Connect with us

kerala

സി പി എമ്മിന്റെ പിന്തുണ; പത്തനംതിട്ട നഗരസഭയിൽ എസ്.ഡി.പി.ഐക്ക് സ്ഥിരം സമിതി

സ്ഥിരം സമിതി അധ്യക്ഷനെ നൽകാമെന്ന ഉറപ്പിലായിരുന്നു ചെയർമാൻ തെരഞ്ഞെടുപ്പിൽ എസ് ഡി പി ഐ ഈ നിലപാട് സ്വീകരിച്ചത്. വിദ്യാഭ്യാസ-കായിക സ്ഥിരം സമിതിയിലേക്കാണ് മൂന്ന് അംഗങ്ങളെയും എസ് ഡി പി ഐ യിൽ നിന്നും വരുന്ന വിധത്തിൽ വീതിച്ചത്.

Published

on

പത്തനംതിട്ട: നഗരസഭയിൽ സ്ഥിരംസമിതി എസ് ഡി പി ഐക്ക് നൽകി സി പി എം. സ്ഥിരം സമിതിയിലെ മൂന്ന് അംഗങ്ങളും എസ് ഡി പി ഐ പ്രതിനിധികളാക്കി ഒത്താശ നൽകിയാണ് സി പി എം അധ്യക്ഷ സ്ഥാനം നൽകിയിരിക്കുന്നത്. നഗരസഭാ ചെയർമാൻ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സി പി എം – എസ് ഡി പി ഐ ധാരണയുണ്ടായിരുന്നു. വോട്ടെടുപ്പിൽ നിന്നും എസ് ഡി പി ഐ വിട്ടു നിന്ന് ഇടതുമുന്നണിക്ക് ഭരണം ഉറപ്പിക്കുകയായിരുന്നു.

സ്ഥിരം സമിതി അധ്യക്ഷനെ നൽകാമെന്ന ഉറപ്പിലായിരുന്നു ചെയർമാൻ തെരഞ്ഞെടുപ്പിൽ എസ് ഡി പി ഐ ഈ നിലപാട് സ്വീകരിച്ചത്. വിദ്യാഭ്യാസ-കായിക സ്ഥിരം സമിതിയിലേക്കാണ് മൂന്ന് അംഗങ്ങളെയും എസ് ഡി പി ഐ യിൽ നിന്നും വരുന്ന വിധത്തിൽ വീതിച്ചത്. മൂന്ന് പേരും ഒരു പാർട്ടിയായതിനാൽ അധ്യക്ഷനെ തെരഞ്ഞെടുക്കുമ്പോൾ വോട്ട് ചെയ്‌തെന്ന ആക്ഷേപത്തിൽ നിന്നും ഇടതുമുന്നണിക്ക് ഒഴിഞ്ഞു നിൽക്കാമെന്ന കണ്ടെത്തലാണ് ഈ തീരുമാനത്തിന് പിന്നിൽ. 15 നാണ് അധ്യക്ഷ തെരഞ്ഞെടുപ്പ് നടക്കുന്നത്. തദ്ദേശ തെരഞ്ഞെടുപ്പിൽ സംസ്ഥാനമൊട്ടുക്കും എസ് ഡി പി ഐ – സി പി എം ധാരണയുണ്ടെന്ന ആരോപണം ശരിവക്കുന്നതാണ് ഈ നിലപാടും.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Football

ഐഎസ്എല്‍: ബ്ലാസ്‌റ്റേഴ്‌സ് ഒഡീഷയോട് തോറ്റ് സെമി കാണാതെ പുറത്ത്‌

ഇന്നു നടന്ന പ്ലേ ഓഫ് മത്സരത്തില്‍ ഒഡീഷ എഫ്‌സിയോട് 1-2 എന്ന സ്‌കോറില്‍ തോറ്റാണ് ബ്ലാസ്‌റ്റേഴ്‌സ് പുറത്തുപോയത്

Published

on

ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്‌ബോള്‍ 2023-24 സീസണിനെ സെമിഫൈനല്‍ കാണാതെ കേരളാ ബ്ലാസ്‌റ്റേഴ്‌സ് പുറത്ത്. ഇന്നു നടന്ന പ്ലേ ഓഫ് മത്സരത്തില്‍ ഒഡീഷ എഫ്‌സിയോട് 1-2 എന്ന സ്‌കോറില്‍ തോറ്റാണ് ബ്ലാസ്‌റ്റേഴ്‌സ് പുറത്തുപോയത്. അധികസമയത്തേക്കു നീണ്ട പോരാട്ടത്തിനൊടുവിലാണ് ഒഡീഷ ബ്ലാസ്‌റ്റേഴ്‌സിനെ കീഴടക്കിയത്.

