്‍ അന്ന് ജൂനിയര്‍ അഭിഭാഷകനായ ആന്റണി രാജു കൃത്യമം നടത്തിയെന്നായിരുന്നു കേസ്. ഈ കേസില്‍ രണ്ടാം പ്രതിയായ ആന്റണി രാജു കുറ്റം ചെയ്തിട്ടുണ്ടെന്നാണ് സര്‍ക്കാര്‍ സുപ്രിംകോടതിയില്‍ സത്യവാങ്മൂലം നല്‍കിയിരിക്കുന്നത്.

Continue Reading

Trending