തിരുവന്തപുരം: കോട്ടയത്തെ സിപിഐഎം-കേരള കോണ്‍ഗ്രസ് (എം) സഹകരണത്തെക്കുറിച്ച ചര്‍ച്ച ചെയ്യുമെന്ന് കേരള കോണ്‍ഗ്രസ് ജോസഫ് ഘടകം എംഎല്‍എ മോന്‍സ് ജോസഫ്.

മെയ് 23 ചൊവ്വാഴ്ച തിരുവന്തപുരത്താണ് കേരള കോണ്‍ഗ്രസ് (എം) പാര്‍ലമെന്ററി പാര്‍ട്ടി യോഗം നടക്കുന്നത്. സംസ്ഥാനത്ത് നടക്കുന്ന തെരഞ്ഞെടുപ്പുകളെല്ലാം കേരളകോണ്‍ഗ്രസുമായി കൂട്ടിക്കുഴക്കേണ്ടതില്ലെന്നും മോന്‍സ് ജോസഫ് കൂട്ടിച്ചേര്‍ത്തു.

കോട്ടയം ജില്ലാ പഞ്ചായത്ത് വികസനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനെ തോല്‍പ്പിക്കാന്‍ കേരള കോണ്‍ഗ്രസ് മാണി വിഭാഗത്തിന്റെ സ്ഥാനാര്‍ത്ഥിയെ സിപിഐഎം പിന്തുണച്ചിരുന്നു. തെരഞ്ഞെടുപ്പില്‍ കേരള കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി വിജയിക്കുകയും ചെയ്തു.