Continue Reading

GULF

ഒമാനിൽ ഹൃദയാഘാതം മൂലം മലയാളി മരിച്ചു

Published

on

മസ്‌കറ്റ്: ഹൃദയാഘാതം മൂലം ഒമാനിൽ മലയാളി മരണപ്പെട്ടു. തലശ്ശേരി മാഹിൻ അലി സാഹിബ് റോഡിലെ ആമിനാസിൽ താമസിക്കുന്ന വയൽ പുരയിൽ ഫാറൂഖ് (76) ആണ് ഹൃദയാഘാതത്തെ തുടർന്ന്​​ ഒമാനിലെ ബര്‍ക്കയില്‍ മരണപ്പെട്ടത്.

നേരത്തെ തലശ്ശേരിയിൽ പി.ഡബ്ല്യ.ഡി അസിസ്റ്റൻറ് എൻജിനീയർ ആയിരുന്നു. ഭാര്യ: പരേതയായ ചെറിയ പറമ്പത്ത് കൊല്ലോൻറവിട ജമീല. മക്കൾ: ഹസീന, സജീർ ( ബര്‍ക്ക), മുഹമ്മദ് ഹാറൂസ് (എ.എം സ്പോർട്സ് ഗാല). മരുകന്‍: മഖ്സൂദ് (ബില്‍ഡിങ്​ മെറ്റീരിയല്‍, ബര്‍ക്ക)

നടപടി ക്രമങ്ങൾ പൂർത്തിയാക്കി ഇന്ന്​ രാത്രി ബർക്കയിൽ മയ്യിത്ത് ഖബറടക്കുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.

Continue Reading

GULF

മസ്കറ്റ് -കോഴിക്കോട് വിമാനത്തിൽ മലയാളി മരണപെട്ടു

മസ്കത്തിൽനിന്ന്​ വെള്ളിയാഴ്ച പുലർച്ചെ 2.30ന്​ കോഴിക്കോ​ട്ടേക്ക് പുറപ്പെട്ട എയർ ഇന്ത്യ എക്സ്​പ്രസ് വിമാനത്തിലാണ് മരണം നടന്നത്

Published

on

മസ്‌കറ്റ്: മസ്‌കറ്റിൽനിന്നും നാട്ടിലേക്കുള്ള യാത്രക്കിടെ മലയാളി വിമാനത്തിൽ മരണപ്പെട്ടു. വടകര സഹകരണ ഹോസ്പിറ്റിലിന്​ സമീപം ചന്ദ്രിക ആശീർവാദ് വീട്ടിൽ സച്ചിൻ (42) ആണ് വിമാനത്തിൽ വെച്ച് മരിച്ചത്.

മസ്കത്തിൽനിന്ന്​ വെള്ളിയാഴ്ച പുലർച്ചെ 2.30ന്​ കോഴിക്കോ​ട്ടേക്ക് പുറപ്പെട്ട എയർ ഇന്ത്യ എക്സ്​പ്രസ് വിമാനത്തിലാണ് മരണം നടന്നത്. വിമാനം ലാൻഡ്​ ചെയ്യാൻ ഒരുമണിക്കൂർ മാത്രമുള്ളപ്പോൾ സച്ചിന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയായിരുന്നു.

വിമാനം ലാൻഡ്​ ചെയ്തശേഷം അടിയന്തര പരിശോധന നടത്തിയ മെഡിക്കൽ സംഘമാണ്​ മരണം സ്ഥിരീകരിച്ചത്​. അൽമറായിയുടെ സുഹാർ ബ്രഞ്ചിൽ സെയിൽസ്​ സൂപ്പർവൈസറായി ജോലി ചെയ്തുവരികയായിരുന്നു. രണ്ട്​ വർഷം മുമ്പാണ് ഒമാനിലെ സുഹാറിൽ ജോലിയിൽ പ്രവേശിച്ചത്.
നേരത്തെ സൗദിയിലായിരുന്നു.

പിതാവ്​: സദാനന്ദൻ.
ഭാര്യ: ഷെർലി:
മകൻ: ആരോൺ സച്ചിൻ.

Continue Reading

Trending